ജീസസ് യൂത്ത് എന്ന ആത്മീയ മുന്നേറ്റം

1975 - 76 കാലഘട്ടത്തിലാണ് ആഗോള കത്തോലിക്കാ സഭയില്‍  ഒരു പുതുവസന്തത്തിന് കാരണമായ കത്തോലിക്കാ കരിസ്മാറ്റിക്  നവീകരണം മണ്ണിലെത്തുന്നത്.
ഈ നവീകരണത്തിന്റെ ഭാഗമായി യുവജനങ്ങളില്‍ നിന്നാണ് ജീസസ് യൂത്തിന്റെ വളര്‍ച്ച. 1978 ഡിസംബറില്‍ എറണാകുളത്ത് തേവര കോളേജില്‍ വച്ച് പ്രഥമ കരിസ്മാറ്റിക്ക് യുവജന കണ്‍വെന്‍ഷന്‍ നടന്നു;  ആയിരത്തോളം  യുവജനങ്ങള്‍  പങ്കെടുത്ത ആ സമ്മേളനം മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായൊരു സംഭവമായി മാറി. വിദഗ്ദ്ധരായ പരിശീലകരുടെയും ബഹുമാനപ്പെട്ട  വൈദീകരുടെയും കരുതലിന്റെയും വളര്‍ത്തലിന്റെയും ഫലമായി 1980-കളില്‍ ആദ്യത്തെ പ്രാര്‍ത്ഥനാ കൂട്ടായ്മ രൂപം കൊണ്ടു. 1985 അന്താരാഷ്ട്ര യുവജനവര്‍ഷമായി ഐക്യരാഷ്ട്രസംഘടനയും, മാര്‍പ്പാപ്പയും പ്രഖ്യപിച്ചു.  ആദ്യ നേതൃത്വകൂട്ടായ്മയുടെ പരിശ്രമഫലമായി ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത ഒരു യുവജന കോണ്‍ഫറന്‍സ് നടത്തപ്പെട്ടു. അതിന്റെ ഒരുക്കങ്ങള്‍ മുതല്‍ യേശു യുവാക്കള്‍ എന്നൊക്കെയുള്ള യുവത്വം തുടിച്ചു നില്‍ക്കുന്ന  ഒരു പേരിനായി അന്വേഷണം തുടങ്ങിയിരുന്നു. ആ കോണ്‍ഫറന്‍സിനിടയില്‍ ‘ ജീസസ് യൂത്ത് ‘ എന്ന പേര് ഉയര്‍ന്നുവന്നു. അങ്ങനെ ആ സമ്മേളനത്തിന്റെ പേര് ജീസസ് യൂത്ത് - 85  എന്നായി.  സമ്മേളനം കഴിഞ്ഞു മടങ്ങിയവര്‍ പരസ്പരം ജീസസ് യൂത്ത് എന്നു വിളിച്ചു. അങ്ങനെ ജീസസ് യൂത്ത് പിറവിയെടുത്തു.

ജീവിതശൈലിയും വളര്‍ച്ചയും

ഒരു ജീസസ് യൂത്തിന്റെ  ജീവിതശൈലി  പ്രധാനമായും ആറുകാര്യങ്ങളാല്‍ സാമന്യയിപ്പിക്കാം.
ഇവ ആറു തൂണുകള്‍ എന്നറിയപ്പെടുന്നു.വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ   ശൈലി പിന്തുടര്‍ന്നു കൊണ്ടു മുന്നേറുന്ന ആയിരക്കണക്കിനു മാതൃകകളാണ് ജീസസ് യൂത്തിന്റെ സമ്പത്ത്. കത്തോലിക്കാ സഭയിലെ  വിവിധ റീത്തുകളില്‍ നിന്നുള്ളവര്‍ ഏകോദരസഹോദരങ്ങളെപ്പോലെ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നുവെന്നതാണ് ജീസസ് യൂത്തിന്റെ  സമാനതകളില്ലാത്ത പ്രത്യേകതകളിലൊന്ന്. ഇന്ന്  ഏകദേശം 30 രാജ്യങ്ങളിലായി ഈ മുന്നേറ്റം  പടര്‍ന്നു പന്തലിച്ചിരിക്കുന്നു.

അംഗീകാരത്തിന്റെ അസുലഭ നിമിഷങ്ങള്‍

2016 മെയ് മാസം 20 ഓരോ ജീസസ് യൂത്തിനെ സംബന്ധിച്ചും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളായിരുന്നു. വത്തിക്കാനില്‍ നടന്ന അനുഗ്രഹീതമായ ചടങ്ങില്‍ ജീസസ് യൂത്ത് മുന്നേറ്റത്തിന് അത്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം.  ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയില്‍  നിന്നുള്ള ആദ്യത്തെ അന്തര്‍ദ്ദേശീയ  മുന്നേറ്റമാണ് ജീസസ് യൂത്ത്. ആഗോള സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച 123 ഓളം അല്മായമുന്നേറ്റങ്ങളില്‍ കേവലം രണ്ടെണ്ണം മാത്രമാണ് ഏഷ്യയില്‍ നിന്നുള്ളത് . ഫിലിപ്പീന്‍സില്‍ ആരംഭിച്ച ‘കപ്പിള്‍സ് ഫോര്‍ ക്രൈസ്റ്റും’ പിന്നെ കേരളത്തില്‍ നിന്നാരംഭിച്ച ജീസസ് യൂത്ത് മുന്നേറ്റവും.
ഈ മുന്നേറ്റത്തിന്റെ ആത്യന്തിക ലക്ഷ്യം യുവജന നവീകരണവും  അതോടൊപ്പം ടീനേജര്‍സിന്റെയും, യുവകുടുംബങ്ങളുടേയും  സംഘങ്ങളും ഈ മുന്നേറ്റത്തില്‍ ഏറേ സജീവമാണ്‌. മുന്നേറ്റത്തിന്റെ സ്വാഭാവീക വളര്‍ച്ച കാലാകാലങ്ങളില്‍  പരിശുദ്ധാത്മപ്രേരണയാല്‍ രൂപം പ്രാപിച്ചവയാണീ മേഖലകളൊക്കെ


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 167468