യുവജനങ്ങളില്‍ ദൈവത്തോടുള്ള വിശ്വസ്തത
ഡെന്നി പെട്ടിക്കല്‍

നാം ജീവിക്കുന്ന ആധുനിക കാലഘട്ടത്തില്‍, യുവതലമുറ സുഖലോലുപതയില്‍ മുഴുകി ജീവിക്കാന്‍ വ്യഗ്രതകാണിക്കുന്നു. സൃഷ്ടി കര്‍ത്താവിന്റെ നിയമങ്ങളോ, വചനങ്ങളോ ഉള്‍ക്കൊള്ളുവാന്‍ പലപ്പോഴും അവര്‍ക്ക് കഴിയാതെപോകുന്നു. ഇന്ന് നാം കാണുന്നതും കേള്‍ക്കുന്നതുമായ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതലും കുട്ടികളും യുവജനങ്ങളുമാണ്. അതിന്റെ അടിസ്ഥാനകാരണം ദൈവത്തോടുള്ള വിശ്വാസവും, വിശ്വസ്ഥതയും, ഭയവും വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ്. ദൈവത്തോടു വിശ്വസ്ഥത പുലര്‍ത്തു വാന്‍ കഴിയാതെവരുമ്പോള്‍ അത്, സമൂഹത്തില്‍ വളരെയേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. സാമൂഹ്യസാംസ്‌ക്കാരിക മേഖലകളിലെല്ലാം വളരെയേറെ വിജയം കൈവരിക്കുവാന്‍ നമുക്കിന്ന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നമ്മളിലെ വിശ്വാസചൈതന്യത്തെ എത്ര ത്തോളം വളര്‍ ത്തിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നാം ചിന്തിക്കണം. ഏതൊരു പ്രസ്ഥാനത്തിന്റെയും നെടുംതൂണുകള്‍ യുവജനങ്ങളാണ്.

എല്ലാ മേഖലകളിലും തിന്‍മയുടെ സ്വാധീനം കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ദൈവവിശ്വാസത്തില്‍ ആഴപ്പെടുവാന്‍ നമുക്ക് പരിശ്രമിക്കാം. വേരുകള്‍ അധികമില്ലാത്ത, കാറ്റടിക്കുമ്പോള്‍ കടപുഴകി വീഴുന്നമരങ്ങളെപ്പോലെ ദൈവഭയമില്ലാത്തമനസ്സുകള്‍ പാപപ്രലോഭനങ്ങളില്‍ വീണു പോകുന്നു.

വിശ്വാസത്തിന്റെ ശക്തികൊണ്ട് അനുദിന ജീവിതത്തിലെ പാപപ്രലോഭനങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കുവാന്‍ നമു ക്കു സാധിക്കണം. നാം നീതിബോധത്തോ ടെ പ്രവര്‍ത്തിക്കുമ്പോഴാണ് നല്ല സമൂഹ ത്തെ രൂപപ്പെടുത്തുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. നന്മയിലേക്കുള്ള വളര്‍ച്ചയാകണം സമൂഹത്തിന്റെ ലക്ഷ്യം. നാം ഓരോരുത്തരും ചിന്തിക്കണം; എനിക്ക് സമൂഹത്തിനും, സഭയ്ക്കും  വേണ്ടി എന്തുചെയ്യുവാന്‍ സാധിച്ചുവെന്ന്. എന്റെ വാക്കുകള്‍ കൊണ്ടോ, പ്രവൃത്തികള്‍കൊണ്ടോ മറ്റൊരുവനെ നന്മയിലേക്ക് നയിക്കുവാന്‍ സാധിച്ചാല്‍, ദൈവത്തോടുള്ള വിശ്വസ്ഥതയില്‍ നാം നീതി പുലര്‍ത്തുന്നവരാകുന്നു.


എന്നാല്‍, എന്റെ ചെയ്തികള്‍ അപരന്റെ തിന്‍മയ്ക്ക് കാരണമാകുന്നുവെങ്കില്‍ അത് ദൈവത്തോടു നാം കാണിക്കുന്ന അനീതിയാകുന്നു. നമ്മുടെ ദൈവം നീതിമാനാകുന്നു. പരിഷ്‌കൃതസമൂഹത്തിന്റെ ഭാഗ മാകുന്ന നമ്മള്‍ ദൈവവചനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരാകരുത്. വചനത്തിന്റെ ശക്തിയെ മനസ്സിലാക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ. 'ഉണ്ടാകട്ടെ' എന്ന വാക്കുകൊണ്ട് സര്‍വ്വതിനെയും സൃഷ്ടിക്കാന്‍ കഴിവുള്ളവനായ ദൈവത്തോട് നമുക്ക് നീതിപുലര്‍ത്താം. ഇന്ന് നമ്മുടെ ജീവിതത്തില്‍ അവിടുന്നു ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങ ള്‍ക്ക് നന്ദി പറയാം. ദൈവത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവന്‍ നമ്മോടും ചേര്‍ന്നു നില്‍ക്കും. വീണുപോകുന്ന അവസരങ്ങളില്‍ അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ കരത്തെ കാണുന്നതിനു നന്ദിപറയുന്നവാന്‍ സാധിക്കണം. യുവത്വത്തിന്റെ കാലഘട്ടത്തിലാണ് ഒരുവന് കൂടുതലായി പ്രലോഭനങ്ങളെ അഭിമുഖീകരിക്കേണ്ടിവരിക. പ്രാര്‍ത്ഥനകളിലൂടെയും, ഉപവാസങ്ങളിലൂടെയും പൈശാചികശക്തികളെ അകറ്റുവാന്‍ യേശു നമ്മെ പഠിപ്പിച്ചു. തിരിച്ചുകിട്ടും എന്ന്പ്രതീക്ഷിക്കാതെ നമുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാം. ദൈവം നമ്മെ ഏല്‍പ്പിക്കുന്ന ദൗത്യം വിശ്വസ്തയോടെചെയ്യാം. ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്ഥന്‍ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും (ലൂക്ക 16:10). നമ്മുടെ പൂര്‍വ്വപിതാക്കന്‍മാര്‍ നമ്മെ പഠിപ്പിച്ചതും, പരിശീലിപ്പിച്ചതുമായ വിശ്വാസസത്യത്തെ വരും തലമുറയ്ക്ക് തീഷ്ണതയോടെ പകര്‍ന്നുകൊടുക്കുവാന്‍ സര്‍വ്വശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ.
   
അപ്രകാരം തന്നെ യുവാക്കന്‍മാരേ, നിങ്ങള്‍ ശ്രേഷ്ഠന്‍മാര്‍ക്കു വിധേയരാ യിരിക്കുവിന്‍. പരസ്പര വിനയത്തിന്റെ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരി കളെ എതിര്‍ ക്കുകയും വിനയ മുള്ളവര്‍ക്കു കൃപനല്‍കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ ക്കുവിന്‍. അവിടുന്നു തക്ക സമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:5-6)

ഡെന്നി പെട്ടിക്കല്‍

345 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161712