ദീപപ്രഭ
ജെറിന്‍ രാജ്

'ഭൂമിയുടെ അതിര്‍ത്തികള്‍ വരെ രക്ഷ വ്യാപിപ്പിക്കുന്നതിന്, വിജാതീയര്‍ക്ക് ഒരു ദീപമായി ഞാന്‍ നിന്നെ സ്ഥാപിച്ചിരിക്കുന്നു.' (അപ്പ: 13:47) ഇരുളിന്റെ പാതയില്‍ തപ്പിത്തടയുന്ന അനേകായിരങ്ങള്‍ക്ക് വെളിച്ചമേകാന്‍, അവര്‍ക്ക് രക്ഷയുടെ മാര്‍ഗ്ഗം തെളിക്കുവാന്‍ നമ്മെ ഓരോരുത്തരേയും നിയോഗിച്ചുകൊണ്ട് നമ്മുടെ രക്ഷകനും നാഥനുമായ  യഹോവ പറഞ്ഞ വാക്കുകളാണിവ. കാതങ്ങള്‍ താണ്ടി രക്ഷാപ്രഭ തൂകുന്ന ദീപമായിട്ടാണ് അവിടുന്ന് നമ്മെ ഉപമിച്ചിരിക്കുന്നത്.

 ക്രൈസ്തവ സഭയുടെ പരമപ്രധാന ലക്ഷ്യമായ 'ദൈവരാജ്യ പ്രഘോഷണ ദൗത്യ'വുമായി ഈ ദീപപ്രഭ എപ്രകാരം താതാത്മ്യപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് നോക്കാം... 'വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന കവി വാക്യങ്ങളോടനുരൂപത്തില്‍ ജീ വിക്കുന്ന മാനവരാശിക്കു മുന്നില്‍ നിര്‍ബന്ധിത വെളിച്ചം പകരുക എന്ന മഹനീയ ദൗത്യവും പേറി തെളിയേണ്ടവരാണ് ഓരോ അില്‍മായരും. ലോകം ഇരുട്ടിന്റെ അടിമത്വത്തി ലാണ്. ഇവിടെ ഇരുട്ട്, വെളിച്ചം നഷ്ടപ്പെടുത്തി സ്വര്‍ഗ്ഗ രാജ്യത്തു നിന്നും പുറന്തള്ള പ്പെട്ട ആ പുരാതന സര്‍പ്പത്തിന്റെ പ്രതീകമാണ്. ഇരുട്ടിന്റെ സന്തതികളോ, വിലക്കപ്പെട്ട കനി ഭക്ഷിച്ച് പറുദീസ നഷ്ടപ്പെടുത്തിയ ആ പുരാതന സ്ത്രീയുടെ സന്തതികളും! ഒരു മനുഷ്യന്റെ അനുസരണക്കേടാല്‍ അണഞ്ഞ നിത്യജീവന്‍ മറ്റൊരു മനുഷ്യന്റെ അനുസരണത്താല്‍ തെളിഞ്ഞപ്പോള്‍, അതേ അനുസരണം അനുകരണമാക്കി  അന്നു അവന്‍ തെളിച്ച ആ നിത്യജീവന്റെ ദീപപ്രഭ- രക്ഷയുടെ വെളിച്ചം ഇന്നും ഇരുട്ടിനെ അനുഗമിക്കുന്നവര്‍ക്ക്  ഒരു മാര്‍ഗ്ഗ ദര്‍ശനമായി തെളിക്കാന്‍ തിരുസഭയോടൊത്ത്, പരിശുദ്ധ ദൈവമാതാവോടൊത്ത്, ക്രിസ്തുശിഷ്യരായ- സഭാമക്കളായ നമ്മെ ക്ഷണിക്കുന്നു. 

 എന്റെ ജീവിതമാണ് ഞാന്‍ പരത്തുന്ന ദീപപ്രഭ! മറ്റൊരു ക്രിസ്തുവിനെ നമ്മില്‍ കണ്ടെത്തുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളായി മാറുന്നത്. അത്തരത്തില്‍ നമ്മുടെ പ്രവര്‍ത്തികള്‍ മൂലം ക്രിസ്തു തന്നെയാണ് മഹത്വപ്പടുന്നതും. വചനം ഇപ്രകാരം പറയുന്നു; 'വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കില്ല, പീഠത്തിന്‍മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.'(മത്താ 5:15-16) അനുദിന ജീവിതത്തില്‍ സുവിശേഷം പ്രഘോഷിക്കുന്നതില്‍, പ്രത്യേകിച്ച് എന്റെ പ്രവൃത്തിയിലൂടെ, സംസാരത്തിലൂടെ, ക്ഷമയിലൂടെ, ഔദാര്യത്തിലൂടെ, ദയയിലൂടെ, ക്രിസ്തു കാണിച്ചു തന്ന മറ്റെല്ലാ മാര്‍ഗ്ഗങ്ങളിലൂടെ, നാം  അതീവ തത്പരരായിരിക്കണം- പ്രത്യേകിച്ച് ഓരോ ജീസസ്സ് യൂത്തും! കാരണം, നമ്മെ താങ്ങിനിര്‍ത്തുന്ന അടിസ്ഥാന ഘടകങ്ങലിലൊന്ന് സുവിശേഷ വത്ക്കരണമാണ്. 'നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്' (മത്താ 5:14)- ഈ പ്രകാശം പരത്തുന്ന ദീപപ്രഭ മങ്ങാതെകൂടുതല്‍ പ്രകാശമാനമാക്കി കര്‍ത്താവിനായ് അനേകം ആത്മാക്കളെ നമുക്ക് നേടാം...

736 Viewers

Jai yesu

Linto | July 30, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161709