ഞാനും അയയ്ക്കപ്പെട്ടവനോ!
എബിന്‍ ജോസഫ് തോട്ടത്തില്‍

മരുഭൂമിയിലെ നിധിശേഖരത്തിനായി അറബി നാട്ടിലെത്തിയ നമ്മെ സംബന്ധിച്ചിടത്തോളം പ്രേക്ഷിതപ്രവര്‍ത്തനം എന്നതു പലപ്പോഴും നിരര്‍ത്ഥകമായി തോന്നിയേക്കാം. സത്യദൈവത്തെ അറിയിക്കുവാനും അറിഞ്ഞവരെ ആഴപ്പെടുത്തുവാനും അറിയാത്തവരെ പരിചയപ്പെടുത്തുന്നതാണ് സുവിശേഷ പ്രഘോഷണം. Jesus youth, who is a missionary at wherever you are. പ്രിയസുഹൃത്തേ, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വചനം പ്രഘോഷിക്കപ്പെടേണ്ടതിന്റെ കടമ നമ്മളില്‍ നിഷിപ്തമാണ്. ഭൗതികതയുടെ മായിക ലോകത്തില്‍ ഇതിന്റെ ആവശ്യകത വളരെ വിലകല്‍പിക്കപ്പെടേണ്ടതാണ്. നമ്മുടെ ഒരു എളിയ ശ്രമം പോലും എണ്ണപ്പെടാതിരിക്കുകയില്ലെന്ന കര്‍ത്താവിന്റെ ഉറപ്പാണ് ഇതിന്റെ അടിസ്ഥാനം. 'എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു (മത്തായി 25:35-36).'

ക്രിസ്തുവിനെ ഞാന്‍ അറിഞ്ഞുവോ?

ഈ ചോദ്യം പലവട്ടം നമ്മോട് തന്നെ ചോദിച്ചുകഴിഞ്ഞതാണ്. ജീസസ്സ് യൂത്തിന്റെ ഭാഗമായ നാമ്മോരോരുത്തരും ഓരോ ദിനവും എത്രമാത്രം അവിടുത്തെ രുചിച്ചറിയുന്നുവെന്ന് പറയേണ്ടതില്ലല്ലോ! 'പ്രിയപ്പെട്ടവരെ, നമുക്ക് പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു (1യോഹന്നാന്‍ 4:7).' മാസ്മരികതയുടെ ലോകത്ത് യേശുക്രിസ്തുവിനെ അടുത്തറിഞ്ഞ കൂട്ടായ്മയില്‍ ആയതുതന്നെ എത്ര വലിയ അനുഗ്രഹമാണ്. അനുഭവിച്ച ദൈവസ്‌നേഹം മറ്റുള്ളവരിലേക്കെത്തണം. അതിനുതകുന്ന മാര്‍ഗമാണ് മിഷന്‍ പ്രവര്‍ത്തനം. ആര് എനിക്കുവേണ്ടി പോകും? എന്നതിനുത്തരമാണ് ഇനി നാം നല്‌കേണ്ടത്.

അറിഞ്ഞവനെ ഞാന്‍ പകര്‍ന്നുവോ?

കാനായിലെ ആറു കല്‍ഭരണികള്‍ ക്രിസ്ത്വനുഭവത്താല്‍ നിറഞ്ഞുതുളുമ്പിയത് ഏറ്റവും വിശിഷ്ടമായ വീഞ്ഞായിട്ടാണ്. കാലിയായ ആ പാത്രങ്ങളില്‍ കര്‍ത്താവ് പച്ചവെള്ളത്തെ രുചികരമായ വീഞ്ഞാക്കി തന്റെ ആശീര്‍വാദത്താല്‍ മറ്റുള്ളവരിലേക്ക് നുകര്‍ന്നപ്പെട്ടപ്പോള്‍ പ്രതിസന്ധിയിലായിരുന്ന വിവാഹഭവനം സന്തോഷത്താല്‍ അലംകൃതമായി. പന്തകുസ്താ ദിനത്തിലും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശിഷ്യഗണം തങ്ങളെ ബന്ധിക്കപ്പെട്ട ഭയത്തിന്റെ ചങ്ങലകളെ പൊട്ടിച്ച് ജനമധ്യത്തിലേക്ക് സധൈര്യം ക്രിസ്തുവിനെ പ്രഘോഷിക്കുവാനായി ഇറങ്ങിച്ചെല്ലുകയാണ്. നിത്യജീവിതത്തില്‍ ഒത്തിരി പ്രശ്‌നങ്ങളിലൂടെ നമ്മള്‍ കടന്നു പോകുന്നവരാകാം. ഒരുപടി മുന്നോട്ട് വയ്ക്കുവാന്‍ ഉതകാത്ത രീതിയില്‍ പ്രതിസന്ധികളുടെ മലയടിവാരത്തില്‍ ഭയശങ്കയോടെ നില്ക്കുന്നതെങ്കിലും ആയിരിക്കുന്ന അവസ്ഥയില്‍ ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കുവാന്‍ സാധിക്കുമെങ്കില്‍ മലയുരുകിപോകുന്ന അനുഭവം നമ്മള്‍ക്കനുഭവിക്കാം.' അവിടുന്ന് നമ്മില്‍ തന്റെ മുദ്ര പതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു (2 കൊറി 1:22).' പിന്നെന്തിനു ഞാന്‍ ഭയപ്പെടണം? വളരെ ലളിതമായി പറഞ്ഞാല്‍ കൂടെ താമസിക്കുന്നവനില്‍, ഒപ്പം ജോലി ചെയ്യുന്നവരില്‍, സഹയാത്രികരില്‍, ആയിരിക്കുന്ന ഏതവസ്ഥയിലും ക്രിസ്തുവിനെ പകരുന്നവരായി മാറുവാന്‍ നാമെന്തിനു മടിക്കണം.' ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത് ക്രിസ്തുവാണ്, എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹിക ജീവിതം; എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെതന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ് (ഗലാ  2:20).'

പകര്‍ന്നവനെ പ്രഘോഷിച്ചുവോ?

കര്‍ത്താവ് തന്റെ ശിഷ്യഗണത്തോട് തന്റെ പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ആഹ്വാനം ചെയ്യുന്നത് ലോകം മുഴുവന്‍ പോയി സുവിശേഷപ്രഘോഷണം നടത്തുവാനാണ്. ജീസസ്സ് യൂത്തിന്റെ ആറു സ്ഥായികളില്‍ ഒന്നാണല്ലോ തിരുവചനം പങ്കുവയ്ക്കുക എന്നത്. പലപ്പോഴും അപരിചതമായ സ്ഥലങ്ങളില്‍ പോയി ഒരു മാസമോ, മൂന്നുമാസമോ അതോ ഒരു വര്‍ഷം തന്നെയോ സുവിശേഷവേല ചെയ്യുവാന്‍ സാധിച്ചില്ലെന്നു വിഷമിക്കുന്നവര്‍ നമ്മുടെ കൂട്ടായ്മയിലുണ്ടായിരിക്കാം, പ്രവാസികളായ നമ്മെ സംബന്ധിച്ച് കര്‍ത്താവിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നാമ്മിവിടെയായിരിക്കുക. ' പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുകൂടെ നിങ്ങള്‍ കര്‍ത്താവിങ്കിലേക്കു തിരിയുകയും അവിടുത്തെ സന്നിധിയില്‍ സത്യസന്ധമായി വ്യാപരിക്കുകയും ചെയ്താല്‍ അവിടുന്ന് നിങ്ങളെ കടാക്ഷിക്കും. നിങ്ങളില്‍നിന്ന് മുഖം മറയ്ക്കുകയില്ല. അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്മയെപ്പറ്റി ചിന്തിക്കുവിന്‍. ഉച്ചത്തില്‍ അവിടുത്തേക്ക് കൃതജ്ഞതയര്‍പ്പിക്കുവിന്‍.നീതിയുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍. യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിന്‍. പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച് ഞാന്‍ അവിടുത്തെ സ്തുതിക്കുന്നു. 

220 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 167468