വിശുദ്ധ അല്‍ഫോന്‍സ

    ചങ്ങനാശ്ശേരി അതിരൂപതയിലെ കുടമാളൂര്‍ എന്ന കൊച്ചു ഗ്രാമ ത്തില്‍ മുട്ടത്തുപാ ടം വീട്ടിലെ ജോസഫിനും മേരിക്കും ഉണ്ടായ നാലാമ ത്തെ അനുഗ്രഹമാണ്, ഇന്ന് ഭാരതസഭയ്ക്കും, കേരളസഭയ്ക്കും അഭിമാനമായിത്തീര്‍ന്ന വി. അല്‍ഫോന്‍സാമ്മ. എല്ലാവരും അന്നക്കുട്ടി എന്നാണവളെ വിളിച്ചിരുന്നത്. അന്നക്കുട്ടിയുടെ ജനനശേഷം അവളുടെ അമ്മ ആഴ്ചകള്‍ക്കുള്ളില്‍ ഈ ലോകത്തോടു വിടപറഞ്ഞു. 1917 നവംബര്‍ 27- ന് അന്നക്കുട്ടി പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു. അന്നക്കുട്ടിയുടെ ജീവിതത്തിലെ അവിസ്മരണീയമായ ദിനമായിരുന്നു അന്ന്. കുട്ടിയായിരുന്നപ്പോള്‍ത്തന്നെ പാവങ്ങളോടും നിസ്സഹായരോടും അവള്‍ക്ക് അനുകമ്പ തോന്നിയിരുന്നു. നല്ല വൃത്തിയുള്ള വസ്ത്രങ്ങളാണ് എപ്പോഴും അന്നക്കുട്ടി അണിഞ്ഞിരുന്നത്. ആരും കണ്ടാല്‍ ഇഷ്ടപ്പെടുന്ന ഒരു മുഖസൗന്ദര്യം അന്നക്കുട്ടിക്കുണ്ടായിരുന്നു. ബാഹ്യസൗന്ദര്യം കൂടാതെ നന്മയുള്ള, സ്‌നേഹമുള്ള, കരുണയുള്ള ഒരു ഹൃദയം കൂടി അവള്‍ക്കുണ്ടായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചുവിടുന്ന പതിവുണ്ടായിരുന്ന പണ്ടുകാലത്ത്. അന്നക്കുട്ടിക്ക് 13 വയസ്സായപ്പോള്‍ ത്തന്നെ വിവാഹാലോചനകള്‍ വരുവാന്‍ തുടങ്ങി. എന്നാല്‍ അവള്‍ ദൈവത്തിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചിരുന്നു. 1927ല്‍ അന്നക്കുട്ടി ക്ലാരമഠത്തി ല്‍ ചേര്‍ന്നു. ഒരു പറ്റം യുവസന്യാസിനികള്‍ അവരുടെ വേദനകള്‍ പങ്കുവയ്ക്കാന്‍ അല്‍ഫോന്‍ സായെ സമീപിച്ചു. അല്‍ഫോന്‍സ അവരോടു പറഞ്ഞു.ഈ വേദനകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോകുമ്പോള്‍ ആത്മാവ് കൂടുതല്‍  ശക്തി പ്രാപിക്കുമെന്ന്. അന്നക്കുട്ടിയുടെ നിഷ്‌കളങ്കതയെ മഠത്തില്‍ ആരും വിശ്വസിച്ചിരുന്നില്ല. അത് അന്നക്കുട്ടിയെ കൂടുതല്‍ വേദനിപ്പിച്ചു. തന്റെ ലാളിത്യവും, നിഷ്‌കളങ്കതയും തെറ്റിദ്ധരിക്കപ്പെട്ടപ്പോള്‍, ഈശോ സഹിച്ച വേദനയുടെ ആയിരത്തില്‍ ഒരംശമെങ്കിലും തനിക്കനുഭവിക്കുവാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത് ദൈവസ്തുതികള്‍ ഉരുവിട്ടു ആ പുണ്യാത്മാവ്. പ്രാ ര്‍ത്ഥനയില്‍ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു അല്‍ഫോന്‍സാമ്മക്ക്. രോഗത്താലും ഒരുപാട് പീഢകള്‍ സഹിക്കേണ്ടി വന്ന അല്‍ഫോന്‍സാമ്മ 36-മത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കര്‍ത്താവിങ്കലേയ്ക്കു പോയ ഈ അമ്മ ഇന്ന് കേരളസഭയുടെ അഭിമാനമായി വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161713