ലക്കം :573
11 October 2019

308. എന്താണു പ്രത്യാശ (ശരണം)? നാം ലോകത്തില്‍ നിവസിക്കപ്പെട്ടിരിക്കുന്നത് എന്തുചെയ്യാനാണോ അതിനായി, ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനുമായി, ദൈവത്തിലുള്ള നമ്മുടെ സാക്ഷാത്കാരമാകുന്ന യഥാര്‍ത്ഥസന്തോഷത്തിനായി, ദൈവത്തിലുളള നമ്മുടെ അന്ത്യഭവനത്തിനായി,ദൃഢതയോടും സ്ഥിരതയോടും കൂടെ ആഗ്രഹിക്കാന്‍ സഹായിക്കുന്ന ശക്തിയാണ് പ്രത്യാശ. ധ1817 1821,1843പ. സൃഷ്ടികര്‍മ്മത്തിലും പ്രവാചകന്‍മാരിലും,പ്രത്യേകിച്ച് യേശുക്രിസ്തുവിലും, ദൈവം നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളത്, നാം ഇപ്പോള്‍ കാണുന്നില്ലെങ്കിലും,വിശ്വസിക്കലാണ് പ്രത്യാശ.നിത്യസത്യത്തിനായി ക്ഷമാപൂര്‍വം കാത്തിരിക്കാന്‍ നമുക്ക് കഴിയുന്നതിന് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നമുക്ക് നല്കിയിരിക്കുന്നു. 1...

Read more
ലക്കം :572
27 September 2019

508. പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നും അനുഭവപ്പെടാതിരുന്നാല്‍ അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ മടി തോന്നുക പോലും ചെയ്താല്‍ എന്തു സംഭവിക്കും? പ്രാര്‍ത്ഥനയില്‍ വ്യഗ്രചിന്തകള്‍ ആന്തരീക ശൂന്യതയുടെയും ശുഷ്‌കതയുടെയും അനുഭവം, യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനയോടുളള വെറുപ്പുപോലും, പ്രാര്‍ത്ഥിക്കുന്ന എല്ലാവരും അനുഭവിക്കുന്നുണ്ട്. അപ്പോള്‍, വിശ്വസ്തതയോടെ സ്ഥിരപരിശ്രമം ചെയ്യുക. അതുതന്നെ ഒരു പ്രാര്‍ത്ഥനയാണ് (2729-2733). ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കുപോലും ദീര്‍ഘനാള്‍ ദൈവസ്‌നേഹത്തിന്റെ അനുഭവമുണ്ടായില്ല. അവളുടെ മരണത്തിനു കുറച്ചു മുമ്പ് അവളുടെ സ്വന്തം സഹോദരി സെലിന്‍ ഒരു രാത്രിയില്‍ അവളെ സന്ദര്‍ശിച്ചു. കൊച്ചു ത്രേസ്യയുടെ കൈകള്‍ കൂപ്പിപിടിച്ചിരിക്കുന്നത് അവള്‍ കണ്ടു. സെലിന്‍ അതു കണ്ടു പറഞ്ഞു . നീ എന്താണു ചെയ്യുന്നത്? നീ ഉറങ്ങാന്‍ ശ്രമിക്കണം. കൊച്ചു ത്രേസ്യ ഇങ്ങനെ ഉത്തരം പറഞ്ഞു. എനിക്കതു സാധ്യമല്ല. ഞാന്‍ അമിത വേദന സഹിക്കുകയാണ്. എന്നാലും ഞാന്‍ പ്രാത്ഥിക്കുകയാണ്. സെലിന്‍ ചോദിച്ചു നീ യേശുവിനോട് എന്താണു പറയുന്നത്? കൊച്ചുത്രേസ്യ മറുപടി പറഞ്ഞു. ഞാന്‍ അവിടത്തോട് ഒന്നും പറയുന്നില്ല ഞാന്‍ അവിടുത്തെ സ്‌നേഹിക്കുന്നു....

Read more
ലക്കം :571
20 September 2019

322: എന്തിനാണ് കൂടുതല്‍ പ്രാധാന്യം; വ്യക്തിക്കോ സമൂഹത്തിനോ? ദൈവത്തിന്റെ ദൃഷ്ടിയില്‍ ഓരോ മനുഷ്യനും വ്യക്തിയെന്നനിലയില്‍ ഒന്നാം സ്ഥാനത്തുനില്‍ ക്കുന്നു.രണ്ടാമതായി മാത്രം സാമുഹിക ജീവിയെന്നനിലയില്‍ പ്രധാന്യമര്‍ഹിക്കുന്നു. (18811892) സമൂഹത്തിന് ഒരിക്കലും വ്യക്തിയെക്കാള്‍ കൂടുതല്‍ പ്രധാന്യമുണ്ടാവുകയില്ല. മനുഷ്യന്‍ ഒരിക്ക ലും സമുഹപരമായ ലക്ഷ്യത്തിനുള്ള മാര്‍ഗമായിരിക്കരുത്.എന്നാലും രാഷ്ട്രം, കുടുംബം എന്നിങ്ങനെയുള്ള സാമൂഹിക സ്ഥാപനങ്ങള്‍ വ്യക്തിക്ക് അത്യാവശ്യമാണ്. അവ അവന്റെ സ്വഭാവത്തിനു ചേര്‍ന്നതുപോലുമാണ്....

Read more
ലക്കം :570
13 September 2019

495. നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെട്ടുവെന്ന് നമുക്ക് ഉറച്ചു വിചാരിക്കാന്‍ പറ്റുമോ? യേശുവിന്റെ നാമത്തില്‍ നാം സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന, യേശുവിന്റെ പ്രാര്‍ത്ഥന ചെന്നെത്തിയ സ്ഥലത്തു ചെല്ലുന്നു: സ്വര്‍ഗസ്ഥനായ പിതാവിന്റെ ഹൃദയത്തില്‍ (26642669,26802681) യേശുവിനെ വിശ്വസിച്ചാല്‍ നമുക്ക് ഇക്കാര്യത്തില്‍ തീര്‍ച്ചയുണ്ടാകും.എന്തെന്നാല്‍, പാപം മൂലം അടയ്ക്കപ്പെട്ടിരുന്ന സ്വര്‍ഗത്തിലേക്കുള്ള വഴി യേശു വീണ്ടും തുറന്നു.യേശു ദൈവത്തിലേക്കു ള്ള വഴിയാണ്,അതുകൊണ്ട് ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുന്നത് ഈശൈലി ഉപയോഗിച്ചാണ്: 'ഞങ്ങളുടെ കര്‍ത്താവായ യേശു ക്രിസ്ത്തുവിലുടെ ഞങ്ങള്‍ ഇക്കാര്യം യാചിക്കുന്നു'...

Read more
ലക്കം :569
30 August 2019

569. സങ്കീര്‍ത്തനങ്ങള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനയെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാധാന്യമുണ്ട്? സങ്കീര്‍ത്തനങ്ങളും അതോടൊപ്പം സ്വര്‍ഗ്ഗസ്ഥനായ എന്ന ജപവും സഭയുടെ പ്രാര്‍ത്ഥനകളുടെ മഹാനിക്ഷേപത്തിന്റെ ഭാഗമാണ്. അവയില്‍ ദൈവസ്തുതി കാലപരിധിയ്ക്ക് അധീതമായി ആലപിക്കപ്പെടുന്നു. പഴയ നിയമത്തില്‍ 150 സങ്കീര്‍ത്തനങ്ങളുണ്ട്. പാട്ടുകളുടെയും പ്രാര്‍ത്ഥനകളുടെയും സമാഹാരമാണിവ. അവയില്‍ ചിലത് നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്. ഇന്നും സഭാസമൂഹത്തില്‍ യാമപ്രാര്‍ത്ഥന എന്നു വിളിക്കപ്പെടുന്ന ലിറ്റര്‍ജിയില്‍ അവ ഉപയോഗിച്ചു പോരുന്നു. ...

Read more
ലക്കം :567
16 August 2019

243. രോഗീലേപനകൂദാശ ആരെ ഉദ്ദേശിച്ചുള്ളതാണ്? ആരോഗ്യം നിര്‍ണായകസന്ധിയിലായിരിക്കുന്ന ഏതു കത്തോലിക്കനും രോഗീലേപനമെന്ന കൂദാശ സ്വീകരിക്കാം.(15141515, 15281529) ജീവിതത്തില്‍ പല പ്രാവശ്യം രോഗീലേപനം സ്വീകരിക്കാം. അതു കൊണ്ട് ചെറുപ്പക്കാരും ഈ കൂദാശ ആവശ്യപ്പെടുന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്. ഉദാഹരണത്തിന്, അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തുടങ്ങുമ്പോള്‍ ആവശ്യപ്പെടാം. അത്തരം സാഹചര്യങ്ങളില്‍ അനേകം കത്തോലിക്കര്‍ രോഗീലേപനകൂദാശയെ പൊതുവായ കുമ്പസാരത്തോടു കൂട്ടിച്ചേര്‍ക്കാറുണ്ട്. ശസ്ത്രക്രിയ പരാജയപ്പെട്ടാല്‍ നിര്‍മ്മല മനസ്സാക്ഷിയോടെ ദൈവദര്‍ശനത്തിനായി പോകാന്‍ അവര്‍ ആഗ്രഹിക്കുന്നു...

Read more
ലക്കം :566
09 August 2019

199. ക്രിസ്തു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്‌തെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? യേശു സ്വര്‍ഗാരോഹണം ചെയ്തതോടെ നമ്മില്‍ ഒരാള്‍ ദൈവഭവനത്തിലെത്തുകയും എന്നേക്കും അവിടെ വസിക്കുകയും ചെയ്യുന്നു. ദൈവം തന്റെ പുത്രനില്‍ മനുഷ്യരായ നമ്മോട് മാനുഷികരീതിയില്‍ അടുത്തു നിലകൊള്ളുന്നു. കൂടാതെ യേശു വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നു: 'ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും'(യോഹ 12:32). (659-667) ഉത്ഥിതനായ കര്‍ത്താവ് നാല്പതു ദിവസം തന്റെ ശിഷ്യന്‍മാരുമായി സവിശേഷമായ അടുപ്പം പുലര്‍ത്തി. പുതിയ നിയമപ്രകാരം ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണം ആ കാലയളവ് അവസാനിപ്പിച്ചു. ആ സമയത്തിന്റെ അവസാനം ക്രിസ്തു മുഴുവന്‍ മനുഷ്യവംശത്തോടും കൂടെ ദൈവത്തിന്റെ മഹത്ത്വത്തിലേക്കു പ്രവേശിക്കുന്നു....

Read more
ലക്കം :564
12 July 2019

എവിടെ നിന്നാണ് മനുഷ്യന് ആത്മാവു ലഭിക്കുന്നത്? മനുഷ്യാത്മാവിനെ ദൈവം നേരിട്ടു സൃഷ്ടിക്കുന്നു. മാതാപിതാക്കള്‍ ഉത്പാദിപ്പിക്കുന്നതല്ല. 366-368,382 മനുഷ്യാത്മാവിന് പദാര്‍ത്ഥത്തില്‍നിന്ന് പരിണാമപരമായ വികസനത്തിന്റെ ഉത്പന്നമായിരിക്കാന്‍ സാധ്യമല്ല. മാതാവിന്റെയും പിതാവിന്റെയും പ്രജനനപരമായ ഐക്യത്തിന്റെ ഫലമായിരിക്കാനും സാധ്യമല്ല. ഓരോ മനുഷ്യനും ലോകത്തിലേക്കു വരുമ്പോള്‍ അനന്യനായ, ആത്മീയനായ ഒരു വ്യക്തിയായാണു വരുന്നത്. അമര്‍ത്ത്യമായ ഒരാത്മാവിനെ ദൈവം അവനു നല്‍കുന്നുവെന്നു പറഞ്ഞുകൊണ്ട് സഭ ഈ രഹസ്യം പ്രകാശിപ്പിക്കുന്നു. വ്യക്തിക്ക് മരണത്തില്‍ ശരീരം നഷ്ടപ്പെട്ടാലും ഉത്ഥാനത്തില്‍ അവന്‍ വീണ്ടും അതു കണ്ടെത്തും. എനിക്ക് ഒരാത്മാവുണ്ട്. എന്നു പറയുന്നതിന്റെ അര്‍ത്ഥമിതാണ്: ദൈവം എന്നെ ഒരു സൃഷ്ടിയായി മാത്രമല്ല, വ്യക്തിയായിക്കൂടിയാണ് സൃഷ്ടിച്ചത്. അവിടന്നുമായുള്ള ശാശ്വത ബന്ധത്തിലേക്ക് എന്നെ അവിടന്നു വിളിക്കുകയും ചെയ്തിരിക്കുന്നു....

Read more
ലക്കം :563
28 Jun 2019

326. എപ്പോഴാണ് ഒരധികാരി (അധികാരം) നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നത് ? പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ നീതിപൂര്‍വ്വകമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ അധികാരി നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നു. (1903-1904, 1921) ഒരു രാഷ്ട്രത്തിലെ ജനതയ്ക്ക് ഒരു വസ്തുതതയില്‍ ആശ്രയിക്കാന്‍ കഴിയണം. എല്ലാവരേയും കടപ്പെടുത്തുന്ന നിയമങ്ങളുള്ള 'നിയമങ്ങളുടെ ഗവണ്‍മെന്റിന്റെ' കീഴിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന വസ്തുതതയാണത്. സ്വേച്ഛാപരവും നീതിരഹിതവുമായ അല്ലെങ്കില്‍ സ്വാഭാവിക ധാര്‍മ്മിക ക്രമത്തിന് എതിരായ നിയമങ്ങള്‍ അനുസരിക്കാന്‍ ആര്‍ക്കും കടമയില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവയെ എതിര്‍ക്കാന്‍ അവകാശമുണ്ട്. ചില സാഹചര്യങ്ങളില്‍ എതിര്‍ക്കാന്‍ കടമയുണ്ട്....

Read more
ലക്കം :562
21 June 2019

310. പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങള്‍ ഏവയാണ് ? ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ഭക്തി, ദൈവഭയം എന്നിവയാണ് പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങള്‍. ഇവ വഴി പരിശുദ്ധാത്മാവ് ക്രൈസ്തവരെ 'സ്ഥിരപ്പെടുത്തുന്നു.' മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവരുടെ സ്വാഭാവിക കഴിവുകള്‍ക്ക് അപ്പുറത്തുള്ള പ്രത്യേക ശക്തികള്‍ നല്കുന്നു. ഈ ലോകത്തില്‍ ദൈവത്തിന്റെ പ്രത്യേക ഉപകരണങ്ങളാകാന്‍ അവസരം നല്കുകയും ചെയ്യുന്നു. (1830-1831,1845) വിശുദ്ധ പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ഒരേ ആത്മാവു തന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്ക് ജ്ഞാനത്തിന്റെ വചനവും നല്കുന്നു. ഒരേ ആത്മാവു തന്നെ ഒരുവനു വിശ്വാസവും വേറൊരുവന് രോഗശാന്തിക്കുള്ള വരവും നല്കുന്നു. ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും മറ്റൊരുവനു പ്രവചിക്കാന്‍ വരവും വേറൊരുവന് ഭാഷാവരവും വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും അതേ ആത്മാവു തന്നെ നല്കുന്നു. (1 കോറി 12:8-10)...

Read more
ലക്കം :561
14 June 2019

123. സഭയുടെ ദൗത്യമെന്താണ് ? ക്രിസ്തുവിനോടുകൂടെ തുടങ്ങിയ ദൈവരാജ്യം എല്ലാ ജനതകളിലും മുളച്ചുവരാന്‍ പരിശ്രമിക്കുകയെന്നതാണ് സഭയുടെ ദൗത്യം. (763-769, 774-776, 780) യേശു സഞ്ചരിച്ചിടത്തെല്ലാം സ്വര്‍ഗ്ഗം ഭൂമിയെ സ്പര്‍ശിച്ചു: സ്വര്‍ഗ്ഗരാജ്യം, സമാധാനത്തിന്റെയും നീതിയുടെയും രാജ്യം ഉദ്ഘാടനം ചെയ്യപ്പെട്ടു. സഭ ഈ ദൈവരാജ്യത്തിനു സേവനം ചെയ്യുന്നു. സഭ തന്നില്‍ത്തന്നെ ഒരു ലക്ഷ്യമല്ല. യേശു തുടങ്ങിയത് അവള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കണം. യേശു പ്രവര്‍ത്തിക്കുന്നതുപോലെ അവള്‍ പ്രവര്‍ത്തിക്കണം. യേശുവിന്റെ വിശുദ്ധ അടയാളങ്ങള്‍ (കൂദാശകള്‍) അലള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവള്‍ യേശുവിന്റെ വാക്കുകള്‍ കൈമാറുന്നു. അതുകൊണ്ടാണ് സഭ ഏറെ ബലഹീനതകളുണ്ടായെങ്കിലും ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്റെ ശക്തമായ ഒരു അംശമായിരിക്കുന്നത്....

Read more
ലക്കം :560
31 May 2019

113. ഞാന്‍ പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു എന്നുപറയുന്നതിന്റെ അര്‍ത്ഥമെന്താണ്? പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു എന്നതിന്റെ അര്‍ത്ഥം പിതാവിനെയും പുത്രനെയുമെന്നതുപോലെ അവിടുത്തെയും ആരാധിക്കുകയെന്നാണ്. ദൈവമക്കളെന്ന നിലയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ അറിയുന്നതിന് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിലേയ്ക്കു വരുന്നെന്നു വിശ്വസിക്കുകയെന്നാണ് അതിന്റെ അര്‍ത്ഥം. ദൈവാത്മാവാല്‍ ചലിപ്പിക്കപ്പെട്ട് നമുക്ക് ഭൂമുഖം പരിവര്‍ത്തനം ചെയ്യിക്കാന്‍ കഴിയും (683-686) താന്‍ ശിഷ്യന്മാരുടെ കൂടെ ഇല്ലാത്തകാലം വരുമ്പോള്‍ 'മറ്റൊരു സഹായകനെ' (യോഹ. 14:16) അയയ്ക്കുമെന്ന് യേശു തന്റെ മരണത്തിനുമുമ്പ് അവരോട് വാഗ്ദാനം ചെയ്തിരുന്നു. ആദിമസഭയിലെ ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാത്മാവ് വര്‍ഷിക്കപ്പെട്ടപ്പോള്‍ യേശു അര്‍ത്ഥമാക്കിയതെന്താണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ക്ക് തങ്ങളുടെ വിശ്വാസത്തില്‍ അഗാധമായ ഉറപ്പും സന്തോഷവും തോന്നി. അവര്‍ സവിശേഷ സിദ്ധികള്‍ സ്വീകരിച്ചു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ക്ക് പ്രവചിക്കാനും രോഗങ്ങള്‍ സുഖപ്പെടുത്താനും അദ്ഭുതകൃത്യങ്ങള്‍ നടത്താനും സാധിച്ചു. അത്തരം ദാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരും ഈ അനുഭവങ്ങളുള്ളവരും ഇന്നും സഭയിലുണ്ട്. ...

Read more
ലക്കം :559
24 May 2019

പരിശുദ്ധാത്മാവിന് മറിയത്തിലും മറിയത്തോടുകൂടെയും മറിയത്തിലൂടെയും എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു ? മറിയം ദൈവത്തോടു പൂര്‍ണമായി പ്രത്യുത്തരിക്കുന്നവളും തുറവുള്ളവളുമായിരുന്നു (ലൂക്കാ 1:38). അങ്ങനെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെ ദൈവത്തിന്റെ അമ്മയാകാന്‍ അവള്‍ക്കു കഴിഞ്ഞു. ക്രിസ്തുവിന്റെ അമ്മയെന്നനിലയില്‍ ക്രൈസ്തവരുടെ അമ്മയാകാനും യഥാര്‍ത്ഥത്തില്‍, മുഴുവന്‍ മനുഷ്യവംശത്തിന്റെയും അമ്മയാകാനും സാധിച്ചു. ധ721-726പ അത്ഭുതങ്ങളില്‍ വച്ച് ഏറ്റവും വലിയ അത്ഭുതം പ്രവര്‍ത്തിക്കാന്‍ പരിശുദ്ധാത്മാവിന് മറിയം സാധ്യത നല്‍കി. ദൈവത്തിന്റെ മനുഷ്യാവതാരമാണ് ആ അത്ഭുതം. അവള്‍ ദൈവത്തോട് സമ്മതം പറഞ്ഞു. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ (ലൂക്കാ 1 :38). പരിശുദ്ധാത്മാവാല്‍ ശക്തയാക്കപ്പെട്ട് ഒരു ഘട്ടത്തിലും വ്യതിചലിക്കാതെ, അവള്‍ യേശുവിനോടൊപ്പം, കുരിശിന്‍ ചുവടുവരെ പോലും സഞ്ചരിച്ചു. അവിടെവച്ച് യേശു നമുക്കെല്ലാവര്‍ക്കും അമ്മയായി അവളെ നല്‍കി (യോഹ 19:25-27)...

Read more
ലക്കം :558
17 May 2019

പന്തക്കുസ്തായില്‍ എന്തു സംഭവിച്ചു? കര്‍ത്താവ് തന്റെ ഉത്ഥാനാനന്തരം അമ്പതു ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു പരിശുദ്ധാത്മാവിനെ ശിഷ്യരുടെമേല്‍ അയച്ചു. അന്ന് സഭയുടെ യുഗം ആരംഭിച്ചു. (731-733) ഭീരുക്കളായ അപ്പസ്‌തോലന്മാരെ പെന്തക്കൂസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ ധീരസാക്ഷികളാക്കി. കുറച്ച് സമയം കൊണ്ട് ആയിരങ്ങള്‍ മാമ്മോദീസ സ്വീകരിച്ചു. അത് സഭയുടെ ജന്മദിനമായിരുന്നു. പെന്തക്കൂസ്താ ദിവസം ഭാഷകളുടെ വിസ്മയം നടന്നു. സഭ ആരംഭം മുതല്‍ എല്ലാ ജനതകള്‍ക്കുമുള്ളതാണെന്ന് അതു കാണിക്കുന്നു. സഭ കാതോലികമാണ് (സാര്‍വത്രികം എന്നര്‍ത്ഥമുള്ള 'കാത് ഹോളോണ്‍' എന്ന വാക്കില്‍ നിന്നാണീ പദമുണ്ടായത്. ലത്തീനില്‍ ഊണിവേര്‍സാലിസ് എന്നും ഇംഗ്ലീഷില്‍ യൂണിവേഴ്‌സല്‍ എന്നും പറയും) സഭ പ്രേഷിതയുമാണ്. അവള്‍ എല്ലാ മനുഷ്യരോടും സംസാരിക്കുന്നു. വംശപരവും ഭാഷാപരവുമായ തടസ്സങ്ങള്‍ കീഴടക്കുന്നു. എല്ലാവര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയുന്നു. ഇന്നും പരിശുദ്ധാത്മാവ് സഭയുടെ 'ആത്മാവ്' ആണ്. അവളുടെ ജീവിതത്തിന്റെ സാരാംശപരമായ തത്ത്വമാണ്....

Read more
ലക്കം :557
10 May 2019

പരിശുദ്ധാത്മാവ് 'പ്രവാചകരിലൂടെ സംസാരിച്ചു' എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? പഴയനിയമകാലത്തു തന്നെ ദൈവം സ്ത്രീപുരുഷന്മാരെ പരിശുദ്ധാത്മാവിനെക്കൊണ്ടു നിറച്ചു. അങ്ങനെ അവര്‍ ദൈവത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. അവിടുത്തെ നാമത്തില്‍ സംസാരിച്ചു. മിശിഹായുടെ ആഗമനത്തിനായി ജനങ്ങളെ ഒരുക്കുകയും ചെയ്തു. ധ683688, 702720പ തന്റെ ജനങ്ങളെ ആശ്വസിപ്പിക്കാനും നയിക്കാനും അവര്‍ക്കു മുന്നറിയിപ്പു നല്കാനും വേണ്ടി ഉപയോഗിക്കാന്‍ സ്വയം സമ്മതിക്കുന്ന സ്ത്രീപുരുഷന്മാരെ ദൈവം പഴയ ഉടമ്പടിയില്‍ അന്വേഷിച്ചു. ഏശയ, ജറെമിയ, എസെക്കിയേല്‍ മുതലായ പ്രവാചകരിലൂടെ ദൈവത്തിന്റെ ആത്മാവാണു സംസാരിച്ചത്. ആ പ്രവാചകരില്‍ അവസാനത്തെയാളായ യോഹന്നാന്‍ മാംദാന മിശിഹായുടെ ആഗമനം മുന്‍കൂട്ടി കാണുക മാത്രമല്ല ചെയ്തത്. അദ്ദേഹം അവിടുത്തെ കാണുകയും പാപത്തിന്റെ ശക്തിയില്‍ നിന്നു വിമോചിപ്പിക്കുന്നവനായി അവിടുത്തെ പ്രഘോഷിക്കുകയും ചെയ്തു....

Read more
ലക്കം :556
26 April 2019

മിതത്വമുള്ളവനായിരിക്കുകയെന്നത് എന്തുകൊണ്ടാണ് സദ്ഗുണപരമായിരിക്കുന്നത്? മിതത്വം ഒരു സദ്ഗുണമാണ്, കാരണം, മിതത്വം (സമചിത്തത) ഇല്ലാത്ത പെരുമാറ്റം ജീവിതത്തിന്റെ എല്ലാ മണ്ഢലങ്ങളിലും നാശകരമാണെന്നു തെളിയുന്നു.ധ1809,1838പ മിതത്വമില്ലാത്തവന്‍ തന്റെ തോന്നലുകള്‍ക്ക് സ്വയം വിട്ടുകൊടുക്കുന്നു. ക്രമമില്ലാത്ത ആഗ്രഹങ്ങള്‍കൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യുന്നു. പുതിയ നിയമത്തില്‍ സമചിത്തത(ടീയൃശല്യേ), 'വിവേചനം' എന്നിങ്ങനെയുള്ള വാക്കുകള്‍ മിതത്വത്തിനും ആത്മനിയന്ത്രത്തിനുംവേണ്ടി നിലകൊള്ളുന്നു....

Read more
ലക്കം :555
12 April 2019

236. എന്തുകൊണ്ട് പുരോഹിതര്‍ മാത്രം പാപങ്ങള്‍ മോചിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കുന്നു? പാപങ്ങള്‍ മോചിപ്പിക്കാന്‍ ദൈവത്തില്‍ നിന്നുള്ള കല്പ്പനയും അനുതാപിക്കു നല്കുന്ന വാഗ്ദാനമനുസരിച്ചുള്ള പാപമോചനം യഥാര്‍ത്ഥത്തില്‍ നടക്കുന്നതിനുള്ള അധികാരവും ലഭിക്കാത്ത ഒരുവനും പാപങ്ങള്‍ മോചിപ്പിക്കാന്‍ സാധ്യമല്ല. ഒന്നാമതായി അങ്ങനെ ചെയ്യാന്‍ മെത്രാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതുകൂടാതെ, മെത്രാന്റെ സഹായികളായ പട്ടാഭിഷിക്തരായ വൈദീകരും അതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. (1461-1466, 1495) ...

Read more
ലക്കം :554
29 March 2019

കുമ്പസാരത്തില്‍നിന്നുണ്ടാകുന്ന ഭാവാത്മകഫലങ്ങള്‍ ഏവ? കുമ്പസാരം പാപിയെ ദൈവത്തോടും സഭയോടും അനുരഞ്ജിപ്പിക്കുന്നുധ14681470,1496പ സ്‌പോട്‌സ് കഴിഞ്ഞുള്ള കുളി പോലെയാണ് പാപമോചനം കഴിഞ്ഞുള്ള നിമിഷം.വേനല്‍ക്കാലത്തെ കൊടുംങ്കാറ്റിനുശേഷമുള്ള ശുദ്ധവായുപോലെയാണ്,വസന്തകാലപ്രഭാതത്തില്‍ സുരൃപ്രകാശമേറ്റു നടക്കുന്നതുപോലെയാണ്,നിന്തല്‍ക്കാരന് ഭാരമില്ലായ്മപോലെയാണ്.എല്ലാം അനുരഞ്ജനം എന്ന വാക്കില്‍ ഉള്‍ക്കൊള്ളുന്നു. (അനുരഞ്ജനം എന്നതിനു റീ-കണ്‍സിലിയേഷന്‍ ഏന്നാണ് ഇംഗ്ലീഷില്‍ പറയുക.ഒന്നിച്ചു തിരിച്ചുകൊണ്ടുവരിക,പുനത്ഥാപിക്കുക; ഏന്നിങ്ങനെ അര്‍ത്ഥമുള്ള ലത്തീന്‍ ക്രിയയില്‍നിന്നാണ് ആ വാക്കുണ്ടായത്.)...

Read more
ലക്കം :553
22 March 2019

95. യേശു യഹൂദരുടെ പെസഹാത്തിരുന്നാളിന്റെ തീയതി തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും തീയതിയായി നിശ്ചയിച്ചത് എന്തുകൊണ്ട് ? തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സംഭവിക്കാനിരിക്കുന്നതിന്റെ പ്രതീകമായി തന്റെ ജനമായ ഇസ്രായേലിന്റെ പെസഹാത്തിരുന്നാള്‍ യേശു തിരഞ്ഞെടുത്തു. ഇസ്രായേല്‍ ജനം ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ടപോലെ, ക്രിസ്തു നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്നും മരണത്തിന്റെ ശക്തിയില്‍ നിന്നും സ്വതന്ത്രരാക്കുന്നു. (571-573) ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനത്തിനുണ്ടായ വിമോചനത്തിന്റെ ആഘോഷമായിരുന്നു പെസഹാത്തിരുന്നാള്‍. നമ്മെ കൂടുതല്‍ അഗാധമായ വിധത്തില്‍ സ്വതന്ത്രരാക്കാന്‍ യേശു ജെറുസലേമിലേക്കു പോയി. അവിടുന്ന് തന്റെ ശിഷ്യരോടൊപ്പം പെസഹാത്തിരുന്നാള്‍ ആഘോഷിച്ചു. ഈ തിരുനാളില്‍ യേശു തന്നത്തന്നെ ബലിക്കുള്ള ആട്ടിന്‍ക്കുട്ടിയാക്കി. 'എന്തെന്നാല്‍ നമ്മുടെ പെസഹാകുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു'. (1 കോറി. 5:7) ദൈവവും മനുഷ്യനും തമ്മിലുള്ള സുനിശ്ചിതമായ അനുരഞ്ജനം എന്നേയ്ക്കുമായി സ്ഥാപിക്കുന്നതാണത്...

Read more
ലക്കം :552
15 March 2019

79. യേശുവിന് നമുക്കുള്ളതുപോലെ ഒരാത്മാവും ഒരു മനസ്സും ശരീരവുമുണ്ടോ? ഉവ്വ്. യേശു മാനുഷിക കരങ്ങള്‍കൊണ്ട് അദ്ധ്വാനിച്ചു. മാനുഷിക മനസ്സുകൊണ്ടുചിന്തിച്ചു. അവിടുന്ന് മാനുഷിക ഇച്ഛാശക്തികൊണ്ടു പ്രവര്‍ത്തിച്ചു. മാനുഷിക ഹൃദയംകൊണ്ട് അവിടുന്നു സ്‌നേഹിച്ചു. (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, ഗാവുദിയും ഏത്ത് സ്‌പെസ്.22.2). (470-476) യേശുവിന്റെ മനുഷ്യത്വം പൂര്‍ണ്ണമാണ്. യേശുവിന് ഒരാത്മാവുണ്ടായിരിക്കുകയും മനഃശാസ്ത്രപരമായും ആധ്യാത്മികമായും വളരുകയും ചെയ്തുവെന്ന വസ്തുതതയും അത് ഉള്‍ക്കൊള്ളുന്നു. ഈ ആത്മാവില്‍ അവിടുത്തെ മാനുഷിക സ്വത്വവും സവിശേഷമായ ആത്മബോധവും നിവസിച്ചു. പരിശുദ്ധാത്മാവില്‍ സ്വര്‍ഗ്ഗീയ പിതാവുമായുള്ള തന്റെ ഐക്യം യേശു അറിഞ്ഞു. ജീവിതത്തിന്റെ എല്ലാ സാഹചര്യത്തിലും പരിശുദ്ധാത്മാവില്‍ നയിക്കപ്പെടാന്‍ സ്വയം അനുവദിച്ചു....

Read more
ലക്കം :542
16 November 2018

342. നാമെല്ലാവരും 'വിശുദ്ധര്‍' ആകാന്‍ നിശ്ചയിക്കപ്പെട്ടവരാണോ ? അതെ, നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം ദൈവത്തോട് സ്‌നേഹത്തില്‍ ഐക്യപ്പെട്ടിരിക്കുകയും ദൈവത്തിന്റെ ആഗ്രഹങ്ങളോട് പൂര്‍ണ്ണമായി ചേര്‍ന്നിരിക്കുകയും ചെയ്യുകയെന്നതാണ്. ദൈവത്തിനു 'തന്റെ ജീവിതം നമ്മില്‍ നയിക്കാന്‍' നാം അനുവദിക്കണം. (മദര്‍ തെരേസ) അതാണ് പരിശുദ്ധരായിരിക്കുക, 'വിശുദ്ധരായിരിക്കുക' എന്നതിന്റെ അര്‍ത്ഥം. (2012-2016, 20282029) ഓരോ മനുഷ്യനും തന്നോടു തന്നെ ഇങ്ങനെ ചോദിക്കുന്നു: 'ഞാന്‍ ആരാണ്? ്യൂഞാന്‍ എന്തുകൊണ്ടാണ് ഇവിടെയായിരിക്കുന്നത്? ഞാന്‍ എന്നെത്തന്നെ എങ്ങനെ കണ്ടെത്തും?' വിശ്വാസം ഇങ്ങനെ ഉത്തരം പറയുന്നു: ദൈവം മനുഷ്യനെ എന്തിനുവേണ്ടി സൃഷ്ടിച്ചുവോ അത് വിശുദ്ധിയിലൂടെ മാത്രമേ നേടാന്‍ കഴിയുകയുള്ളൂ. താനും തന്റെ സ്രഷ്ടാവും തമ്മിലുള്ള യഥാര്‍ത്ഥ ചേര്‍ച്ച വിശുദ്ധിയില്‍ മാത്രമേ മനുഷ്യന്‍ കണ്ടെത്തുകയുള്ളൂ. എന്നാല്‍ വിശുദ്ധി ഒരു തരം സ്വയംകൃത പൂര്‍ണ്ണതയല്ല. പിന്നെയോ അത് മനുഷ്യാവതാരം ചെയ്ത ക്രിസ്തുവുമായുള്ള ഐക്യമാണ്. ഈ വിധത്തില്‍ നവജീവന്‍ നേടുന്ന ഏതു വ്യക്തിയും തന്നത്തന്നെ കണ്ടെത്തുകയും വിശുദ്ധനായിത്തീരുകയും ചെയ്യുന്നു....

Read more
ലക്കം :541
09 November 2018

357.നിരീശ്വരവാദം എപ്പോഴും ഒന്നാം കല്പനയ്ക്ക് എതിരായ പാപമാണോ? ദൈവത്തെപ്പറ്റി ഒന്നും പഠിച്ചിട്ടില്ലാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം നിരീശ്വരത്വം ഒരു പാപമല്ല. ദൈവാസ്തിത്വത്തെക്കുറിച്ചു പരിശോധന നടത്തുകയും മനസ്സാക്ഷി പ്രകാരം വിശ്വസിക്കാന്‍ കഴിയാതെ വരുകയും ചെയ്തവനെ സംബന്ധിച്ചും അതു പാപമല്ല. (2127-2128) വിശ്വസിക്കാന്‍ കഴിയാതിരിക്കുകയെന്നതും വിശ്വസിക്കാന്‍ മനസ്സില്ലാതിരിക്കുകയെന്നതും തമ്മിലുള്ള അതിര്‍രേഖ വ്യക്തമല്ല. വിശ്വാസം കൂടുതല്‍ അടുത്തു പരിശോധിക്കാതെ അത് അപ്രധാനമായി വെറുതെ കരുതുന്ന മനോഭാവം മിക്കപ്പോഴും പരിചിന്തന ഫലമായുണ്ടാകുന്ന നിരീശ്വരവാദത്തേക്കാള്‍ മോശമാണ്....

Read more
ലക്കം :540
19 October 2018

479. മറിയം പ്രാര്‍ത്ഥിച്ച രീതിയില്‍ നിന്ന് നമുക്ക് എന്താണ് പഠിക്കാന്‍ കഴിയുന്നത് ?പ്രാര്‍ത്ഥിക്കുന്നതെങ്ങനെയെന്ന് മറിയത്തില്‍ നിന്നു പഠിക്കുകയെന്നതിന്റെ അര്‍ത്ഥം അവളുടെ പ്രാര്‍ത്ഥനയില്‍ കൂടുകയെന്നതാണ്: 'നിന്റെ വചനംപോലെ എന്നില്‍ ഭവിക്കട്ടെ' (ലൂക്ക 1:38) പ്രാര്‍ത്ഥന ആത്യന്തികമായി ദൈവത്തിന്റെ സ്‌നേഹത്തോടുള്ള പ്രത്യുത്തരമെന്ന നിലയില്‍ ആത്മദാനം നടത്തലാണ്. മറിയത്തെപ്പോലെ നമ്മള്‍ സമ്മതമാണെന്നു പറഞ്ഞാല്‍ ദൈവത്തിന് തന്റെ ജീവിതം നമ്മുടെ ജീവിതത്തില്‍ നയിക്കാന്‍ അവസരം ലഭിക്കും. (2617-2618, 2622,2674)...

Read more
ലക്കം :539
12 October 2018

148.കന്യാമറിയത്തിനു യഥാര്‍ത്ഥത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയുമോ? ഉവ്വ്. മറിയം സഹായിക്കുന്നുവെന്ന് സഭയുടെ ആരംഭം മുതല്‍ അനുഭവം പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിന് ദശലക്ഷക്കണക്കിന് ആളുകള്‍ സാക്ഷ്യം വഹിക്കുന്നു. (967-670) മറിയം യേശുവിന്റെ അമ്മയാകയാല്‍ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാര്‍ എപ്പോഴും അവരുടെ മക്കള്‍ക്കുവേണ്ടി നിലകൊള്ളും. തീര്‍ച്ചയായും ഈ അമ്മ അപ്രകാരം ചെയ്യുന്നു. ഭൂമിയിലായിരിക്കേ അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി യേശുവുമായി മാധ്യസ്ഥം വഹിച്ചു. ഉദാഹരണത്തിന്, കാനായില്‍വച്ച് ഒരു മണവാളനെയും മണവാട്ടിയെയും സംഭ്രമത്തില്‍ നിന്നു രക്ഷിച്ചു. പെന്തക്കുസ്താദിവസം ഊട്ടുശാലയില്‍ അവള്‍ ശിഷ്യരുടെയിടയില്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്കു നമ്മോടുള്ള സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ രണ്ടു സുപ്രധാന നിമിഷങ്ങളില്‍ അവള്‍ നമുക്കായി വാദിക്കുമെന്ന് തീര്‍ച്ചയാക്കാം: 'ഇപ്പോഴും മരണനേരത്തും' ...

Read more
ലക്കം :538
21 September 2018

498. എവിടെവച്ചും പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? കഴിയും. നിങ്ങള്‍ക്ക് എവിടെവച്ചും പ്രാര്‍ത്ഥിക്കാം. എന്നാലും ഒരു കത്തോലിക്കന്‍, ദൈവം സവിശേഷമാം വിധം 'വസിക്കുന്ന' സ്ഥലങ്ങളെക്കൂടി എപ്പോഴും അന്വേഷിക്കും. ആ സ്ഥലങ്ങള്‍, സര്‍വ്വോപരി, കത്തോലിക്കാ പള്ളികളാണ്. അവയില്‍ നമ്മുടെ കര്‍ത്താവ് അപ്പത്തിന്റെ സാദൃശ്യത്തില്‍ സക്രാരിയില്‍ സന്നദ്ധനായിരിക്കുന്നു. (2691-2696) നമ്മെ സംബന്ധിച്ചിടത്തോളം എല്ലായിടത്തും പ്രാര്‍ത്ഥിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്: വിദ്യാലയത്തിലും, സബ്‌വേയിലും സത്കാരത്തിലും നമ്മുടെ കൂട്ടുകാരുടെയിടയിലും. ലോകം മുഴുവനും അനുഗ്രഹങ്ങളാല്‍ നനച്ചു കുതിര്‍ക്കപ്പെടണം. എന്നാല്‍ ദൈവം നമുക്കുവേണ്ടി കാത്തിരിക്കുന്നുവെന്നു പറയാവുന്ന വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. അവിടുത്തെ സന്നിധിയില്‍ വിശ്രമിക്കാനും ശക്തരാക്കപ്പെടാനും നിറയ്ക്കപ്പെടാനും അവിടുന്ന് നമ്മെ അയയ്ക്കാനും വേണ്ടിയാണത്. ഒരു യഥാര്‍ത്ഥ ക്രൈസ്തവന്‍ ഒരു ദേവാലയം സന്ദര്‍ശിക്കുന്നത് ഒരിക്കലും കാഴ്ച്ചകള്‍ കാണാന്‍ വേണ്ടിയായിരിക്കുകയില്ല. അയാള്‍ അവിടെ ഒരു നിമിഷം നിശ്ശബ്ദതയില്‍ തങ്ങി നില്‍ക്കും. ദൈവത്തെ ആരാധിക്കും. ദൈവവുമായുള്ള സൗഹൃദവും അവിടുത്തോടുള്ള സ്‌നേഹവും പുതുക്കും. (218) ...

Read more
ലക്കം :537
14 September 2018

360. വിശുദ്ധ കുരിശിന്റെ അടയാളം എന്നതിന്റെ അര്‍ത്ഥമെന്താണ്? കുരിശിന്റെ അടയാളത്തിലൂടെ നാം ത്രിതൈ്വക ദൈവത്തിന്റെ സംരക്ഷണത്തില്‍ നമ്മെത്തന്നെ പ്രതിഷ്ഠിക്കുന്നു. (2157-2166) ദിവസത്തിന്റെ ആരംഭത്തിലും പ്രാര്‍ത്ഥനയുടെ ആരംഭത്തിലും മാത്രമല്ല സുപ്രധാന സംരംഭങ്ങളുടെ ആരംഭത്തിലും ക്രൈസ്തവര്‍ തന്റെ മേല്‍ കുരിശയാളം വരയ്ക്കുന്നു. അങ്ങനെ 'പിതാവിന്റെയും പുത്രന്‍ന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍' തന്റെ കാര്യങ്ങള്‍ തുടങ്ങുന്നു. നാം എല്ലാ വശത്തും ത്രിതൈ്വക ദൈവത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പേരുചൊല്ലി അവിടുത്തെ വിളിക്കല്‍, നാം തുടങ്ങാന്‍ പോകുന്ന കാര്യങ്ങള്‍ വിശുദ്ധീകരിക്കുന്നു. അതു നമുക്ക് അനുഗ്രഹങ്ങള്‍ നേടിത്തരുകയും പ്രയാസങ്ങളിലും പ്രലോഭനങ്ങളിലും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു....

Read more
ലക്കം :536
31 August 2018

364. എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ സാബത്തിനുപകരം ഞായറാഴ്ച്ച ആചരിക്കുന്നത്? യേശുക്രിസ്തു ഞായറാഴ്ച്ച മൃതരില്‍ നിന്ന് ഉത്ഥാനം ചെയ്തതുകൊണ്ട് ക്രിസ്ത്യാനികള്‍ സാബത്താചരണത്തിനുപകരം ഞായറാഴ്ച്ചാചരണം നടത്തുന്നു. എന്നാലും'കര്‍ത്താവിന്റെ ദിവസം' സാബത്തിന്റെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. (2174-2176, 2190-2191) ക്രൈസ്തവ ഞായറാഴ്ച്ചയ്ക്ക് സാരാംശപരമായ മൂന്നു ഘടകങ്ങളുണ്ട്: (1) അത് ലോകസൃഷ്ടികര്‍മ്മത്തെ അനുസ്മരിക്കുകയും കാലത്തിന്റെ ഗതിക്ക് ദൈവത്തിന്റെ നന്മയുടെ ആഘോഷപൂര്‍വ്വകമായ പ്രഭ നല്കുകയും ചെയ്യുന്നു. (2) ക്രിസ്തുവില്‍ ലോകം നവീകരിക്കപ്പെട്ട 'സൃഷ്ടിയുടെ എട്ടാം ദിവസം' അനുസ്മരിക്കുന്നു. (അങ്ങനെ ഈസ്റ്റര്‍ ജാഗരണത്തിലെ ഒരു പ്രാര്‍ത്ഥനയില്‍ ഇപ്രകാരം പറയുന്നു: 'അവിടുന്ന് മനുഷ്യനെ വിസ്മയനീയമാംവിധം അവനെ പുനസ്ഥാപിക്കുകയും ചെയ്തു.') (3) അത് വിശ്രമമെന്ന പ്രമേയം ഉള്‍ക്കൊള്ളുന്നുണ്ട്. ജോലിയുടെ വിരാമം വിശുദ്ധീകരിക്കാന്‍ വേണ്ടി മാത്രമല്ല, പിന്നെയോ മനുഷ്യനു ദൈവത്തിലുള്ള നിത്യവിശ്രമം ഇപ്പോള്‍പോലും സൂചിപ്പിക്കാനുമാണത്....

Read more
ലക്കം :535
24 August 2018

110. യേശുക്രിസ്തു ലോകം മുഴുവന്റെയും കര്‍ത്താവായിരിക്കുന്നത് എന്തുകൊണ്ട് ? യേശുക്രിസ്തു ലോകത്തിന്റെ കര്‍ത്താവും ചരിത്രത്തിന്റെ കര്‍ത്താവുമാണ്. എന്തെന്നാല്‍, എല്ലാം അവിടുത്തേയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, എല്ലാ മനുഷ്യരെയും അവിടുന്നു വീണ്ടെടുത്തു. എല്ലാവരെയും അവിടുന്നു വിധിക്കുകയും ചെയ്യും. (668-674-680) അവിടുന്ന് നമ്മുടെ മുകളിലാണ്, നാം ആരാധനയില്‍ മുട്ടുകുത്തുന്നത് അവിടുത്തെ മുമ്പില്‍ മാത്രമാണ്. അവിടുന്ന് നമ്മോടു കൂടെയാണ്, സഭയുടെ ശിരസ്സെന്ന നിലയില്‍. സഭയില്‍ ദൈവരാജ്യം ഇപ്പോള്‍ത്തന്നെ തുടങ്ങുന്നു. അവിടുന്ന് നമ്മുടെ മുമ്പിലാണ്, ചരിത്രത്തിന്റെ കര്‍ത്താവെന്ന നിലയില്‍. അവിടുന്നില്‍ അന്ധകാരശക്തികള്‍ ആത്യന്തികമായി കീഴടക്കപ്പെടുകയും ലോകത്തിന്റെ ഭാഗധേയങ്ങള്‍ ദൈവത്തിന്റെ പദ്ധതിയനുസരിച്ച് പൂര്‍ണ്ണതയിലെത്തിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് മഹത്ത്വത്തില്‍ നമ്മെ കണ്ടുമുട്ടാന്‍ വരുന്നു. നമ്മള്‍ അറിയാത്ത ഒരു ദിവസമാണ് വരുന്നത്. ലോകം നവീകരിക്കാനും പൂര്‍ത്തിയാക്കാനുമാണത്. ദൈവവചനത്തിലും കൂദാശകളുടെ സ്വീകരണത്തിലും ദരിദ്രരെ സംരക്ഷിക്കുന്നതിലും 'എന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ സമ്മേളിക്കുന്നു' (മത്താ. 18:20). എവിടെയും നമുക്ക് അവിടുത്തെ സാന്നിദ്ധ്യം സവിശേഷമായി അനുഭവിക്കാം. (157, 163)...

Read more
ലക്കം :534
17 August 2018

286. എന്താണ് സ്വാതന്ത്ര്യം, അത് എന്തിനാണ് ? സ്വന്തം തീരുമാനപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന് ദൈവം തരുന്ന ദാനമാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യമുള്ള മനുഷ്യന്‍ മറ്റാരുടെയെങ്കിലും സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. (1730-1733, 1743-1744) സ്വതന്ത്രരായ മനുഷ്യരെന്ന നിലയില്‍ ദൈവം നമ്മെ സൃഷ്ടിച്ചു. നമുക്കു സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മള്‍ പൂര്‍ണ്ണ ഹൃദയത്തോടെ നന്മയെ - യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ നന്മയെ-ദൈവത്തെ- തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നതിനുവേണ്ടിയാണത്. നാം എത്ര കൂടുതല്‍ നന്മ ചെയ്യുന്നുവോ അത്ര കൂടുതല്‍ സ്വതന്ത്രരായിരിക്കും ...

Read more
ലക്കം :533
10 August 2018

150. സഭയ്ക്ക് യഥാര്‍ത്ഥത്തില്‍ പാപങ്ങള്‍ പൊറുക്കാന്‍ സാധിക്കുമോ ? സാധിക്കും. യേശു പാപങ്ങള്‍ പൊറുക്കുക മാത്രമല്ല ചെയ്തത്. മനുഷ്യരെ അവരുടെ പാപങ്ങളില്‍നിന്ന് വിമോചിപ്പിക്കാനുള്ള ദൗത്യവും അധികാരവും സഭയ്ക്കു നല്കുക കൂടി ചെയ്തു. (981-983, 986-987) വൈദികന്റെ ശുശ്രൂഷയിലൂടെ അനുതാപിക്ക് ദൈവത്തില്‍നിന്നു മാപ്പുകിട്ടുന്നു. അവന്റെ കുറ്റം ഒരിക്കലും ഇല്ലാതിരുന്നവിധത്തില്‍ മായ്ച്ചുകളയപ്പെടുന്നു. പാപങ്ങള്‍ പൊറുക്കാനുള്ള തന്റെ ദിവ്യശക്തിയില്‍ പങ്കുചേരാന്‍ യേശു വൈദികനെ അനുവദിക്കുന്നതുകൊണ്ടുമാത്രമാണ് വൈദികന് ഇതു ചെയ്യാന്‍ കഴിയുന്നത്. (225-239) ...

Read more
ലക്കം :532
27 July 2018

161. എന്താണ് നരകം? നരകമെന്നത് ദൈവത്തില്‍നിന്നുള്ള ശാശ്വതമായ വേര്‍പെടലാണ്. സ്‌നേഹത്തിന്റെ തികഞ്ഞ അസാന്നിദ്ധ്യമാണ്. (1033-1037) ഒരുവന്‍ ബോധപൂര്‍വ്വം പൂര്‍ണ്ണബോധത്തോടെ, അനുതപിക്കാതെ, ഗൗരവമുള്ള പാപത്തില്‍ മരിക്കുകയും ദൈവത്തിന്റെ കരുണാപൂര്‍ണ്ണവും ക്ഷമാവഹകവുമായ സ്‌നേഹം എന്നേക്കും നിരസിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ ദൈവത്തോടും വിശുദ്ധരോടുമുള്ള ഐക്യത്തില്‍നിന്ന് തന്നത്തന്നെ ഒഴിവാക്കുന്നു. ആരെങ്കിലും മരണനിമിഷത്തില്‍ സമ്പൂര്‍ണ്ണ സ്‌നേഹത്തിന്റെ മുഖത്തുനോക്കുകയും എന്നാലും 'വേണ്ട' എന്നു പറയുകയും ചെയ്യുമോയെന്നു നമുക്ക് അറിഞ്ഞുകൂടാ. പക്ഷെ, നമ്മുടെ സ്വാതന്ത്ര്യം അതു സാധ്യമാക്കുന്നുണ്ട്. തന്റെ സഹോദരീ സഹോദരന്മാര്‍ക്കെതിരേ ഹൃദയം അടയ്ക്കുന്നതുവഴി നമ്മെത്തന്നെ തന്നില്‍ നിന്ന് എന്നേയ്ക്കുമായി വേര്‍പ്പെടുത്തരുതെന്ന് യേശു നമുക്കു വീണ്ടും വീണ്ടും മുന്നറിയിപ്പു നല്കുന്നുണ്ട്. 'ശപിക്കപ്പെട്ടവരേ, എന്നില്‍ നിന്ന് അകന്നുപോകുവിന്‍... ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത് ' (മത്താ. 25:41,45) ...

Read more
ലക്കം :531
20 July 2018

155. നാം ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ നമ്മുടെ മരണനേരത്ത് അവിടുന്ന് നമ്മെ എങ്ങനെ സഹായിക്കും ? ക്രിസ്തു നമ്മെ കണ്ടുമുട്ടാന്‍ വരുകയും നമ്മെ നിത്യജീവിതത്തിലേയ്ക്ക് നയിക്കുകയും ചെയ്യും 'മരണമല്ല, ദൈവം എന്നെ എടുക്കും' (ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ). (1005-1014, 1016,1019) യേശുവിന്റെ സഹനവും മരണവും വീക്ഷിക്കുമ്പോള്‍, മരണം തന്നെ കൂടുതല്‍ എളുപ്പമുള്ളതാകും. യേശു ഗദ്‌സേമന്‍ തോട്ടത്തില്‍ വച്ചു ചെയ്തതുപോലെ നിത്യപിതാവിനോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകരണത്തില്‍ 'അതേ' എന്നു പറയാന്‍ നമുക്കു കഴിയും. അത്തരം മനോഭാവത്തെ 'ആധ്യാത്മിക ബലി' എന്നു വിളിക്കുന്നു. മരിക്കുന്ന വ്യക്തി കുരിശില്‍ ക്രിസ്തു നടത്തിയ ബലിയോട് തന്നത്തന്നെ ഐക്യപ്പെടുത്തുന്നു. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട്, മനുഷ്യരോടു സമാധാനത്തില്‍, അങ്ങനെ ഗൗരവപൂര്‍ണ്ണമായ പാപമില്ലാതെ ഇപ്രകാരം മരിക്കുന്ന ഒരാള്‍ ഉത്ഥിതനായ ക്രിസ്തുവുമായുള്ള ഐക്യത്തിലേക്കു നയിക്കുന്ന മാര്‍ഗ്ഗത്തിലാണ്. നമ്മുടെ മരണം നമ്മെ അവിടുത്തെ കൈകള്‍ക്കപ്പുറത്തു വീഴിക്കുന്നില്ല. മരിക്കുന്ന വ്യക്തി വീട്ടിലേക്ക്, അവനെ സൃഷ്ടിച്ച ദൈവസ്‌നേഹത്തിലേക്കു പോകുന്നു. മറ്റൊരിടത്തേക്കും യാത്ര ചെയ്യുന്നില്ല....

Read more
ലക്കം :530
13 July 2018

147. വിശുദ്ധരുടെ ഐക്യത്തില്‍ കന്യകാമറിയത്തിന് ഇത്ര വിശിഷ്ടമായ സ്ഥാനമുണ്ടായിരിക്കുന്നത് എന്തുകൊണ്ട് ? മറിയം ദൈവമാതാവാണ്. അവള്‍ യേശുവുമായി ഭൂമിയില്‍ അവഗാഢം ഐക്യപ്പെട്ടിരുന്നു. മറ്റൊരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റൊരാള്‍ക്കും അതും സാധ്യമായിരുന്നുമില്ല. ആ ഉറ്റബന്ധം സ്വര്‍ഗ്ഗത്തില്‍ ഇല്ലാതാകുന്നില്ല. മറിയം സ്വര്‍ഗ്ഗറാണിയാണ്. അവളുടെ മാതൃത്വത്തില്‍ നമ്മോട് ഏറ്റവും അടുത്തിരിക്കുന്നു. (972) മറിയം ആത്മാവോടും ശരീരത്തോടും കൂടെ ദൈവീകമെങ്കിലും അപകടകരമായ ഒരു സംരംഭത്തിന് സ്വയം സമര്‍പ്പിച്ചു. അതുകൊണ്ട് അവള്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടു. മറിയത്തെപ്പോലെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും....

Read more
ലക്കം :529
29 June 2018

238. ഒരു വൈദികന് കുമ്പസാരത്തില്‍ നിന്നു മനസ്സിലാക്കിയ കാര്യം പിന്നീട് ആവര്‍ത്തിക്കാന്‍ പാടുണ്ടോ? ഇല്ല. ഒരു സാഹചര്യത്തിലും പാടില്ല. കുമ്പസാരത്തിന്റെ രഹസ്യം വ്യവസ്ഥാതീതമാണ്. കുമ്പസാരക്കൂട്ടില്‍ വച്ചു മനസ്സിലാക്കിയ എന്തെങ്കിലും വിവരം മറ്റൊരു വ്യക്തിയോടു പറയുന്ന വൈദികന്‍ സഭാഭ്രഷ്ടനാക്കപ്പെടും. പോലീസിനോടുപോലും ഒരു വൈദികന് എന്തെങ്കിലും പറയാനോ സൂചിപ്പിക്കാനോ പാടില്ല. (1467) കുമ്പസാര രഹസ്യമുദ്രയേക്കാള്‍ കൂടുതല്‍ ഗൗരവപൂര്‍വ്വം ഒരു വൈദികന്‍ കരുതുന്ന മറ്റൊന്നും തന്നെയില്ല. അതിനുവേണ്ടി പീഡനം സഹിച്ചിട്ടുള്ള വൈദികരുണ്ട്. അതുകൊണ്ട് വൈദികനോട് നിങ്ങള്‍ക്ക് വ്യക്തമായി തുറന്നു സംസാരിക്കാം വലിയ മനഃസമാധാനത്തോടെ വിശ്വസിക്കുകയും ചെയ്യാം. എന്തെന്നാല്‍, അദ്ദേഹത്തിന്റെ ഏക ദൗത്യം പൂര്‍ണ്ണമായി 'ദൈവത്തിന്റെ ചെവി' ആയിരിക്കുകയെന്നതാണ്....

Read more
ലക്കം :528
22 June 2018

218. അപ്പത്തിലും വീഞ്ഞിലും സന്നിഹിതനായിരിക്കുന്ന കര്‍ത്താവിനെ ആദരിക്കാനുള്ള ശരിയായ മാര്‍ഗ്ഗമെന്ത്? പവിത്രീകൃതമായ അപ്പത്തിലും വീഞ്ഞിലും ദൈവം സത്യത്തില്‍ സന്നിഹിതനാണ്. അതുകൊണ്ട് ആ ദിവ്യദാനങ്ങള്‍ അങ്ങേയറ്റം ആദരത്തോടെ നാം സൂക്ഷിക്കണം. നമ്മുടെ കര്‍ത്താവും രക്ഷകനുമായവനെ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തില്‍ ആരാധിക്കുകയും വേണം. (1378-1381,1418) കുര്‍ബ്ബാനയര്‍പ്പണത്തിനുശേഷം, വിശുദ്ധ കുര്‍ബ്ബാനയപ്പം ബാക്കിയുണ്ടെങ്കില്‍ അത് സക്രാരിയിലെ വിശുദ്ധപാത്രങ്ങളില്‍ സൂക്ഷിച്ചുവെയ്ക്കുന്നു. സക്രാരിയില്‍ പരിശുദ്ധ കുര്‍ബ്ബാനയപ്പം ഉള്ളതുകൊണ്ട് അത് ഒരോ പള്ളിയുടെയും ഏറ്റവും ആദരണീയമായ സ്ഥാനങ്ങളിലൊന്നാണ്. ഏതു സക്രാരിയുടെ മുമ്പിലും നാം മുട്ടുകുത്തുന്നു. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുന്ന ആരും തീര്‍ച്ചയായും ദരിദ്രരില്‍ ദരിദ്രരായവരില്‍ അവിടുത്തെ തിരിച്ചറിയുകയും അവരില്‍ അവിടുത്തെ സേവിക്കുകയും ചെയ്യും. എന്നാല്‍, സക്രാരിയുടെ മുമ്പില്‍ സമയം ചെലവഴിക്കാനും ദിവ്യകാരുണ്യരൂപത്തിലുള്ള നമ്മുടെ രക്ഷകന് സ്‌നേഹം അര്‍പ്പിക്കാനുംകൂടി സമയം കണ്ടെത്തും....

Read more
ലക്കം :527
15 June 2018

187. ഞായറാഴ്ച്ച എത്ര പ്രധാനപ്പെട്ടതാണ്? ക്രൈസ്തവ കാലത്തിന്റെ കേന്ദ്രം ഞായറാഴ്ച്ചയാണ്. കാരണം ഞായറാഴ്ച്ചദിവസം നാം ക്രിസ്തുവിന്റെ ഉത്ഥാനം ആഘോഷിക്കുന്നു. ഓരോ ഞായറാഴ്ച്ചയും സൂക്ഷ്മരൂപത്തിലുള്ള ഉയിര്‍പ്പുതിരുന്നാളാണ്. (1163-1167, 1193) ഞായറാഴ്ച്ചയെ അവഗണിക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ ആഴ്ച്ചയില്‍ തൊഴില്‍ദിന ങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സന്തോഷത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ അപ്പോള്‍ തൊഴില്‍ ചെയ്യാനുള്ള കുതിരയായും മനഃശക്തിയില്ലാത്ത ഉപഭോക്താവായും തരംതാഴ്ത്തപ്പെടും. ശരിയായി ആഘോഷിക്കാന്‍ ഭൂമിയില്‍ നാം പഠിക്കണം. അല്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍ എന്തുചെയ്യണമെന്ന് നമുക്ക് അറിയാന്‍ പാടില്ലാതാകും. സ്വര്‍ഗ്ഗം അവസാനിക്കാത്ത ഞായറാഴ്ച്ചയാണ്. ...

Read more
ലക്കം :526
25 May 2018

154. നാം മരിക്കുമ്പോള്‍ നമുക്ക് എന്ത് സംഭവിക്കുന്നു ? മരണത്തില്‍ ശരീരവും ആത്മാവും വേര്‍തിരിയുന്നു. ശരീരം ജീര്‍ണ്ണിച്ചുപോകുന്നു. ആത്മാവു ദൈവത്തെ കാണാന്‍ പോകുന്നു. അവസാനദിവസം, ഉത്ഥാനം ചെയ്ത ശരീരത്തോടു വീണ്ടും ചേരാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. (992-1004, 1016-1018) ഉത്ഥാനം എങ്ങനെ നടക്കുന്നുവെന്നത് ഒരു രഹസ്യമാണ്. എന്നാലും അത് അംഗീകരിക്കാന്‍ ഒരു ഉപമ നമ്മെ സഹായിക്കും: നാം ഒരു 'ട്യൂലിപ്പ് ബള്‍ബ്' നോക്കുമ്പോള്‍ അത് ഇരുണ്ട ഭൂമിയില്‍ എത്ര വിസ്മയനീയവും സുന്ദരവുമായ പുഷ്പമായി വികസിക്കുമെന്ന് നമുക്ക് പറയാനാവുകയില്ല. അതുപോലെ നമ്മുടെ പുതിയ ശരീരത്തിന്റെ ഭാവി രൂപത്തെപ്പറ്റി നമുക്ക് ഒന്നും അറിഞ്ഞുകൂടാ. എന്നാല്‍, വിശുദ്ധ പൗലോസിനു തീര്‍ച്ചയുണ്ട്: 'അത് അപമാനത്തില്‍ വിതയ്ക്കപ്പെടുന്നു, മഹത്ത്വത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.' (1 കോറി 15:43)...

Read more
ലക്കം :525
11 May 2018

151. പാപങ്ങള്‍ക്കു മാപ്പു കിട്ടാന്‍ സഭയില്‍ ഏതെല്ലാം സാധ്യതകളാണുള്ളത് ? മൗലീകമായ പാപപ്പൊറുതി - മാമ്മോദീസയെന്ന കൂദാശയില്‍ സംഭവിക്കുന്നു. പിന്നീട് ഗൗരവമുള്ള പാപങ്ങള്‍ക്കു പൊറുതി കിട്ടാന്‍ അനുരഞ്ജനകൂദാശ (പ്രായശ്ചിത്ത കൂദാശ, കുമ്പസാരം) അത്യന്താപേക്ഷിതമാണ്. ഗൗരവം കുറഞ്ഞ പാപങ്ങള്‍ക്കും കുമ്പസാരം ശിപാര്‍ശ ചെയ്യപ്പെടുന്നു. എന്നാല്‍, വിശുദ്ധ ലിഖിത വായന, പ്രാര്‍ത്ഥന, ഉപവാസം, സത്പ്രവൃത്തികള്‍ ചെയ്യല്‍ എന്നിവയ്ക്കും പാപപ്പൊറുതി ഉളവാക്കാന്‍ കഴിയും (976-980, 984-987) 226-239 ...

Read more
ലക്കം :524
27 April 2018

മാര്‍പാപ്പായ്ക്ക് എതിരേ മെത്രാന്‍മാര്‍ക്കോ മെത്രാന്‍മാര്‍ക്ക് എതിരേ മാര്‍പാപ്പായ്‌ക്കോ പ്രവര്‍ത്തിക്കാനോ പഠിപ്പിക്കാനോ കഴിയുമോ? മാര്‍പാപ്പായോടു കൂടെയല്ലാതെ അദ്ദേഹത്തിനെതിരായി പ്രവര്‍ത്തിക്കാനോ പഠിപ്പിക്കാനോ മെത്രാന്‍മാര്‍ക്ക് സാധ്യമല്ല. നേരേമറിച്ച് സുനിശ്ചിതവും വ്യക്തവുമായ കാര്യങ്ങളില്‍ മെത്രാന്‍മാരുടെ അംഗീകാരം വാങ്ങാതെപോലും തീരുമാനങ്ങളെടുക്കാന്‍ മാര്‍പാപ്പായ്ക്കു കഴിയും. മാര്‍പാപ്പാ തീര്‍ച്ചയായും അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളിലും സഭയുടെ വിശ്വാസത്താല്‍ ബന്ധിതനാണ്. വിശ്വാസത്തിന്റെ പൊതുവായ ബോധം പോലുള്ള ഒന്ന് സഭയിലുണ്ട്. അത് വിശ്വാസകാര്യങ്ങളിലുള്ള അടിസ്ഥാനപരമായ അവബോധമാണ്. അത് പരിശുദ്ധാത്മാവില്‍ നിന്നു ലഭിക്കുന്നതും സഭ മുഴുവനിലും സന്നിഹിതമായിരിക്കുന്നതുമാണ്. സഭയുടെ സാമാന്യ ബോധം(രീാാീി ലെിലെ) എന്നു പറയാം. എന്നും എല്ലായിടത്തും എല്ലാവരും വിശ്വസിച്ചതെന്താണെന്ന് അത് തിരിച്ചറിയുന്നു. (വിന്‍സെന്റ് ഓഫ് ലെറിന്‍സ്)...

Read more
ലക്കം :523
13 April 2018

104. യേശു യഥാര്‍ത്ഥത്തില്‍ മരിച്ചോ? അവിടന്ന് മരണം അനുഭവിച്ചെന്നു തോന്നിച്ചതേ ഉണ്ടാവുകയുള്ളൂ; അതുകൊണ്ടായിരിക്കുമോ, ഉത്ഥാനം ചെയ്യാന്‍ കഴിഞ്ഞത്? യേശു യഥാര്‍ത്ഥത്തില്‍ മരിച്ചോ? അവിടന്ന് മരണം അനുഭവിച്ചെന്നു തോന്നിച്ചതേ ഉണ്ടാവുകയുള്ളൂ; അതുകൊണ്ടായിരിക്കുമോ, ഉത്ഥാനം ചെയ്യാന്‍ കഴിഞ്ഞത്? യേശു യഥാര്‍ത്ഥത്തില്‍ കുരിശില്‍ മരിച്ചു. അവിടത്തെ ശരീരം സംസ്‌കരിക്കപ്പെട്ടു. എല്ലാ ഉറവിടങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു(627 യേശു മരിച്ചെന്നു പട്ടാളക്കാര്‍ പരസ്യമായി തീര്‍ച്ചവരുത്തുക കൂടി ചെയ്‌തെന്ന് യോഹ 19/33 മുതലുള്ള വാക്യങ്ങളില്‍ പറയുന്നുണ്ട്. അവര്‍ ക്രിസ്തുവിന്റെ മൃതദേഹം ഒരു കുന്തം കൊണ്ടു കുത്തി രക്തവും വെള്ളവും പുറപ്പെട്ടതുകണ്ടു. കൂടാതെ, അവിടത്തോടു കൂടെ ക്രൂശിക്കപ്പെട്ടവരുടെ കാലുകള്‍ തകര്‍ത്തുവെന്നും പറയുന്നു. മരണം പെട്ടെന്നു സംഭവിക്കാനുള്ള ഒരു നടപടിയാണത്. യേശുവിന്റെ കാര്യത്തില്‍ അത് ആവശ്യമായിരുന്നില്ല. കാരണം, അവിടത്തെ മരണം പണ്ടേ സംഭവിച്ചു കഴിഞ്ഞിരുന്നു....

Read more
ലക്കം :522
23 March 2018

101. മറ്റെല്ലാ സ്ഥലങ്ങളും വിട്ട് കുരിശില്‍വച്ച് യേശു നമ്മെ രക്ഷിക്കേണ്ടിവന്നത് എന്തുകൊണ്ട്? യേശു നിര്‍മ്മലനാണെങ്കിലും ക്രൂരമായി വധിക്കപ്പെട്ടത് എവിടെവച്ചാണോ ആ കുരിശ് അങ്ങേയറ്റത്തെ അധഃസ്ഥിതിയുടെയും പരിത്യജിക്കലിന്റെയും സ്ഥാനമാണ്. ലോകത്തിന്റെ കുറ്റം വഹിക്കാനും ലോകത്തിന്റെ വേദന സഹിക്കാനും വേണ്ടി നമ്മുടെ രക്ഷകനായ ക്രിസ്തു കുരിശു തിരഞ്ഞെടുത്തു. അങ്ങനെ അവിടുന്ന് പരിപൂര്‍ണ്ണസ്‌നേഹം കൊണ്ട് ലോകത്തെ ദൈവത്തിലേയ്ക്കു തിരിച്ചുകൊണ്ടുവന്നു. (613-617, 622-623) ദൈവം തന്റെ പുത്രനെ സ്വയം കുരിശില്‍ തറയ്ക്കപ്പെടാന്‍ അനുവദിച്ചു. അവിടുത്തെ സ്‌നേഹം ഇതിലേറെ ശക്തമായി പ്രകടിപ്പിക്കാന്‍ അവിടുത്തേയ്ക്കു കഴിയുമായിരുന്നില്ല. കുരിശില്‍ തറയ്ക്കല്‍ പൗരാണിക കാലത്തെ ഏറ്റവും ലജ്ജാവഹവും ഏറ്റവും ഭീകരവുമായ വധരീതിയായിരുന്നു. റോമന്‍ പൗരന്മാര്‍ എന്തു കുറ്റം ചെയ്തവരായാലും അവരെ ക്രൂശിക്കുന്നത് നിരോധിച്ചിരുന്നു. അതുവഴി ദൈവം മനുഷ്യവംശത്തിന്റെ ഏറ്റവും അഗാധമായ സഹനങ്ങളിലേയ്ക്കു പ്രവേശിച്ചു. അപ്പോള്‍ മുതല്‍ ആര്‍ക്കും ഇങ്ങനെ പറയുവാന്‍ പറ്റുകയില്ല: 'ഞാന്‍ എന്തു സഹിക്കുന്നുവെന്ന് ദൈവത്തിന് അറിഞ്ഞുകൂടാ'. ...

Read more
ലക്കം :521
16 March 2018

102. നമ്മള്‍ നമ്മുടെ ജീവിതത്തിലെ സഹനങ്ങള്‍ സ്വീകരിക്കണമെന്നും അങ്ങനെ കുരിശുകള്‍ വഹിക്കണമെന്നും അതുവഴി യേശുവിനെ അനുഗമിക്കണമെന്നും പറയുന്നത് എന്തുകൊണ്ട് ? ക്രിസ്ത്യാനികള്‍ സഹനം അന്വേഷിക്കേണ്ടാ. എന്നാല്‍ ഉപേക്ഷിക്കാനാവാത്ത സഹനം നേരിടുമ്പോള്‍ തങ്ങളുടെ സഹനം ക്രിസ്തുവിന്റെ സഹനത്തോടു കൂട്ടിച്ചേര്‍ത്താല്‍ അത് അര്‍ത്ഥപൂര്‍ണ്ണമാകും. ' . . .ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി മരിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു.' (1പത്രോ.2:21).(618) യേശു പറഞ്ഞു: 'ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നത്തന്നെ പരിത്യജിച്ച് തന്റെ കുരിശ് എടുത്ത് എന്നെ അനുഗമിക്കട്ടെ'.(മാര്‍ക്കോ.8:34). ലോകത്തില്‍ സഹനം കുറയ്ക്കാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ട്. എന്നാലും സഹനമുണ്ടായിരിക്കും. വിശ്വാസത്തില്‍ നമ്മുടെ സഹനം സ്വീകരിക്കാനും മറ്റുള്ളവരുടെ സഹനത്തില്‍ പങ്കുചേരാനും നമുക്കു കഴിയും. അങ്ങനെ മാനുഷിക സഹനം ക്രിസ്തുവിന്റെ രക്ഷാകരസ്‌നേഹത്തോട് കൂടിച്ചേരുന്നു. ലോകം നന്നാക്കാന്‍ വേണ്ടി പരിവര്‍ത്തനം ചെയ്യിക്കുന്ന ദൈവീകശക്തിയുടെ ഭാഗമാകാനും സാധിക്കുന്നു....

Read more
ലക്കം :520
09 March 2018

86. എന്തുകൊണ്ടാണ് യേശുവിനെപ്പോലെയുള്ള സമാധാനത്തിന്റെ മനുഷ്യനെ കുരിശുമരണത്തിനു വിധിച്ചത്? യേശു തന്റെ സമകാലികരോട് നിര്‍ണ്ണായകമായ ഒരു ചോദ്യം ഉന്നയിച്ചു: ഒന്നുകില്‍~അവിടുന്ന് ദൈവീകമായ അധികാരത്തോടെ പ്രവര്‍ത്തിക്കുന്നു. അല്ലെങ്കില്‍ ഒരു കപടവേഷധാരിയും ദൈവദൂഷകനും നിയമലംഘകനും മറുപടി പറയാന്‍ വിളിക്കപ്പെടേണ്ടവനുമാണ്. (574-576) യേശു പലവിധത്തിലും തന്റെ കാലഘട്ടത്തിലെ പരമ്പരാഗത യഹൂദമതത്തിന് അഭൂതപൂര്‍വ്വമായ വെല്ലുവിളിയായിരുന്നു. അവിടുന്ന് പാപങ്ങള്‍ ക്ഷമിച്ചു. ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണത്. സാബത്തുനിയമം സോപാധികമല്ലാത്തതുപോലെ പെരുമാറി. ദൈവദൂഷകനാണെന്ന് സംശയിക്കപ്പെട്ടു. കള്ളപ്രവാചകനാണെന്ന കുറ്റാരോപണത്തിനു സ്വയം വിധേയനായി. ഇവയെല്ലാം നിയമത്തിന്‍കീഴില്‍ മരണശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളായിരുന്നു. ...

Read more
ലക്കം :519
23 February 2018

241.യേശു തന്റെ പരസ്യജീവിതം തുടങ്ങാന്‍ മുപ്പതുവര്‍ഷം കാത്തിരുന്നതെന്തിന്? നമ്മോടൊപ്പം ഒരു സാധാരണജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മ്മപദ്ധതി വിശുദ്ധീകരിക്കാനും യേശു ആഗ്രഹിച്ചു.(531-534,564) മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും ലഭിക്കുകയും അവരാല്‍ വളര്‍ത്തപ്പെടുകയും ചെയ്ത ശിശുവാണ് യേശു. അങ്ങനെ അവിടുന്ന് 'ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു വന്നു' (ലൂക്ക.2:52). അവിടുന്ന് ഒരു യഹൂദ ഗ്രാമീണ സമൂഹത്തിലെ അംഗമായിരുന്നു. അവരുടെ മതപരമായ അനുഷ്ഠാനങ്ങളില്‍ പങ്കെടുത്തു. ഒരു തൊഴില്‍ പഠിച്ചു. ഒരു തച്ചനെന്ന നിലയില്‍ അവിടുത്തേക്ക് തന്റെ വൈദഗ്ധ്യം തെളിയിക്കേണ്ടിയിരിക്കുന്നു. ദൈവം യേശുവില്‍ ഒരു മാനുഷിക കുടുംബത്തില്‍ പിറക്കാനും അതില്‍ വളരുവാനും നിശ്ചയിച്ചു. ഈ വസ്തുത കുടുംബത്തെ ദൈവം സന്നിഹിതനായിരിക്കുന്ന സ്ഥാനമാക്കാന്‍ സഹായിക്കുന്ന സമൂഹത്തിന്റെ ആദിമാതൃകയും ആക്കിയിരിക്കുന്നു. ...

Read more
ലക്കം :518
16 February 2018

241.യേശു എന്തുകൊണ്ടാണ് രോഗികളില്‍ ഇത്രമാത്രം താത്പര്യം കാണിച്ചത് ? ദൈവത്തിന്റെ സ്‌നേഹം കാണിക്കാനാണ് യേശു വന്നത്. നാം പ്രത്യേകമാംവിധം ഭീഷണിക്കു വിധേയരാക്കപ്പെടുമ്പോഴാണ് മിക്കപ്പോഴും അവിടുന്ന് അങ്ങനെ ചെയ്തത്: രോഗംമൂലം നമ്മുടെ ജീവന്‍ ദുര്‍ബലമാകുമ്പോള്‍, ആത്മാവിലും ശരീരത്തിലും നമ്മള്‍ സൗഖ്യമുള്ളവരായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട് ദൈവരാജ്യത്തിന്റെ ആഗമനത്തില്‍ നാം വിശ്വസിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. (1503-1505) നമുക്ക് ആരോഗ്യമുണ്ടെങ്കിലും രോഗമുണ്ടെങ്കിലും എല്ലാറ്റിനേക്കാള്‍ കൂടുതല്‍ ദൈവത്തെയാണ് ആവശ്യം. ഈ വസ്തുത മനസ്സിലാക്കാന്‍ ചിലപ്പോള്‍ നമ്മള്‍ രോഗികളാകേണ്ടിയിരിക്കുന്നു. നമുക്ക് ദൈവത്തിലല്ലാതെ മറ്റൊന്നിലും ജീവനില്ല. അതുകൊണ്ടാണ് രോഗികളും പാപികളും സാരാംശപരമായ കാര്യങ്ങളോടു സവിശേഷപ്രവണത കാണിക്കുന്നത്. പുതിയ നിയമത്തില്‍ രോഗികളാണ് യേശുവിന്റെ സാന്നിദ്ധ്യം അന്വേഷിച്ചിരുന്നത്. അവര്‍ അവിടുത്തെ തൊടാന്‍ പരിശ്രമിച്ചു. 'എന്തെന്നാല്‍, അവനില്‍നിന്ന് ശക്തി പുറപ്പെടുകയും അവരെയെല്ലാം സുഖപ്പെടുത്തുകയും ചെയ്തു.' (ലൂക്കാ 6:19) ...

Read more
ലക്കം :517
12 Jan 2018

431. തന്ത്രപൂര്‍വ്വം നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് അനുവദനീയമാണോ? നികുതി ചുമത്തലിന്റെ സങ്കീര്‍ണ്ണ സമ്പ്രദായങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കണ്ടെത്തല്‍ കഴിവ് പ്രതിഷേധാര്‍ഹമല്ല. നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് അഥവാ നികുതിയില്‍ വഞ്ചന കാണിക്കുന്നത് അധാര്‍മ്മികമാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, കൊടുക്കേണ്ട നികുതി കൃത്യമായി കണക്കുകൂട്ടുന്നതു തടയാന്‍വേണ്ടി വസ്തുതകള്‍ തെറ്റായി കാണിക്കുന്നതും റിപ്പോര്‍ട്ടു ചെയ്യാതിരിക്കുന്നതും അല്ലെങ്കില്‍ ഒളിച്ചുവെയ്ക്കുന്നതും അധാര്‍മ്മികമാണ്. (2409) രാഷ്ട്രത്തിന് അതിന്റെ കടമകള്‍ നിറവേറ്റുവാന്‍ വേണ്ടി, പൗരന്മാര്‍ ഓരോരുത്തനും തന്റെ കഴിവനുസരിച്ച് സംഭാവന ചെയ്യുകയാണ് നികുതി കൊടുക്കുമ്പോള്‍. നികുതിവെട്ടിപ്പു നടത്തുന്നത് ചെറിയൊരു തട്ടിയെടുക്കലല്ല. നികുതികള്‍ നീതിപൂര്‍വ്വകവും ആനുപാതികവുമായിരിക്കണം. നിയമത്താല്‍ അതു പിരിക്കപ്പെടുകയും വേണം....

Read more
ലക്കം :516
29 Dec 2017

69. പാപം ചെയ്യാന്‍ ഉദ്ഭവപാപത്താല്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ടോ? ഇല്ല. മനുഷ്യന്‍ ഉദ്ഭവപാപത്താല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കപ്പെടുകയും പാപത്തിലേക്ക് ചായ്‌വുള്ളവനായിരിക്കുകയും ചെയ്യുന്നു. എന്നാലും ദൈവസഹായത്താല്‍ നന്മചെയ്യാന്‍ കഴിവുള്ളവനാണ്. (405) ഒരു കാര്യത്തിലും നാം പാപം ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം വീണ്ടും വീണ്ടും പാപം ചെയ്യുന്നു. നാം ദുര്‍ബലരും അറിവില്ലാത്തവരും എളുപ്പത്തില്‍ വഴിതെറ്റിക്കപ്പെടുന്നവരുമാണെന്നതാണ് അതിന്റെ കാരണം. കൂടാതെ, നിര്‍ബന്ധത്തിന്‍കീഴില്‍ ചെയ്യപ്പെടുന്ന പാപം പാപമാകുകയില്ല. എന്തെന്നാല്‍ പാപത്തില്‍ എപ്പോഴും സ്വതന്ത്രമായ ഒരു തീരുമാനം ഉണ്ടായിരിക്കും....

Read more
ലക്കം :515
15 December 2017

294. തന്നില്‍ത്തന്നെ ശക്തമായ വികാരങ്ങള്‍ അനുഭവിക്കുന്നവന്‍ പാപിയാണോ ? അല്ല. തീവ്രവികാരങ്ങള്‍ ഏറെ മൂല്യമുള്ളവയാകാം. സത്പ്രവൃത്തികളിലേക്കു നയിക്കാനും അവ സ്ഥിരീകരിക്കുവാനും വേണ്ടിയുള്ളവയാണു തീവ്രവികാരങ്ങള്‍. അവ ക്രമരഹിതമാക്കപ്പെടുമ്പോള്‍ മാത്രമാണ് തിന്മയ്ക്കു സഹായകമാകുന്നത്. (1767-1770, 1773-1775) നന്മയിലേക്ക് ക്രമവത്കരിക്കപ്പെടുന്ന വികാരങ്ങള്‍ സദ്ഗുണങ്ങള്‍ (പുണ്യങ്ങള്‍) ആയിത്തീരുന്നു. അവ അപ്പോള്‍ നീതിക്കും സ്‌നേഹത്തിനുംവേണ്ടി പടപൊരുതുന്ന ജീവിതത്തിന്റെ ലക്ഷ്യവും ശക്തിയുമായിത്തീരുന്നു. ഒരു വ്യക്തിയെ കീഴടക്കുന്ന വികാരങ്ങള്‍ അവന്റെ സ്വാതന്ത്ര്യം പിടിച്ചുപറിക്കുന്നു. തിന്മയിലേക്കു ആകര്‍ഷിക്കുകയും ചെയ്യുന്നു. അത്തരം വികാരങ്ങളെ ദുര്‍ഗുണങ്ങള്‍ എന്നാണു വിളിക്കുന്നത്. ...

Read more
ലക്കം :514
08 December 2017

220. പരിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കുന്നതിന് എന്തുതയ്യാറെടുപ്പാണ് ഒരാള്‍ നടത്തേണ്ടത് ? പരിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി കത്തോലിക്കനായിരിക്കണം. അയാളുടെ മനസ്സാക്ഷിയില്‍ ഗൗരവാവഹമായ പാപമുണ്ടെങ്കില്‍ ആദ്യം കുമ്പസാരിക്കണം. അള്‍ത്താരയെ സമീപിക്കുന്നതിനുമുമ്പ് അയല്‍ക്കാരനുമായി രമ്യതപ്പെടുകയും വേണം. (1389-1417) പരിശുദ്ധ കുര്‍ബാനയ്ക്കുമുമ്പ് മൂന്നു മണിക്കൂര്‍ നേരത്തേക്കെങ്കിലും ഉപവസിക്കണം (ഒന്നും ഭക്ഷിക്കാതിരിക്കണം) എന്നതായിരുന്നു അടുത്തകാലംവരെയുള്ള പതിവ്. അങ്ങനെയാണ് ആളുകള്‍ ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഒരുങ്ങിയത്. ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും ഉപവസിക്കണമെന്നതാണ് ഇപ്പോള്‍ സഭ ശുപാര്‍ശ ചെയ്യുന്നത്. ഒരുവന്‍ തന്റെ ഏറ്റവും നല്ല വസ്ത്രം അണിഞ്ഞുകൊണ്ടുപോവുകയെന്നതാണ് ആദരത്തിന്റെ മറ്റൊരടയാളം. നാം ലോകത്തിന്റെ നാഥനെ ഒരു നിര്‍ദ്ദിഷ്ടസ്ഥലത്തുവച്ച് കാണാന്‍ പോവുകയാണല്ലോ....

Read more
ലക്കം :513
24 November 2017

54. എന്താണ് മാലാഖമാര്‍ ? മാലാഖമാര്‍ ദൈവത്തിന്റെ സൃഷ്ടികളാണ്. അവര്‍ തികച്ചും അതി ഭൗതികസൃഷ്ടികളാണ്. അവര്‍ക്കു ധാരണാശക്തിയും ഇച്ഛാശക്തിയുമുണ്ട്. അവര്‍ക്കു ശരീരമില്ല. മരിക്കാനാവുകയുമില്ല. സാധാരണഗതിയില്‍ ദൃശ്യരുമല്ല. അവര്‍ സ്ഥിരം ദൈവ സാന്നിദ്ധ്യത്തില്‍ ജീവിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം മനുഷ്യരെ അറിയിക്കുന്നു. ദൈവത്തില്‍നിന്നുള്ള സംരക്ഷണം മനുഷ്യര്‍ക്കു നല്കുകയും ചെയ്യുന്നു. (328-333, 350-351) കാര്‍ഡിനല്‍ ജോസഫ് റാറ്റ്‌സിങര്‍ മാലാഖയെക്കുറിച്ച് ഇപ്രകാരം എഴുതി: 'ദൈവം എന്നിലേക്കു തിരിയുന്ന വ്യക്തിപരമായ ചിന്തയാണ് മാലാഖയെന്നു പറയാം' . അതേ സമയം മാലാഖമാര്‍ തങ്ങളുടെ സൃഷ്ടാവിലേക്കു പൂര്‍ണ്ണമായി തിരിഞ്ഞിരിക്കുന്നു. സ്രഷ്ടാവിനോടുള്ള സ്‌നേഹത്താല്‍ അവര്‍ ജ്വലിക്കുന്നു. രാപകല്‍ അവിടുത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു. അവരുടെ സ്തുതിഗാനം ഒരിക്കലും അവസാനിക്കുന്നതല്ല. ദൈവത്തില്‍നിന്ന് വേര്‍പെട്ട് നിപതിച്ച മാലാഖമാരെ വിശുദ്ധ ലിഖിതത്തില്‍, പിശാചുക്കള്‍ അല്ലെങ്കില്‍ സാത്താന്മാര്‍ എന്നു വിളിക്കുന്നു....

Read more
ലക്കം :512
17 November 2017

391. അവയവദാനം സുപ്രധാനമായ കാര്യമാണോ? അവയവദാനം വഴി ജീവിതം ദീര്‍ഘിപ്പിക്കാനും ജീവിതത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും സാധിക്കും. അതുകൊണ്ട് അയല്‍ക്കാരനുവേണ്ടിയുള്ള യഥാര്‍ത്ഥ സേവനമായിരിക്കും അത്. ആരും അതിനായി നിര്‍ബന്ധിക്കപ്പെടരുതെന്നേ ഉള്ളൂ. (2296) ദാനം ചെയ്യുന്ന വ്യക്തി ജീവിതകാലത്ത് സ്വതന്ത്രവും സുചിന്തിതവുമായ സമ്മതം നല്കിയിട്ടുണ്ടെന്നും അയാള്‍ അയാളുടെ അവയവം (അവയവങ്ങള്‍) എടുക്കുന്നതിനുവേണ്ടി കൊല്ലപ്പെട്ടിട്ടില്ലെന്നും ഉറപ്പുണ്ടായിരിക്കണം. ജീവിച്ചിരിക്കുമ്പോഴും ദാനം ചെയ്യാന്‍ സാധിക്കും. ഉദാഹരണത്തിന്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റു ചെയ്യല്‍. ഒരു മനുഷ്യന്റെ മൃതദേഹത്തില്‍നിന്ന് അവയവം ദാനം ചെയ്യുന്നതിനുമുമ്പ് അയാള്‍ മരിച്ചുകഴിഞ്ഞുവെന്ന് ഉറപ്പുവരുത്തണം. അയാളുടെ ജീവിതകാലത്ത് സമ്മതം നല്‍കിയിരിക്കണം. അല്ലെങ്കില്‍ അയാളുടെ പ്രതിനിധി അനുവാദം നല്‍കണം....

Read more
ലക്കം :511
10 November 2017

275. തിരുശേഷിപ്പുകള്‍ വണങ്ങുന്നത് അനുവദനീയമാണോ? തിരുശേഷിപ്പുകളെ വണങ്ങുകയെന്നത് സ്വാഭാവികമായ മാനുഷികാവശ്യമാണ്. വന്ദിക്കപ്പെടുന്ന വ്യക്തികളോടുള്ള ബഹുമാനവും ഭക്തിയും പ്രദര്‍ശിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. ദൈവത്തിനു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിച്ച വ്യക്തികളില്‍ ദൈവം നടത്തിയ പ്രവര്‍ത്തനത്തെ വിശ്വാസികള്‍ സ്തുതിക്കുമ്പോള്‍ തിരുശേഷിപ്പുകള്‍ ശരിയായ വിധം വണങ്ങപ്പെടുകയാണ്. (1674). തിരുശേഷിപ്പ് (പൂജ്യാവശിഷ്ടം) (ഇംഗ്ലീഷില്‍ റെലിക്‌സ് എന്നാണു തിരുശേഷിപ്പിനു പറയുന്നത്. അവശിഷ്ടം എന്നര്‍ത്ഥമുള്ള ' റെലിക്ത്തും' എന്ന പദത്തില്‍ നിന്നാണ് ആ വാക്കുണ്ടായത്). വിശുദ്ധരുടെ അവശിഷ്ടങ്ങളോ അവര്‍ ജീവിതകാലത്ത് ഉപയോഗിച്ച വസ്തുക്കളോ ആണ് തിരുശേഷിപ്പുകള്‍. ...

Read more
ലക്കം :510
27 October 2017

389. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണു പാപമായിരിക്കുന്നത്? ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് പാപമാണ്. കാരണം, അത് തന്നെത്തന്നെ നശിപ്പിക്കുന്ന പ്രവൃത്തിയാണ്. അങ്ങനെ ദൈവം നമുക്കു സ്‌നേഹപൂര്‍വ്വം നല്കിയ ജീവന് എതിരായുള്ള കുറ്റവുമാണ്. (2290-2291) ഒരു വ്യക്തിക്ക് നിയമാനുസൃതമായ ലഹരിവസ്തുക്കളിലും (മദ്യം, ഔഷധപ്രയോഗം, പുകയില) അതിലേറെയായി നിയമവിരുദ്ധ വസ്തുക്കളിലും ഉണ്ടാകുന്ന ആശ്രയത്തിന്റെ ഓരോ രൂപവും സ്വാതന്ത്ര്യം അടിമത്തത്തിനുവേണ്ടി കൈമാറ്റം ചെയ്യലാണ്. അത് ബന്ധപ്പെട്ട വ്യക്തിയുടെ ആരോഗ്യവും ജീവിതവും നശിപ്പിക്കുന്നു. അയാള്‍ക്കു ചുറ്റുമുള്ള മനുഷ്യരെ വലിയതോതില്‍ ദ്രോഹിക്കുകയും ചെയ്യുന്നു. മത്തുപിടിച്ചതുകൊണ്ട് ഒരാള്‍ സ്വയം നഷ്ടപ്പെടുകയോ വിസ്മരിക്കുകയോ ചെയ്യുമ്പോള്‍ അവന് മാനുഷിക മഹത്ത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരംശം നഷ്ടപ്പെടുന്നു. അതുകൊണ്ട് ദൈവത്തിനെതിരേ പാപം ചെയ്യുന്നു. അമിതമായ തീറ്റയും കുടിയും ലൈംഗീകതയിലുള്ള മുഴുകലും വണ്ടി അമിതവേഗതത്തില്‍ ഓടിക്കലുമെല്ലാം മത്തുമൂലമുള്ള സ്വയം നഷ്ടപ്പെടലിലും മറക്കലിലും ഉള്‍പ്പെടുന്നു. ആസ്വാദനകരമായ വസ്തുക്കള്‍ യുക്തിപൂര്‍വ്വമായും ബോധപൂര്‍വ്വമായും മിതമായും ഉപയോഗിക്കുന്നതിനെ ഇതില്‍നിന്നും വേര്‍തിരിച്ചു കാണണം....

Read more
ലക്കം :509
20 October 2017

419. ക്രൈസ്തവദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ ഉണ്ടായിരിക്കണം? എത്രമാത്രം കുട്ടികളെ ദൈവം നല്കുന്നുവോ എത്രമാത്രം കുട്ടികളുടെ ഉത്തരവാദിത്വം വഹിക്കാന്‍ കഴിയുമോ അത്രമാത്രം കുട്ടികള്‍ ക്രൈസ്തവദമ്പതികള്‍ക്ക് ഉണ്ടായിരിക്കും. (2373) ദൈവം അയയ്ക്കുന്ന എല്ലാ കുട്ടികളും ഒരു കൃപയും ഒരു മഹത്തായ അനുഗ്രഹവുമാണ്. ഓരോ ജീവിതപങ്കാളിയുടെയും ആരോഗ്യം, അവരുടെ സാമ്പത്തികമോ സാമൂഹികമോ ആയ അവസ്ഥ എന്നിവമൂലം എത്ര കുട്ടികളെ ഉത്തരവാദിത്വപൂര്‍വ്വം വളര്‍ത്താന്‍ കഴിയുമെന്ന കാര്യം പരിഗണിക്കരുതെന്നു സങ്കല്പ്പിക്കുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. ' എന്നിരുന്നാലും' ഒരു ശിശു വരുമ്പോള്‍ അതിനെ സന്തോഷപൂര്‍വ്വം പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുകയും വേണം. വലിയൊരു കുടുംബമുണ്ടായിരിക്കാന്‍ അനേകം ക്രൈസ്തവര്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് ധൈര്യം കാണിക്കുന്നുണ്ട്. ...

Read more
ലക്കം :508
13 October 2017

361. ക്രൈസ്തവന്‍ പ്രത്യേക പേരിട്ട് മാമ്മോദീസ മുക്കപ്പെടുന്നതിന്റെ അര്‍ത്ഥമെന്താണ്? ഒരു വ്യക്തിയെ 'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍' ഒരു പേരോടുകൂടെ മാമ്മോദീസ മുക്കുന്നു. ദൈവദൃഷ്ടിയില്‍പ്പോലും ഒരു വ്യക്തിയെ ആത്യന്തികമായി അനന്യതയുള്ള വ്യക്തിയാക്കുന്നത് പേരും മുഖവുമാണ്.' ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്.' (ഏശ 40:1) ധ2158പ ക്രിസ്ത്യാനികള്‍ വ്യക്തിയുടെ നാമത്തെ ബഹുമാനപൂര്‍വ്വം കൈകാര്യം ചെയ്യുന്നു. എന്തെന്നാല്‍, പേര് വ്യക്തിയുടെ തനിമയോടും മഹത്ത്വത്തോടും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. സ്മരണാതീതമായ കാലം മുതല്‍ ക്രൈസ്തവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിശുദ്ധന്മാരുടെ പട്ടികയില്‍ നിന്നു പേരുകള്‍ തിരഞ്ഞെടുത്തിരുന്നു. രക്ഷാധികാരിയായ വിശുദ്ധന്‍ അവര്‍ക്കു മാതൃകയാകുമെന്നും സവിശേഷമാംവിധം അവര്‍ക്ക് വേണ്ടി ദൈവത്തോടു മാധ്യസ്ഥം വഹിക്കുമെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. (283-284)...

Read more
ലക്കം :507
29 September 2017

398. ക്രിസ്ത്യാനികള്‍ സമാധാന പ്രാണേതാക്കള്‍ (Pacifism) ആയിരിക്കണമോ? സഭ സമാധാനത്തിനുവേണ്ടി പരിശ്രമിക്കുന്നു. എന്നാല്‍ മൗലീക യുദ്ധവിരുദ്ധ സിദ്ധാന്ത (Pacifism) ത്തെക്കുറിച്ച് പ്രസംഗിക്കുന്നില്ല. ആയുധം ഉപയോഗിച്ച് സ്വയരക്ഷ നേടാനുള്ള മൗലീകാവകാശം ഓരോ പൗരനും പ്രത്യേകം ഗവണ്‍മെന്റുകള്‍ക്കും സഖ്യകക്ഷികള്‍ക്കും ഉണ്ട്. അതു നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അവസാന ആശ്രയമെന്ന നിലയില്‍ മാത്രമേ യുദ്ധം ധാര്‍മ്മികമായി നീതീകരിക്കപ്പെടുകയുള്ളൂ. (2308) യുദ്ധം പാടില്ലെന്ന് സഭ അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുന്നു. യുദ്ധം തുടങ്ങുന്നതിനുമുമ്പ് അത് ഒഴിവാക്കാന്‍ സര്‍വ്വശ്രമങ്ങളും ക്രൈസ്തവര്‍ നടത്തണം. അവര്‍ ആയുധശേഖരത്തെയും ആയുധ വ്യാപാരത്തെയും എതിര്‍ക്കുന്നു. അവര്‍ ജാതി സംബന്ധവും വംശപരവും മതപരവുമായ വിവേചനത്തിനെതിരേ പോരാടുന്നു. സാമ്പത്തികവും സാമൂഹികവുമായ അനീതി അവസാനിപ്പിക്കാനും സമാധാനം വളര്‍ത്താനും അവര്‍ അദ്ധ്വാനിക്കുന്നു. (283-284)...

Read more
ലക്കം :506
15 September 2017

237.സാധാരണ വൈദീകര്‍ക്കുപോലും മോചിപ്പിക്കാനാവാത്തവിധം ഗൗരവപൂര്‍ണ്ണമായ പാപങ്ങളുണ്ടോ? മനുഷ്യന്‍ ദൈവത്തില്‍നിന്ന് പൂര്‍ണ്ണമായി പിന്തിരിഞ്ഞു പോവുകയും പ്രവൃത്തിയുടെ ഗൗരവംമൂലം സഭാഭ്രഷ്ടില്‍പ്പെടാന്‍ കാരണമാവുകയും ചെയ്യുന്ന പാപങ്ങളുണ്ട്. ഒരു പാപത്തിന്റെ ഫലമായി, സഭാഭ്രഷ്ടുണ്ടായാല്‍ അതു മോചിപ്പിക്കാന്‍, മെത്രാന്‍ വഴിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഒരു വൈദീകന്‍ വഴിയോ മാത്രമേ സാധിക്കുകയുള്ളൂ. ചുരുക്കം ചില സാഹചര്യങ്ങളില്‍ മാര്‍പ്പാപ്പയ്ക്കു മാത്രമേ കഴിയൂ. മരണാപകടത്തില്‍ ഏതു വൈദീകനും എല്ലാ പാപങ്ങളും സഭാഭ്രഷ്ടും മോചിപ്പിക്കാന്‍ സാധിക്കും. (1463) ഉദാഹരണത്തിന്, കൊലപാതകം നടത്തിയ അല്ലെങ്കില്‍ ഗര്‍ഭഛിദ്രത്തില്‍ സഹകരിച്ച ഒരു കത്തോലിക്കന്‍ സ്വാഭാവികമായി കൗദാശിക സംസര്‍ഗ്ഗത്തില്‍നിന്നു സ്വയം വേര്‍പ്പെടുത്തുന്നു. സഭ ആ വസ്തുത അംഗീകരിക്കുന്നുവെന്നേയുള്ളൂ. പാപിയെ തിരുത്തുകയും ശരിയായ വഴികളിലേക്ക് അയാളെ തിരിച്ചുനയിക്കുകയും ചെയ്യുകയെന്നതാണ് സഭാഭ്രഷ്ടിന്റെ ലക്ഷ്യം. ...

Read more
ലക്കം :505
08 September 2017

130. കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികളും നമ്മുടെ സഹോദരീസഹോദരന്മാരാണോ? മാമ്മോദീസസ്വീകരിച്ച എല്ലാ ക്രൈസ്തവരും യേശുക്രിസ്തുവിന്റെ സഭയുടേതാണ്. അതുകൊണ്ടാണ് കത്തോലിക്കാസഭയുമായുള്ള സമ്പൂര്‍ണ്ണ സംസര്‍ഗ്ഗത്തില്‍നിന്നും വേര്‍തിരിഞ്ഞവരായി സ്വയം കാണുന്ന ക്രൈസ്തവരും ക്രൈസ്തവരെന്ന് യുക്തിപൂര്‍വ്വകം വിളിക്കപ്പെടുന്നതും സഹോദരീസഹോദരന്മാരായിരിക്കുന്നതും (817-819) ക്രിസ്തുവിന്റെ ഏകസഭയില്‍ നിന്നുണ്ടായ വേര്‍പെടലിന്റെ സംഭവങ്ങള്‍ ഉണ്ടായത് ക്രിസ്തുവിന്റെ പ്രബോധനത്തിന്റെ അബദ്ധവത്കരണം, മാനുഷിക പരാജയങ്ങള്‍, അനുരഞ്ജനത്തിന് രണ്ടു കക്ഷികളുടേയും പ്രതിനിധികളുടെ ഭാഗത്തു നിന്ന് സാധാരണമായി ഉണ്ടായിട്ടുള്ള സന്മനസ്സില്ലായ്മ എന്നിവകൊണ്ടാണ്. സഭയുടെ ചരിത്രപരമായ വിഭജനങ്ങള്‍ക്ക് ഇന്നത്തെ ക്രിസ്ത്യാനികള്‍ ഒരു തരത്തിലും കുറ്റക്കാരല്ല. കത്തോലിക്കാസഭയില്‍ നിന്നു വേര്‍പിരിഞ്ഞിട്ടുള്ള മനുഷ്യവംശത്തിലെ സഭകളിലും സഭാത്മക സമൂഹങ്ങളിലുള്ളവരുടെ രക്ഷയ്ക്കായും പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നു. അവിടെയെല്ലാം കാണുന്ന ദാനങ്ങള്‍ ഉദാഹരണത്തിന്- വിശുദ്ധ ലിഖിതം, കൂദാശകള്‍, വിശ്വാസം, പ്രത്യാശ, സ്‌നേഹം മുതലായ സിദ്ധികള്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവില്‍ നിന്നുത്ഭവിച്ചുവരുന്നവയാണ്. ക്രിസ്തുവിന്റെ ആത്മാവു ജീവിക്കുന്നിടത്ത് ' പുനരൈക്യ'ത്തിലേക്കു നയിക്കുന്ന ആന്തരിക സ്വയം ചാലകശക്തിയുണ്ട്. എന്തെന്നാല്‍, ഒന്നിച്ചു ബന്ധപ്പെട്ടിരിക്കുന്നവ ഒന്നിച്ചു വളരാന്‍ ആഗ്രഹിക്കുന്നു. ...

Read more
ലക്കം :504
25 August 2017

354. ദൈവത്തില്‍ വിശ്വസിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കാന്‍ കഴിയുമോ? ഇല്ല. വിശ്വസിക്കാന്‍ ആരെയും, മക്കളെപ്പോലും നിര്‍ബന്ധിക്കാന്‍ പാടില്ല. അവിശ്വാസിയാകാന്‍ ഒരുവനെ നിര്‍ബന്ധിക്കാന്‍ പാടില്ലാത്തതുപോലെ തന്നെ വിശ്വസിക്കണമെന്ന് ഒരു മനുഷ്യന് പൂര്‍ണ്ണസ്വാതന്ത്ര്യത്തിലേ തീരുമാനിക്കാവൂ. എന്നാലും മറ്റുള്ളവര്‍ വിശ്വാസത്തിലേക്കുള്ള വഴി കണ്ടെത്തുവാന്‍ വാക്കും മാതൃകയും വഴി അവരെ സഹായിക്കുന്നതിന് ക്രൈസ്തവര്‍ക്കു കടമയുണ്ട്. (2104-2109,2137) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നു: 'ക്രിസ്തുവിനെ പ്രഘോഷിക്കുകയും അവിടുത്തെക്കുറിച്ചു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് മനസ്സാക്ഷിയെ ബഹുമാനിക്കത്തക്കവിധത്തില്‍ ചെയ്യുമ്പോള്‍ അത് സ്വാതന്ത്ര്യം ലംഘിക്കുന്നില്ല. മനുഷ്യന്‍ സ്വതന്ത്രമായി വിശ്വാസം സ്വീകരിക്കണമെന്ന് വിശ്വാസം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, അതേ സമയം വിശ്വാസം മനുഷ്യനു നല്കപ്പെടുകയും വേണം.' (ചാക്രികലേഖനം, രക്ഷകന്റെ മിഷന്‍. 1990, നമ്പര്‍ 8)...

Read more
ലക്കം :503
18 August 2017

332. ക്രൈസ്തവരുടെ ഐക്യദാര്‍ഢ്യം മറ്റുജനതകളോടൊത്ത് എങ്ങനെ പ്രകടിപ്പിക്കാനാവും? നീതിപൂര്‍വ്വകമായ വ്യവസ്ഥിതികള്‍ക്കുവേണ്ടി ക്രൈസ്തവര്‍ നിര്‍ബന്ധബുദ്ധിയോടെ നിലകൊള്ളുന്നു. ഈ സമര്‍പ്പണബുദ്ധിയുടെ ഭാഗമാണ് ഈ ലോകത്തിലെ ഭൗതീകവും ബുദ്ധിപരവും ആധ്യാത്മികവുമായ വസ്തുക്കളുടെ സാര്‍വ്വത്രീക ലഭ്യത. മാനുഷികജോലിയുടെ മഹത്ത്വം ആദരിക്കപ്പെടുന്നുണ്ടെന്ന് ക്രൈസ്തവര്‍ തീര്‍ച്ചവരുത്തുകയും ചെയ്യുന്നുണ്ട്. നീതിപൂര്‍വ്വകമായ കൂലി അതില്‍ ഉള്‍പ്പെടുന്നു. മനുഷ്യവംശത്തിനു മുഴുവനുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രവൃത്തിയാണ് വിശ്വാസകൈമാറ്റം. (1939-1942,948) ഐക്യദാര്‍ഢ്യം ക്രൈസ്തവന്റെ പ്രായോഗികതലത്തിലുള്ള മുദ്രയാണ്. ഐക്യദാര്‍ഢ്യം അഭ്യസിക്കുകയെന്നത് യുക്തിയുടെ കല്പന മാത്രമല്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ദരിദ്രരോടും അധ:കൃതരോടും പൂര്‍ണ്ണമായി തന്നെത്തന്നെ താദാത്മ്യപ്പെടുത്തി (മത്താ. 25:40). അവരോടുള്ള ഐക്യദാര്‍ഢ്യം നിഷേധിക്കുകയെന്നത് ക്രിസ്തുവിനെ തള്ളിക്കളയുന്നതിന് തുല്യമാണ്.(225-239)...

Read more
ലക്കം :502
11 August 2017

150. സഭയ്ക്ക് യഥാര്‍ത്ഥത്തില്‍ പാപങ്ങള്‍ പൊറുക്കാന്‍ സാധിക്കുമോ? സാധിക്കും. യേശു പാപങ്ങള്‍ പൊറുക്കുക മാത്രമല്ല ചെയ്തത്. മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്ന് വിമോചിപ്പിക്കാനുള്ള ദൗത്യവും അധികാരവും സഭയ്ക്കു നല്കുകകൂടി ചെയ്തു. (1981-983,986-987) വൈദികന്റെ ശുശ്രൂഷയിലൂടെ അനുതാപിക്ക് ദൈവത്തില്‍ നിന്നു മാപ്പുകിട്ടുന്നു. അവന്റെ കുറ്റം ഒരിക്കലും ഇല്ലാതിരുന്ന വിധത്തില്‍ മായ്ച്ചുകളയപ്പെടുന്നു. പാപങ്ങള്‍ പൊറുക്കാനുള്ള തന്റെ ദിവ്യശക്തിയില്‍ പങ്കുചേരാന്‍ യേശു വൈദികനെ അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് വൈദികന് ഇതു ചെയ്യാന്‍ കഴിയുന്നത്. (225-239)...

Read more
ലക്കം :501
28 July 2017

11.എന്തുകൊണ്ടാണ് നാം വിശ്വാസം കൈമാറുന്നത്? നാം വിശ്വാസം കൈമാറുന്നു. കാരണം, യേശു നമ്മോട് ഇപ്രകാരം കല്പിച്ചു:' ആകയാല്‍ നിങ്ങള്‍പോയി സകലജനതകളേയും ശിഷ്യപ്പെടുത്തുവിന്‍' (മത്തായി 28:19) (91) യഥാര്‍ത്ഥ ക്രിസ്ത്യാനിയായ ആരും വിശ്വാസം പകര്‍ന്നുനല്കല്‍ വിദഗ്ധര്‍ക്ക് (അദ്ധ്യാപകര്‍, അജപാലകര്‍, മിഷണറിമാര്‍) മാത്രമായി വിട്ടുകൊടുക്കുകയില്ല. നമ്മള്‍ മറ്റുള്ളവര്‍ക്ക് ക്രിസ്തു ആണ്. മറ്റുള്ളവരിലേക്കു ദൈവം വന്നുചേരണമെന്ന് ഓരോ യഥാര്‍ത്ഥ ക്രിസ്ത്യാനിയും ആഗ്രഹിക്കുന്നുവെന്നുകൂടി അതിനര്‍ത്ഥമുണ്ട്. ആ വ്യക്തി തന്നോടുതന്നെ ഇങ്ങനെ പറയുന്നു:'കര്‍ത്താവിന് എന്നെ ആവശ്യമുണ്ട്! എനിക്കു മാമ്മോദീസയും സ്‌ഥൈര്യലേപനവും നല്കപ്പെട്ടിട്ടുണ്ട്. ദൈവത്തെപ്പറ്റി അറിയാനും 'സത്യത്തിന്റെ അറിവിലേക്കു വരാനും' (1 തിമോ. 2:4) ചുറ്റുമുള്ളവരെ സഹായിക്കാന്‍ എനിക്കു കടമയുണ്ട്'. മദര്‍തെരേസ നല്ലൊരു ഉപമ ഉപയോഗിക്കുന്നു: 'തെരുവുകളിലൂടെ വൈദ്യുത കമ്പികള്‍ പാകിയിരിക്കുന്നതു നാം കാണുന്നു. അവയിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലെങ്കില്‍ പ്രകാശമുണ്ടാവുകയില്ല. ഈ വൈദ്യുതകമ്പി നിങ്ങളും ഞാനുമാണ്! വൈദ്യുതി ദൈവമാണ്. നമ്മിലൂടെ വൈദ്യുതി ഒഴുകാന്‍ അനുവദിക്കാനും അങ്ങനെ ലോകത്തിനു പ്രകാശം ഉത്പാദിപ്പിക്കാനും നമുക്കു കഴിയും. ലോകത്തിന്റെ ആ പ്രകാശം യേശു ആണ്. അല്ലെങ്കില്‍ അപ്രകാരം നാം ഉപയോഗിക്കപ്പെടാന്‍ സമ്മതിക്കാതിരിക്കാനും അങ്ങനെ അന്ധകാരം വ്യാപിക്കാന്‍ അനുവദിക്കാനും നമുക്കു കഴിയും' (123)...

Read more
ലക്കം :499
14 July 2017

193.കൂദാശകളെ പരസ്പരം യോജിപ്പിക്കുന്ന ഒരു ആന്തരികയുക്തിയുണ്ടോ? കൂദാശകളെല്ലാം ആദിമകൂദാശയാകുന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ്. പ്രാരംഭത്തിന്റെ (പ്രവേശിപ്പിക്കലിന്റെ)കൂദാശകളുണ്ട്: സ്വീകരിക്കുന്ന വ്യക്തിയെ അവ വിശ്വാസത്തിലേക്കു പ്രവേശിപ്പിക്കുന്നു. മാമ്മോദീസ, സ്‌ഥൈര്യലേപനം, ദിവ്യകാരുണ്യം. സുഖപ്പെടുത്തലിന്റെ കൂദാശകളുണ്ട്: അനുരഞ്ജനം, രോഗീലേപനം. സംസര്‍ഗത്തിന്റെയും ദൗത്യത്തിന്റെയും കൂദാശകളുണ്ട്: വിവാഹവും തിരുപ്പട്ടവും.(1210-1211) മാമ്മോദീസ നമ്മെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തുന്നു. സ്‌ഥൈര്യലേപനം അവിടുത്തെ ആത്മാവിനെ നല്കുന്നു. ദിവ്യകാരുണ്യം (കുര്‍ബ്ബാന) നമ്മെ അവിടുത്തോട് ഐക്യപ്പെടുത്തുന്നു. അനുരഞ്ജനം (കുമ്പസാരം) നമ്മെ ക്രിസ്തുവിനോട് അനുരഞ്ജിപ്പിക്കുന്നു. രോഗീലേപനകൂദാശ വഴി ക്രിസ്തു സുഖപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. വിവാഹമെന്ന കൂദാശയില്‍ ക്രിസ്തു നമ്മുടെ സ്‌നേഹത്തില്‍ സ്‌നേഹവും നമ്മുടെ വിശ്വസ്തതയില്‍ വിശ്വസ്തതയും വാഗ്ദാനം ചെയ്യുന്നു. തിരുപ്പട്ടങ്ങളുടെ കൂദാശവഴി വൈദീകര്‍ക്ക് പാപങ്ങള്‍ പൊറുക്കുവാനും കുര്‍ബ്ബാനയെന്ന ദിവ്യബലി സമര്‍പ്പിക്കാനുമുള്ള ആനുകൂല്യം ലഭിക്കുന്നു....

Read more
ലക്കം :498
30 June 2017

466.എന്താണ് അസൂയ? അതിനോട് എങ്ങനെ പടപൊരുതാം? മറ്റുള്ളവരുടെ ക്ഷേമം കാണുമ്പോഴുള്ള ദുഃഖവും മറ്റുള്ളവര്‍ക്കുള്ള നീതിരഹിതമായി സ്വന്തമാക്കാനുള്ള ആഗ്രഹവുമാണ് അസൂയ. മറ്റുള്ളവര്‍ക്കു തിന്മ വരണമെന്ന് ആശിക്കുന്ന ആരും ഗൗരവപൂര്‍ണ്ണമായ പാപം ചെയ്യുന്നു. മറ്റുള്ളവരുടെ നേട്ടങ്ങളിലും അവര്‍ക്കുള്ള ദാനങ്ങളിലും കൂടുതല്‍ കൂടുതല്‍ സന്തോഷിക്കാന്‍ നാം പരിശ്രമിക്കുമ്പോള്‍, നമുക്കും ദൈവം നല്കുന്ന കരുണാപൂര്‍ണ്ണമായ പരിപാലനത്തില്‍ നാം വിശ്വസിക്കുമ്പോള്‍, യഥാര്‍ത്ഥ സമ്പത്തില്‍-പരിശുദ്ധാത്മാവിലൂടെ ദൈവീക ജീവനില്‍ നാം പങ്കുപറ്റുന്നുണ്ടെന്ന വസ്തുതതയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സമ്പത്തില്‍ നമ്മുടെ ഹൃദയം പ്രതിഷ്ഠിക്കുമ്പോള്‍, അസൂയ കുറയുന്നു. (2538-2540, 2553-2554)...

Read more
ലക്കം :497
23 June 2017

149. കന്യകാ മറിയത്തെ നമുക്ക് ആരാധിക്കാമോ? ഇല്ല. ദൈവത്തെ മാത്രമേ ആരാധിക്കാവൂ. എന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ അമ്മയെന്ന നിലയില്‍ അവളെ നമുക്ക് ആരാധിക്കാം. (971) ദൈവത്തിന് സകലസൃഷ്ടികളുടേയും മേലുള്ള കേവലമായ ശ്രേഷ്ഠത വിനയപൂര്‍വ്വം വ്യവസ്ഥാതീതമായി അംഗീകരിക്കലാണ് ആരാധനയെന്നതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്. മറിയം നമ്മെപ്പോലുള്ള ഒരു സൃഷ്ടിയാണ്. വിശ്വാസത്തില്‍ അവള്‍ നമ്മുടെ അമ്മയാണ്. നാം നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കണം.ഇതിന് ബൈബിള്‍പരമായ ഒരടിസ്ഥാനമുണ്ട്. കാരണം, മറിയം തന്നെ ഇങ്ങനെ പറയുന്നു: 'കണ്ടാലും ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്നു വിളിക്കും' (ലൂക്ക.1:48) അതുകൊണ്ട് സഭയ്ക്ക് മരിയന്‍ പ്രാര്‍ത്ഥനാലയങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും തിരുന്നാള്‍ ദിവസങ്ങളും കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും (ഉദാഹരണം-ജപമാല) ഉണ്ട്. ജപമാല സുവിശേഷങ്ങളുടെ സംഗ്രഹമാണ്. (353, 484)...

Read more
ലക്കം :496
16 June 2017

80. മറിയം എന്തുകൊണ്ട് കന്യകയായിരിക്കുന്നു? യേശുവിന് യഥാര്‍ത്ഥ മാനുഷിക മാതാവുണ്ടായിരിക്കണമെന്നും എന്നാല്‍, ദൈവം മാത്രമായിരിക്കണം അവിടുത്തെ പിതാവെന്നും ദൈവം നിശ്ചയിച്ചു. എന്തെന്നാല്‍, പുതിയൊരു ആരംഭം ഉളവാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു. അത് തന്റേതുതന്നെയായിരിക്കണമെന്നും ഭൗമികശക്തികളുടേതായിരിക്കരുതെന്നും അവിടുന്നു നിശ്ചയിച്ചു. (484-504, 508-510) മറിയത്തിന്റെ കന്യാത്വം കാലഹരണപ്പെട്ട ഒരു പഴഞ്ചന്‍ ഐതിഹാസിക സങ്കല്പമല്ല. പിന്നെയോ യേശുവിന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം മൗലികമായ ഒന്നാണത്. അവിടുന്ന് ഒരു സ്ത്രീയില്‍ നിന്നു ജനിച്ചു. പക്ഷെ അവിടുത്തേയ്ക്ക് ഒരു മാനുഷിക പിതാവില്ല. അത്യുന്നതങ്ങളില്‍ നിന്നു ലോകത്തില്‍ സ്ഥാപിച്ച പുതിയൊരു തുടക്കമാണ് യേശുക്രിസ്തു. ലൂക്കായുടെ സുവിശേഷത്തില്‍ മറിയം മാലാഖയോടു ചോദിക്കുന്നു: 'ഇത് എങ്ങനെ സംഭവിക്കും ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ?'(=ഒരു പുരുഷനോടുകൂടെ ഉറങ്ങുന്നില്ലല്ലോ? (ലൂക്കാ.1:34). മാലാഖ മറുപടി പറഞ്ഞു: 'പരിശുദ്ധാത്മാവു നിന്റെ മേല്‍ വരും'(ലൂക്കാ.1:35). മറിയത്തിന്റെ കന്യാത്വത്തിലുള്ള വിശ്വാസത്തെപ്രതി സഭ ആദിമകാലം മുതല്‍ പരിഹസിക്കപ്പെട്ടിരുന്നു. എന്നാലും അവളുടെ കന്യാത്വം യഥാര്‍ത്ഥമാണെന്നും കേവലം പ്രതീകാത്മകമല്ലെന്നും സഭ വിശ്വസിച്ചിരുന്നു. ...

Read more
ലക്കം :495
09 June 2017

73. എന്തുകൊണ്ടാണ് യേശുവിനെ ക്രിസ്തു എന്നു വിളിക്കുന്നത്? ' യേശു ക്രിസ്തു ആകുന്നു'എന്ന ഹ്രസ്വമായ ഫോര്‍മുല ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം പ്രകാശിപ്പിക്കുന്നു. നസ്രത്തില്‍ നിന്നുള്ള ഒരു സാധാരണ തച്ചന്റെ മകനായ യേശു ദീര്‍ഘകാലം പ്രതീക്ഷിക്കപ്പെട്ട മിശിഹായും രക്ഷകനുമാണ്. (436-440, 453) ക്രിസ്തു എന്ന പദം ക്രിസ്‌തോസ് എന്ന ഗ്രീക്കു വാക്കില്‍നിന്നു വരുന്നു. ഗ്രീക്കിലെ ക്രിസ്‌തോസ് എന്ന വാക്കിനും ഹീബ്രുവിലെ മിശിഹാ എന്ന വാക്കിനും അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണര്‍ത്ഥം. ഇസ്രായേല്‍ ജനതയില്‍ രാജാക്കന്മാരും പുരോഹിതരും പ്രവാചകരും അഭിഷേകം ചെയ്യപ്പെട്ടിരുന്നു. യേശു'പരിശുദ്ധാത്മാവാല്‍'(അപ്പ. 10:38) അഭിഷേകം ചെയ്യപ്പെടുന്നുവെന്ന് അപ്പസ്‌തോലന്മാര്‍ മനസ്സിലാക്കി. ക്രിസ്തു എന്ന പേരില്‍നിന്ന് ക്രിസ്ത്യാനി എന്ന് നാം വിളിക്കപ്പെടുന്നു. നമ്മുടെ ഉന്നതമായ വിളിയുടെ പ്രകാശനമാണത്....

Read more
ലക്കം :494
26 May 2017

30. എന്തുകൊണ്ടാണ് നാം ഏകദൈവത്തില്‍ വിശ്വസിക്കുന്നത്? നാം ഏകദൈവത്തില്‍ വിശ്വസിക്കുന്നു. എന്തെന്നാല്‍ വിശുദ്ധലിഖിതത്തിന്റെ സാക്ഷ്യമനുസരിച്ച് ഒരു ദൈവമേ ഉള്ളൂ. തര്‍ക്കശാസ്ത്രത്തിന്റെ നിയമങ്ങളനുസരിച്ചും ഒരു ദൈവം മാത്രം ഉണ്ടായിരിക്കാനേ കഴിയൂ. (200-202,228) രണ്ടു ദൈവങ്ങളുണ്ടെങ്കില്‍ ഒരു ദൈവം മറ്റെ ദൈവത്തെ പരിമിതനാക്കും. രണ്ടുപേരില്‍ ആരും അനന്തതയുള്ളവനായിരിക്കുകയില്ല. ഒരുവനും പൂര്‍ണ്ണനായിരിക്കുകയില്ല. ഇക്കാരണങ്ങളാല്‍ രണ്ടുപേരില്‍ ഒരാളുപോലും ദൈവമായിരിക്കുകയില്ല. ഇസ്രയേല്‍ ജനത്തിന്റെ അടിസ്ഥാനപരമായ ദൈവാനുഭവം ഇതാണ്. 'ഇസ്രായേലേ കേള്‍ക്കുക, നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്' (നിയമാ. 6:4) മിഥ്യാദേവന്മാരെ ഉപേക്ഷിച്ച് ഏകദൈവത്തിലേക്ക് മനസ്സുതിരിക്കാന്‍ പ്രവാചകര്‍ വീണ്ടും വീണ്ടും ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കുന്നു. 'ഞാനാണ് ദൈവം. ഞാനല്ലാതെ മറ്റൊരു ദൈവമില്ല.' (ഏശയ്യ45:22)...

Read more
ലക്കം :493
19 May 2017

341. സത്പ്രവര്‍ത്തികള്‍ക്കൊണ്ട് ഒരാള്‍ക്ക് സ്വര്‍ഗ്ഗം നേടാന്‍ കഴിയുമോ? ഇല്ല. ഒരുവനും സ്വന്തം പരിശ്രമംകൊണ്ടു മാത്രം സ്വര്‍ഗ്ഗം നേടാനാവുകയില്ല. നാം രക്ഷിക്കപ്പെട്ടിരിക്കുന്നവെന്ന വസ്തുത ദൈവത്തിന്റെ കേവലവും ലളിതവുമായ കൃപാവരമാണ്. എന്നാലും അത് വ്യക്തിയുടെ സ്വതന്ത്രമായ സഹകരണം ആവശ്യപ്പെടുന്നു. (2006-2011, 2025-2027) നാം രക്ഷിക്കപ്പെടുന്നത് ദൈവകൃപയും വിശ്വാസവും വഴിയാണ്. എന്നാലും നമ്മിലെ ദൈവീകപ്രവര്‍ത്തനം ഉത്പാദിപ്പിച്ച സ്‌നേഹത്തെ നമ്മുടെ സത്പ്രവൃത്തികള്‍ വെളിപ്പെടുത്തണം....

Read more
ലക്കം :492
12 May 2017

പാപം ചെയ്യാന്‍ ഉത്ഭവപാപത്താല്‍ നാം നിര്‍ബന്ധിക്കപ്പെടുന്നുണ്ടോ? ഇല്ല. മനുഷ്യന്‍ ഉത്ഭവപാപത്താല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കപ്പെടുകയും പാപത്തിലേക്ക് ചായ്‌വുള്ളവനായിരിക്കുകയും ചെയ്യുന്നു. എന്നാലും ദൈവസഹായത്താല്‍ നന്മചെയ്യാന്‍ കഴിവുള്ളവനാണ്. (405) ഒരു കാര്യത്തിലും നാം പാപം ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നില്ല. എന്നാല്‍, യഥാര്‍ത്ഥത്തില്‍ നാം വീണ്ടും വീണ്ടും പാപം ചെയ്യുന്നു. നാം ദുര്‍ബലരും അറിവില്ലാത്തവരും എളുപ്പത്തില്‍ വഴിതെറ്റിക്കപ്പെടുന്നവരുമാണെന്നതാണ് അതിന്റെ കാരണം. കൂടാതെ, നിര്‍ബന്ധം നിമിത്തം ചെയ്യപ്പെടുന്ന പാപം പാപമാവുകയില്ല. കാരണം, പാപത്തില്‍ എപ്പോഴും സ്വതന്ത്രമായ ഒരു തീരുമാനം നമുക്കുണ്ടായിരിക്കും....

Read more
ലക്കം :491
21 April 2017

309. എന്താണ് സ്‌നേഹം ? നമ്മെ സ്‌നേഹിച്ച ദൈവത്തോട് ഐക്യപ്പെടുന്നതിന് വേണ്ടി, നമ്മെത്തന്നെ സമര്‍പ്പിക്കാനും നാം നമ്മെത്തന്നെ സ്വീകരിക്കുന്നത് പോലെ വ്യവസ്ഥാതീതമായും ആത്മാര്‍ത്ഥമായും, ദൈവത്തെ പ്രതി, നമ്മുടെ അയല്‍ക്കാരനെ സ്‌നേഹിക്കാനും കഴിവു നല്‍കുന്ന ശക്തിയാണ് സ്‌നേഹം (1822-1829, 1844) യേശു എല്ലാ നിയമത്തിനും ഉപരിയായി സ്‌നേഹം പ്രതിഷ്ഠിച്ചു - നിയമങ്ങള്‍ റദ്ദാക്കാതെ തന്നെ. അതുകൊണ്ട് വിശുദ്ധ ആഗസ്തീനോസ് പറയുന്നു : സ്‌നേഹിക്കുക, എന്നിട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക. അത് പറയുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടാണ്, പരസ്പരസ്‌നേഹം ഏറ്റവും വലിയ സദ്ഗുണമായിരിക്കുന്നത്. മറ്റുള്ള എല്ലാ സദ്ഗുണങ്ങളേയും പ്രചോദിപ്പിക്കുകയും അവയെ ദൈവീക ജീവന്‍ കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന ഊര്‍ജ്ജമാണത്....

Read more
ലക്കം :490
24 March 2017

260. പരിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കുന്നതിന് എന്ത് തയ്യാറെടുപ്പാണ് ഒരാള്‍ നടത്തേണ്ടത് ? പരിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി കത്തോലിക്കനായിരിക്കണം. അയാളുടെ മനസാക്ഷിയില്‍ ഗൗരവാവഹമായ പാപമുണ്ടെങ്കില്‍ ആദ്യം കുമ്പസ്സാരിക്കണം. അള്‍ത്താരയെ സമീപിക്കുന്നതിന് മുമ്പ് അയല്‍ക്കാരനുമായി രമ്യതപ്പെടുകയും വേണം. (1389-1417) പരിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് മൂന്നു മണിക്കൂര്‍ നേരത്തേക്കെങ്കിലും ഉപവസിക്കണം (ഒന്നും ഭക്ഷിക്കാതിരിക്കണം) എന്നതായിരുന്നു അടുത്ത കാലം വരെയുള്ള പതവ്. അങ്ങനെയാണ് ആളുകള്‍ ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഒരുങ്ങിയത്. ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും ഉപവസിക്കണം എന്നാണ് ഇപ്പോള്‍ സഭ ശുപാര്‍ശ ചെയ്യുന്നത്. ഒരുവന്‍ തന്റെ ഏറ്റവും നല്ല വസ്ത്രം അണിഞ്ഞുകൊണ്ട് ദേവാലയത്തില്‍ പോവുക എന്നതാണ് ആദരത്തിന്റെ മറ്റൊരടയാളം. നാം ലോകത്തിന്റെ നാഥനെ ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തു വെച്ച് കാണുവാന്‍ പോവുകയാണല്ലോ.....

Read more
ലക്കം :489
17 February 2017

259 . എല്ലാ വിശ്വാസികള്‍ക്കുമുള്ള സാര്‍വ്വത്രീക പൗരോഹിത്യം പട്ടാഭിഷിക്തരുടെ പൗരോഹിത്യത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? മാമ്മോദീസായിലൂടെ ക്രിസ്തു നമ്മെ 'തന്റെ ദൈവത്തിന്റെയും പിതാവിന്റെയും'(വെളി.1--6) ഒരു രാജ്യത്തിലേയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. സാര്‍വ്വത്രീക പൗരോഹിത്യത്തിലൂടെ ഓരോ ക്രൈസ്തവനും ലോകത്തില്‍ ദൈവനാമത്തില്‍ ജോലി ചെയ്യാനും അതിന് അനുഗ്രഹങ്ങളും കൃപാവരവും കൊണ്ടുവന്നു കൊടുക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാലും സെഹിയോന്‍ ഊട്ടുശാലയില്‍വച്ച് അന്തിമാത്താഴം കഴിച്ചപ്പോഴും ശ്ലീഹന്മാരെ നിയോഗിച്ചപ്പോഴും ക്രിസ്തു ചിലര്‍ക്ക് വിശ്വാസികളെ സേവിക്കാനുള്ള വിശുദ്ധമായ അധികാരം നല്കി സജ്ജീകൃതരാക്കി. പട്ടാഭിഷിക്തരായ ഈ വൈദീകര്‍ ക്രിസ്തുവിന്റെ ജനതയുടെ അജപാലകരും (ആട്ടിടയരും) അവിടുത്തെ ശരീരമാകുന്ന സഭയുടെ ശിരസ്സുമായി ക്രിസ്തുവിന്റെ പ്രതിനിധികളായിരിക്കുന്നു. (1546-1553, 1592) പുരോഹിതന്‍ എന്ന ഒരേ പദം പരസ്പര ബന്ധിതങ്ങളും എന്നാല്‍ അളവില്‍ മാത്രമല്ലാതെ സാരാംശത്തിലും വ്യത്യസ്തങ്ങളുമായിരിക്കുന്ന (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ലൂമെന്‍ ജെന്‍സിയും ഘഏ 10,2) രണ്ടു കാര്യങ്ങളില്‍ പ്രയോഗിക്കുന്നത് മിക്കപ്പോഴും തെറ്റിദ്ധാരണകളിലേയ്ക്കു നയിക്കുന്നുണ്ട്. ഒരു വശത്ത് മാമ്മോദീസ സ്വീകരിച്ച സകലരും 'പുരോഹിതരാ'ണെന്ന് നാം സന്തോഷപൂര്‍വ്വം നിരീക്ഷിക്കുന്നു. കാരണം നാം ക്രിസ്തുവില്‍ ജീവിക്കുകയും അവിടുന്ന് ആയിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലതിലും പങ്കുചേരുകയും ചെയ്യുന്നു. അപ്പോള്‍, ഈ ലോകത്തിന്‍മേല്‍ ശാശ്വതമായ അനുഗ്രഹമുണ്ടാകാന്‍ നാം എന്തിനു പ്രാര്‍ത്ഥിക്കാതിരിക്കണം? മറുവശത്ത് ദൈവം തന്റെ സഭയ്ക്കു നല്കുന്ന ദാനം നാം വീണ്ടും കണ്ടെത്തണം. പട്ടാഭിഷിക്തരായ വൈദീകരാണ് ആ ദാനം. അവര്‍ നമ്മുടെയിടയില്‍ കര്‍ത്താവിന്റെ പ്രതിനിധികളായിരിക്കുന്നു....

Read more
ലക്കം :488
10 March 2017

ജീവിതകാലം മുഴുവനും ദാരിദ്ര്യത്തിലും അവിവാഹിതചാരിത്രത്തിലും അനുസരണത്തിലും കഴിച്ചു കൂട്ടുന്ന ക്രിസ്ത്യാനികളുണ്ടായിരിക്കണമെന്ന് എന്തു കൊണ്ടാണ് യേശു ആഗ്രഹിക്കുന്നത്? (യൂകാറ്റ് 145) ദൈവം സ്‌നേഹമാണ്. നമ്മുടെ സ്‌നേഹം അവിടന്ന് ആഗ്രഹിക്കുന്നു. ദൈവത്തിനു സ്‌നേഹപൂര്‍വ്വം സ്വയം സമര്‍പ്പിക്കുന്നതിന്റെ ഒരു രൂപം യേശു ജീവിച്ചതുപോലെ ദരിദ്രനും ബ്രഹ്മചാരിയും അനുസരണമുള്ളവനുമായി ജീവിക്കുകയെന്നതാണ്. ഈ വിധത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ദൈവത്തിനും അയല്‍ക്കാരനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വതന്ത്രമായ തലയും ഹൃദയവും കൈകളുമുണ്ട്. (914-933,944-945)...

Read more
ലക്കം :487
17 February 2017

ക്രിസ്ത്യാനികള്‍ മാമ്മോദീസയില്‍ വിശുദ്ധരുടെ പേരുകള്‍ തിരഞ്ഞെടുക്കുന്നത് എന്തിനാണ്? (യൂകാറ്റ് 202) വിശുദ്ധരോളം നല്ല മാതൃകകളില്ല, അവരെക്കാള്‍ നല്ല സഹായികളുമില്ല. എന്റെ പേര് വിശുദ്ധന്റേതാണെങ്കില്‍ എനിക്ക് ദൈവസന്നിധിയില്‍ ഒരു സുഹൃത്തുണ്ട്. (2156-2159,2165-2167)...

Read more
ലക്കം :486
10 February 2017

കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികളും നമ്മുടെ സഹോദരീ സഹോദരന്മാരാണോ? (യൂകാറ്റ് 131) മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രൈസ്തവരും യേശുക്രിസ്തുവിന്റെ സഭയുടേതാണ്. അതുകൊണ്ടാണ് കത്തോലിക്കാസഭയുമായുള്ള സമ്പൂര്‍ണ സംസര്‍ഗത്തില്‍ നിന്നു വേര്‍പിരിഞ്ഞവരായി സ്വയം കാണുന്ന ക്രൈസ്തവരും ക്രൈസ്തവരെന്ന് യുക്തിപൂര്‍വകം വിളിക്കപ്പെടുന്നതും സഹോദരീ സഹോദരന്മാരായിരിക്കുന്നതും. 817--819 ക്രിസ്തുവിന്റെ ഏകസഭയില്‍ നിന്നുണ്ടായ വേര്‍പെടലിന്റെ സംഭവങ്ങള്‍ ഉണ്ടായത് ക്രിസ്തുവിന്റെ പ്രബോധനത്തിന്റെ അബദ്ധവത്കരണം, മാനുഷികപരാജയങ്ങള്‍, അനുരഞ്ജനത്തിന് രണ്ടു കക്ഷികളുടെയും പ്രതിനിധികളുടെ ഭാഗത്തു നിന്ന് സാധാരണമായി ഉണ്ടായിട്ടുള്ള സന്മനസ്സില്ലായ്മ എന്നിവ കൊണ്ടാണ്. സഭയുടെ ചരിത്രപരമായ വിഭജനങ്ങള്‍ക്ക് ഇന്നത്തെ ക്രിസ്ത്യാനികള്‍ ഒരു തരത്തിലും കുറ്റക്കാരല്ല. കത്തോലിക്കാസഭയില്‍ നിന്നു വേര്‍പിരിഞ്ഞിട്ടുള്ള മനുഷ്യവംശത്തിലെ സഭകളിലും സഭാത്മക സമൂഹങ്ങളിലുമുള്ളവരുടെ രക്ഷയ്ക്കായും പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നു. അവിടെടയെല്ലാം കാണുന്ന ദാനങ്ങള്‍ ഉദാഹരണത്തിന്, വിശുദ്ധ ലിഖിതം, കൂദാശകള്‍, വിശ്വാസം, പ്രത്യാശ, സ്‌നേഹം മുതലായ സിദ്ധികള്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവില്‍ നിന്നുത്ഭവിച്ചു വരുന്നവയാണ്. ക്രിസ്തുവിന്റ ആത്മാവു ജീവിക്കുന്നിടത്ത് 'പുനരൈക്യത്തിലേക്കു നയിക്കുന്ന ആന്തരിക സ്വയംചാലകശക്തിയുണ്ട്. എന്തെന്നാല്‍, ഒന്നിച്ചു ബന്ധപ്പെട്ടിരിക്കുന്നവ ഒന്നിച്ചു വളരാന്‍ ആഗ്രഹിക്കുന്നു....

Read more
ലക്കം :485
27 January 2017

മാലാഖമാരും നമ്മളും പരസ്പരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക സാധ്യമാണോ ? (യൂകാറ്റ് 55) സാധ്യമാണ്. നമുക്ക് സഹായത്തിനായി മാലാഖമാരെ വിളിക്കാം. ദൈവത്തിന്റെ മുമ്പില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ അപേക്ഷിക്കാം (334-336, 352) ഓരോ വ്യക്തിയും ദൈവത്തില്‍ നിന്ന് ഒരു കാവല്‍ മാലാഖയെ സ്വീകരിക്കുന്നു. നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും കാവല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്, അര്‍ത്ഥപൂര്‍ണ്ണമാണ്. ക്രൈസ്തവന്റെ ജീവിതത്തില്‍ തങ്ങളെതന്നെ ദൃശ്യരാക്കാനും മാലാഖമാര്‍ക്കു സാധിക്കും. ഉദാഹരണത്തിന് സന്ദേശവാഹകരായോ സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശികളായോ കാണപ്പെടാന്‍ സാധിക്കും. 'പുതിയ യുഗത്തിലെ ആദ്ധ്യാത്മികത' യുടേയും നിഗൂഢരഹസ്യവാദത്തിന്റെ മറ്റുരൂപങ്ങളുടേയും വ്യാജമാലാഖമാരുമായി നമ്മുടെ വിശ്വാസത്തിന് ഒരു ബന്ധവുമില്ല....

Read more
ലക്കം :484
20 January 2017

ഒരു കത്തോലിക്കാ ക്രൈസ്തവന് മറ്റൊരു മതത്തില്‍പ്പെട്ട വ്യക്തിയെ വിവാഹം ചെയ്യാന്‍ കഴിയുമോ? (യൂകാറ്റ് 268) മറ്റൊരു മതത്തില്‍പ്പെട്ട വ്യക്തിയുമായി വിവാഹം ചെയ്ത് ആ വിവാഹത്തില്‍ ജീവിക്കുന്നത് കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസകാര്യങ്ങളിലും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുട്ടികളിലും പ്രയാസമുണ്ടാക്കും. വിശ്വാസികളെ സംബന്ധിച്ച് സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് മതങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു തടസ്സമായി നിശ്ചയിച്ചിരിക്കുന്നു. വിവാഹത്തിന് മുമ്പ് തടസ്സങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന കല്പന വാങ്ങിച്ചെങ്കിലേ സാധുവായി വിവാഹം നടത്താന്‍ സാധിക്കുകയുള്ളൂ. ആ വിവാഹം കൂദാശപരമല്ല. (1633-1637)....

Read more
ലക്കം :483
13 January 201

'വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം' (യോഹ. 01:14). വിശ്വാസവും ശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യമുണ്ടോ? വിശ്വാസവും ശാസ്ത്രവും തമ്മില്‍ പരിഹരിക്കാനാവാത്ത വൈരുദ്ധ്യമില്ല. കാരണം, രണ്ടുതരത്തിലുള്ള സത്യം ഉണ്ടായിരിക്കാന്‍ സാധ്യമല്ല (159). ശാസ്ത്രത്തിന്റെ മറ്റൊരു സത്യവുമായി മത്സരിക്കുന്ന വിശ്വാസത്തിന്റെ ഒരു സത്യമില്ല. ഒരു സത്യമേ ഉള്ളൂ. വിശ്വാസവും ശാസ്ത്രീയയുക്തിയും പരാമര്‍ശിക്കുന്ന ഏകസത്യം. നമുക്കു ലോകത്തിന്റെ യുക്തിപരമായ വ്യവസ്ഥിതികള്‍ തിരിച്ചറിയാന്‍ കഴിയുന്നതിനുവേണ്ടി ദൈവം യുക്തി തരാന്‍ ഉദ്ദേശിച്ചു. അതുപോലെ തന്നെയാണ് വിശ്വാസം നല്കാന്‍ അവിടുന്ന് ഉദ്ദേശിച്ചതും. അതുകൊണ്ടാണ് ക്രൈസ്തവവിശ്വാസം പ്രകൃതിപരമായ ശാസ്ത്രങ്ങളെ ആവശ്യപ്പെടുന്നതും അവയെ വളര്‍ത്തുന്നതും. യുക്തിക്കു കാണപ്പെടാത്തതും എന്നാല്‍ യുക്തിക്ക് അപ്പുറത്ത്, അതിന് ഉപരിയായ യാഥാര്‍ത്ഥ്യങ്ങളായിരിക്കുന്നതുമായ കാര്യങ്ങള്‍ നാം അറിയാന്‍വേണ്ടിയാണ് വിശ്വാസം നിലകൊള്ളുന്നത്. ശാസ്ത്രം സൃഷ്ടിയെ സേവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാനുള്ളതല്ലെന്നും ശാസ്ത്രത്തെ വിശ്വാസം ഓര്‍മ്മിപ്പിക്കുന്നു. ലംഘിക്കുന്നതിനു പകരം മാനുഷികമഹത്ത്വത്തെ ശാസ്ത്രം ആദരിക്കണം....

Read more
ലക്കം :482
30 December 2016

'വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം' (യോഹ. 01:14). വിശ്വാസവും ശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യമുണ്ടോ? വിശ്വാസവും ശാസ്ത്രവും തമ്മില്‍ പരിഹരിക്കാനാവാത്ത വൈരുദ്ധ്യമില്ല. കാരണം, രണ്ടുതരത്തിലുള്ള സത്യം ഉണ്ടായിരിക്കാന്‍ സാധ്യമല്ല (159). ശാസ്ത്രത്തിന്റെ മറ്റൊരു സത്യവുമായി മത്സരിക്കുന്ന വിശ്വാസത്തിന്റെ ഒരു സത്യമില്ല. ഒരു സത്യമേ ഉള്ളൂ. വിശ്വാസവും ശാസ്ത്രീയയുക്തിയും പരാമര്‍ശിക്കുന്ന ഏകസത്യം. നമുക്കു ലോകത്തിന്റെ യുക്തിപരമായ വ്യവസ്ഥിതികള്‍ തിരിച്ചറിയാന്‍ കഴിയുന്നതിനുവേണ്ടി ദൈവം യുക്തി തരാന്‍ ഉദ്ദേശിച്ചു. അതുപോലെ തന്നെയാണ് വിശ്വാസം നല്കാന്‍ അവിടുന്ന് ഉദ്ദേശിച്ചതും. അതുകൊണ്ടാണ് ക്രൈസ്തവവിശ്വാസം പ്രകൃതിപരമായ ശാസ്ത്രങ്ങളെ ആവശ്യപ്പെടുന്നതും അവയെ വളര്‍ത്തുന്നതും. യുക്തിക്കു കാണപ്പെടാത്തതും എന്നാല്‍ യുക്തിക്ക് അപ്പുറത്ത്, അതിന് ഉപരിയായ യാഥാര്‍ത്ഥ്യങ്ങളായിരിക്കുന്നതുമായ കാര്യങ്ങള്‍ നാം അറിയാന്‍വേണ്ടിയാണ് വിശ്വാസം നിലകൊള്ളുന്നത്. ശാസ്ത്രം സൃഷ്ടിയെ സേവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാനുള്ളതല്ലെന്നും ശാസ്ത്രത്തെ വിശ്വാസം ഓര്‍മ്മിപ്പിക്കുന്നു. ലംഘിക്കുന്നതിനു പകരം മാനുഷികമഹത്ത്വത്തെ ശാസ്ത്രം ആദരിക്കണം....

Read more
ലക്കം :481
23 December 2016

ജീവനുള്ള ഭ്രൂണങ്ങളിലും ഭ്രൂണത്തിന്റെ സ്റ്റെംസെല്ലുകളിലും പരീക്ഷണങ്ങള്‍ നടത്താമോ? യൂകാറ്റ് 385 ഇല്ല, ഭ്രൂണങ്ങള്‍ മനുഷ്യ ജീവികളാണ്. എന്തെന്നാല്‍ ബീജവും അണ്ഡവും പരസ്പരം ലയിക്കുമ്പോള്‍ മനുഷ്യ ജീവന്‍ ആരംഭിക്കുന്നു. (2275,2323)...

Read more
ലക്കം :480
16 December 2016

ധ്യാനം കൊണ്ട് ഒരു ക്രിസ്ത്യാനിക്ക് എന്താണ് നേടാനാവുന്നത് ? യൂകാറ്റ് 504 ദൈവവുമായുള്ള ഉറ്റബന്ധം അനുഭവിക്കാനും അവിടുത്തെ സന്നിധിയില്‍ സമാധാനം കണ്ടെത്താനും ക്രൈസ്തവന്‍ ധ്യാനത്തില്‍ നിശബ്ദത അന്വേഷിക്കുന്നു. അവിടുത്തെ സാന്നിധ്യത്തിന്റെ ഇന്ദ്രീയ സംവേദനപരമായ അനുഭവമുണ്ടാകുമെന്ന് അയാള്‍ പ്രത്യാശിക്കുന്നു. അതാകട്ടെ, നേടാന്‍ യോഗ്യതയില്ലാത്ത കൃപാദാനമാണ്. എന്നാല്‍ ധ്യാനത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക സാങ്കേതിക വിദ്യയുടെ ഉത്പന്നമായി അതുണ്ടാകുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നില്ല. മനുഷ്യവ്യക്തിയെ ശക്തിപ്പെടുത്തുകയും പക്വതയിലെത്തിക്കുകയും ചെയ്യുന്ന വിശ്വാസത്തിലേക്കുള്ള സുപ്രധാനമായ ഒരു സഹായമായിത്തീരാം ധ്യാനം. എന്നാലും ദൈവാനുഭവമുണ്ടാക്കാമെന്നോ ആത്മാവിന് ദൈവവുമായുള്ള ഐക്യം സൃഷ്ടിക്കുക പോലും ചെയ്യാമെന്നോ വാഗ്ദാനം ചെയ്യുന്ന ധ്യാനസാങ്കേതിക വിദ്യകള്‍ വഞ്ചനാപരമാണ്. ദൈവത്തെ കാണാന്‍ കഴിയാത്തതുകൊണ്ട് ദൈവം തങ്ങളെ ഉപേക്ഷിച്ചുവെന്ന് അത്തരം വ്യാജവാഗ്ദാനങ്ങള്‍ മൂലം അനേകര്‍ വിശ്വസിക്കുന്നു. എന്നാല്‍ പ്രത്യേക ധ്യാനരീതികള്‍ മൂലം പ്രത്യക്ഷപ്പെടാന്‍ ദൈവത്തെ നിര്‍ബന്ധിക്കാനാവുകയില്ല. അവിടുന്ന് ആഗ്രഹിക്കുമ്പോഴെല്ലാം ആഗ്രഹിക്കുന്ന വിധത്തിലെല്ലാം, നമ്മോടു സംസാരിക്കും....

Read more
ലക്കം :479
09 December 2016

പ്രാര്‍ത്ഥന സഹായകമല്ലെന്നു കാണുമ്പോള്‍ എന്തു സംഭവിക്കുന്നു? (യു കാറ്റ് 507) പ്രാര്‍ത്ഥന ഉപരിപ്ലമായ വിജയം അന്വേഷിക്കുന്നില്ല. പിന്നെയോ ദൈവഹിതത്തെയും അവിടുന്നുമായുള്ള ഉറ്റബന്ധത്തെയുമാണ് അന്വേഷിക്കുന്നത്. ദൈവത്തിന്റെ അനുഭവവേദ്യമായ നിശബ്ദത തന്നെ ഒരു ക്ഷണമാണ്. ഒരടികൂടി മുന്നോട്ടു നീങ്ങാനുള്ള ക്ഷണം സമ്പൂര്‍ണഭക്തിയില്‍, അളവറ്റ വിശ്വാസത്തില്‍, അവസാനമില്ലാത്ത പ്രതീക്ഷയില്‍ ദൈവം ആഗ്രഹിക്കുമ്പോഴെല്ലാം സംസാരിക്കാനും അവിടുന്ന് ഇഷ്ടപ്പെടുന്നതെല്ലാം ഇഷ്ടപ്പെടുന്ന രീതിയില്‍ സ്വയം ദാനം ചെയ്യാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രാര്‍ത്ഥിക്കുന്ന ഏവനും ദൈവത്തിന് നല്‍കണം. (2735-2737) മിക്കപ്പോഴും നാം ഇങ്ങനെ പറയുന്നു: ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷെ അത് അല്‍പ്പംപോലും സഹായിച്ചില്ല. ഒരു പക്ഷെ, നാം വേണ്ടത്ര തീവ്രതയോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവില്ല. വിജയിക്കാത്തതിനെപ്പറ്റി പരാതി പറഞ്ഞ ഒരു സഹവൈദികനോട് വിശുദ്ധ ആര്‍സിലെ വികാരി ഒരിക്കല്‍ ചോദിച്ചു. നീ പ്രാര്‍ത്ഥിച്ചു. 'ദീര്‍ഘനിശ്വാസം വിട്ടു.. പക്ഷെ, നീ ഉപവസിക്കുക കൂടി ചെയ്‌തോ? ജാഗരണം നടത്തിയോ?' നാം ചിലപ്പോള്‍ ദൈവത്തോടു വേണ്ടാത്ത കാര്യങ്ങളാണ് ചോദിച്ചതെന്നും വരാം. ആവിലായിലെ വിശുദ്ധ തെരേസ ഒരിക്കല്‍ പറഞ്ഞു 'ലഘു ഭാരങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കരുത് കൂടുതല്‍ ബലമുള്ള നട്ടെല്ലിനു വേണ്ടി പ്രാര്‍ത്ഥിക്കുക' 40,49 ...

Read more
ലക്കം :478
25 November 2016

അംഗവൈകല്യമുള്ള ഒരു ശിശുവിനെ ഗര്‍ഭച്ഛിത്രം വഴി കളയാമോ? (യുകാറ്റ് 384) ഇല്ല. അംഗവൈകല്യമുള്ള ശിശുവിനെ അലസിപ്പിച്ചുകളയുന്നത് എപ്പോഴും ഗൗരവാവഹമായ കുറ്റകൃത്യമാണ്. പിന്നീടുണ്ടാകാവുന്ന സഹനത്തില്‍ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ചെയ്താല്‍പ്പോലും അപ്രകാരമുള്ളവ കുറ്റകൃത്യമാണ്....

Read more
ലക്കം :477
18 November 2016

അല്മായ വിളി എന്താണ്? (യുകാറ്റ് 139) മനുഷ്യരുടെയിടയില്‍ ദൈവരാജ്യം വളരുന്നതിനുവേണ്ടി സമൂഹത്തില്‍വ്യാപരിക്കാന്‍ - അല്മായര്‍ അയയ്ക്കപ്പെടുന്നു. (897-940-943). അല്മായ വ്യക്തി രണ്ടാം തരം ക്രിസ്ത്യാനിയല്ല. എന്തെന്നാല്‍ അയാള്‍ ക്രിസ്തുവിന്റ പൗരോഹിത്യപരമായ ശുശ്രൂഷയില്‍ പങ്കുചേരുന്നുണ്ട് (സാര്‍വത്രിക പൗരോഹിത്യം). തന്റെ ജീവിതപാതയില്‍ ( വിദ്യാലയത്തില്‍, കുടുംബത്തില്‍, തൊഴിലില്‍) ഉള്ള മനുഷ്യര്‍ സുവിശേഷം അറിയാനും ക്രിസ്തുവിനെ സ്‌നേഹിക്കാനും ഇടയാകാന്‍ അയാള്‍ ശ്രദ്ധിക്കുന്നു. തന്റെ വിശ്വാസത്തിലൂടെ അയാള്‍ സമൂഹത്തിലും ജീവിതവ്യാപാരങ്ങളിലും രാഷ്ട്രീയത്തിലും മുദ്രപതിപ്പിക്കുന്നു. അയാള്‍ സഭയുടെ ജീവിതത്തെ പിന്താങ്ങുന്നു. ഉദാഹരണത്തിന്, ഒരു വായനക്കാരനോ അസാധാരണ ശുശ്രൂഷകനോ ആയി ഒരു ഗ്രൂപ്പ് ലീഡറാകാന്‍ സന്നദ്ധത കാണിച്ചുകൊണ്ട് പള്ളിയുടെ കമ്മിറ്റികളിലും കൗണ്‍സിലുകളിലും സേവനമനുഷ്ഠിച്ചുകൊണ്ട് (ഉദാഹരണത്തിന്, ഇടവകയുടെ കൗണ്‍സിലില്‍ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുടെ സംഘത്തില്‍) സഭയില്‍ തങ്ങള്‍ക്കായി ഏത് സ്ഥാനമാണ് ദൈവം നിശ്ചയിച്ചിട്ടുള്ളതെന്ന് യുവജനം സവിശേഷമായി ഗൗരവപൂര്‍വ്വം ചിന്തിക്കണം ...

Read more
ലക്കം :476
11 November 2016

ഒരു മനുഷ്യന്‍ ചെയ്യുന്ന സകലതിനും അവന്‍ ഉത്തരവാദിയാണോ? (യു കാറ്റ് 389) മനുഷ്യന്‍ ബോധപൂര്‍വ്വം, സമ്മതത്തോടെ ചെയ്യുന്ന എല്ലാത്തിനും അവന്‍ ഉത്തരവാദിയാണ് . (1734- 1737, 1745-1746). നിര്‍ബന്ധത്തിനു വഴങ്ങയോ ഭയം കൊണ്ടോ അജ്ഞതകൊണ്ടോ ലഹരിയുടെ സ്വാധീനം കൊണ്ടോ ദുശ്ശീലത്തിന്റെ സ്വാധീനം കൊണ്ടോ ചെയ്യുന്ന പ്രവൃത്തിയുടെ (പൂര്‍ണ്ണമായ) ഉത്തരവാദിത്വം ഒരുവനും ഉണ്ടായിരിക്കുകയില്ല. ഒരു വ്യക്തി എത്രകൂടുതലായി നന്മയെ അറിയുകയും അത് അഭ്യസിക്കുകയും ചെയ്യുന്നുവോ അത്രകൂടുതലായി അയാള്‍ പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് അകന്നുപോകും (റോമാ 6:17, 1 കൊറി 7:22). അങ്ങനെ സ്വതന്ത്രരായിരിക്കുന്ന മനുഷ്യര്‍ തങ്ങളുടെ തന്നെയും തങ്ങളുടെ പരിസ്ഥിതിയുടെയും മുഴുവന്‍ ലോകത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന (അതിനു കഴിവുള്ളവരായിരിക്കണമെന്ന്) ദൈവം ആഗ്രഹിക്കുന്നു. എന്നാലും സ്വതന്ത്രരല്ലാത്തവരോടും ദൈവത്തിന്റെ കരുണാപൂര്‍ണമായ സ്‌നേഹം ഉണ്ടായിരിക്കും. അവര്‍ക്ക് സ്വതന്ത്രരാകാന്‍ ഒരോ ദിവസവും അവിടുന്ന് അവസരം നല്‍കുന്നുണ്ട്....

Read more
ലക്കം :475
28 October 2016

ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് പാപമായിരിക്കുന്നത്? (യു കാറ്റ് 389) ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് പാപമാണ്. കാരണം അത് തന്നെത്തന്നെ നശിപ്പിക്കുന്ന പ്രവൃത്തിയാണ്. അങ്ങനെ ദൈവം നമുക്കു സ്‌നേഹപൂര്‍വ്വം നല്‍കിയ ജീവന് എതിരായുള്ള കുറ്റവുമാണ്. (2290-2291). ഒരു വ്യക്തിക്ക് നിയമാനുസൃതമായ ലഹരിവസ്തുക്കളിലും (മദ്യം, ഔഷധപ്രയോഗം, പുകയില) അതിലേറെയായി നിയമവിരുദ്ധമായ വസ്തുക്കളിലും ഉണ്ടാകുന്ന ആശ്രയത്തിന്റെ ഓരോ രൂപവും സ്വാതന്ത്ര്യം അടിമത്തത്തിനുവേണ്ടി കൈമാറ്റം ചെയ്യലാണ് അത് ബന്ധപ്പെട്ട വ്യക്തിയുടെ ആരോഗ്യവും ജീവിതവും നശിപ്പിക്കുന്നു. അയാള്‍ക്കു ചുറ്റുമുള്ള മനുഷ്യരെ വലിയതോതില്‍ ദ്രോഹിക്കുകയും ചെയ്യുന്നു. മത്തുപിടിച്ചതുകൊണ്ട് ഒരാള്‍ സ്വയം നഷ്ടപ്പെടുകയോ വിസ്മരിക്കുകയോ ചെയ്യുമ്പോള്‍ അവനു മാനുഷിക മഹത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരംശം നഷ്ടപ്പെടുന്നു. അതുകൊണ്ട് ദൈവത്തിനെതിരെ പാപം ചെയ്യുന്നു. അമിതമായ തീറ്റയും കുടിയും ലൈംഗികതയിലുള്ള മുഴുകലും വണ്ടി അമിതവേഗത്തില്‍ ഓടിക്കലുമെല്ലാം മത്തുമൂലമുള്ള സ്വയം നഷ്ടപ്പെടലിലും മറക്കലിലും ഉള്‍പ്പെടുന്നു. ആസ്വാദനകരമായ വസ്തുക്കള്‍ യുക്തിപൂര്‍വ്വകമായും ബോധപൂര്‍വ്വമായും മിതമായും ഉപയോഗിക്കുന്നതിനെ ഇതില്‍ നിന്നു വേര്‍തിരിച്ചുകാണണം....

Read more
ലക്കം :474
21 October 2016

മക്കളില്ലാത്ത ദമ്പതികള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? (യൂകാറ്റ് 422) വന്ധ്യതയനുഭവിക്കുന്ന ദമ്പതികള്‍ക്ക്, മനുഷ്യവ്യക്തിയുടെ മഹത്വത്തെയും ഗര്‍ഭസ്ഥയാകാനുള്ള ശിശുവിന്റെ അവകാശത്തെയും വിവാഹമെന്ന കൂദാശയുടെ പരിശുദ്ധിയെയും എതിര്‍ക്കാത്ത എതു വൈദ്യശാസ്ത്ര സഹായവും സ്വീകരിക്കാം [2375 2379] ഒരു കുട്ടിയുണ്ടായിരിക്കുകയെന്നത് വ്യവസ്ഥാതീതമായ അവകാശമല്ല; ഓരോ ശിശുവും ദൈവത്തില്‍ നിന്നുള്ള ദാനമാണ്. വിവാഹിതരായ ദമ്പതിമാര്‍ അനുവദനീയമായ വൈദ്യശാസ്ത്രസഹായം മുഴുവനും ഉപയോഗിച്ചിട്ടും ഈ ദാനം നിഷേധിക്കപ്പെട്ടാല്‍, കുട്ടികളെ വളര്‍ത്താന്‍ വേണ്ടി സ്വീകരിക്കാം, അല്ലെങ്കില്‍ ദത്തെടുക്കാം. അതുമല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വിധത്തില്‍ സാമൂഹികസേവനം ചെയ്യാം. ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പരിപാലിക്കുന്നത് അതിന് ഒരു ഉദാഹരണമാണ്....

Read more
ലക്കം :473
14 October 2016

ഗൗരവം കുറഞ്ഞ പാപങ്ങളില്‍ നിന്ന് (ലഘുപാപങ്ങള്‍) ഗൗരവമുള്ള പാപങ്ങള്‍ (മാരകപാപങ്ങള്‍) നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും?(യൂകാറ്റ് 316) ഗൗരവപൂര്‍ണമായ പാപം വ്യക്തിയുടെ ഹൃദയത്തിലെ സ്‌നേഹത്തിന്റെ ദൈവികശക്തി നശിപ്പിക്കുന്നു. ആ ശക്തി കൂടാതെ നിത്യസൗഭാഗ്യമുണ്ടാകുകയില്ല. അതുകൊണ്ട് അതിനെ മാരകപാപമെന്നു വിളിക്കുന്നു. ഗൗരവമുള്ള പാപം ദൈവത്തില്‍ നിന്നു വേര്‍പെടുത്തുന്നു. അതേസമയം ലഘുപാപം അവിടന്നുമായുള്ള ബന്ധം അസ്വസ്ഥമാക്കുന്നതേ ഉള്ളു ധ18521861,1874പ ഗൗരവവഹമായ പാപം ഒരു വ്യക്തിയെ ദൈവത്തില്‍ നിന്നു വിച്ഛേദിക്കുന്നു. ഒരു പാപം അത്തരത്തിലുള്ളതാകണമെങ്കില്‍ സുപ്രധാനമായ ഒരു മൂല്യത്തിനു വിരുദ്ധമായതായിരിക്കണം. ജീവനോ ദൈവത്തിനോ വിരുദ്ധമായിരിക്കണം (കൊലപാതകം, ദൈവനിന്ദ, വ്യഭിചാരം മുതലായവ അതിനുദാഹരണങ്ങളാണ്). അത് പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടെ ചെയ്തതായിരിക്കണം. ലഘു പാപങ്ങള്‍ അപ്രധാനമൂല്യങ്ങള്‍ക്കു ( ബഹുമാനം, സത്യം, സമ്പത്ത് മുതലായവ) എതിരായിരിക്കും. അല്ലെങ്കില്‍ അവയുടെ ഗൗരവത്തെക്കുറിച്ച് പൂര്‍ണമായ അറിവില്ലാതെ ചെയ്തതായിരിക്കും. അത്തരം പാപങ്ങള്‍ ദൈവവുമായുള്ള ബന്ധം മുറിപ്പെടുത്തും. എന്നാലും ആ ബന്ധം വിച്ഛേദിക്കുകയില്ല....

Read more
ലക്കം :472
30 September 2016

എല്ലാവരും വിവാഹത്തിലേക്കു വിളിക്കപ്പെട്ടിട്ടുണ്ടോ?? (യൂകാറ്റ് 265) എല്ലാവരും വിവാഹത്തിലേക്കു വിളിക്കപ്പെടുന്നില്ല, ഒറ്റയ്ക്ക് ജീവീക്കുന്നവര്‍ക്കും ജീവിതസാക്ഷാത്കാരമുണ്ടാകാം. അവരില്‍ പലര്‍ക്കും യേശു ഒരു പ്രത്യേക മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്നു. 'ദൈവരാജ്യത്തിനുവേണ്ടി അവിവാഹിതരായി ജീവിക്കാന്‍ അവരെ വിളിക്കുന്നു' (മത്തായി 19:12). ധ16181620പ ഒറ്റയ്ക്ക് ജീവിക്കുന്ന പലരും ഏകാന്തതയുടെ ദുഃഖം സഹിക്കുന്നു. ഏകാന്തതയെ അവര്‍ ഒരു അഭാവമായും നഷ്ടമായും മാത്രമേ കാണുന്നുള്ളു. എന്നാലും ഇണയെയോ കുടുംബത്തെയോ സംരക്ഷിക്കേണ്ടാത്ത ഒരു വ്യക്തിക്ക് സ്വാതന്ത്ര്യവും സ്വായാശ്രയവും സന്തോഷപൂര്‍വ്വം ആസ്വദിക്കാം. വിവാഹിതന് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത അര്‍ത്ഥപൂര്‍ണവും സുപ്രധാനവുമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ട സമയം ലഭിക്കും. ആരും ശ്രദ്ധിക്കാത്തവരെ പരിചരിക്കണമെന്നായിരിക്കാം ദൈവേഷ്ടം. തന്നോടു സവിശേഷമാം വിധം അടുത്തിരിക്കാന്‍ ദൈവം അവരെ വിളിക്കുക സാധാരണ സംഭവമാണ്. ദൈവരാജ്യത്തെപ്രതി വിവാഹം വേണ്ടെന്ന ഒരാഗ്രഹം ഉണ്ടാകുമ്പോള്‍ അങ്ങനെ സംഭവിക്കുന്നു. തീര്‍ച്ചയായും ഒരു ക്രൈസ്തവ വിളി വിവാഹത്തെയോ ലൈംഗികതയെയോ പുച്ഛിച്ചു തള്ളുന്നുവെന്ന് ഒരിക്കലും അര്‍ത്ഥമാക്കുന്നില്ല. സ്വമനസ്സാലേയുള്ള അവിവാഹിത ജീവിതം സ്‌നേഹത്തിലും സ്‌നേഹം മൂലവും മാത്രമേ അഭ്യസിക്കാനാവൂ. ദൈവം മറ്റുള്ള സകലതിനെക്കാളും പ്രാധാന്യമര്‍ഹിക്കുന്നുവെന്നതിന്റെ സുശക്തമായ അടയാളമാണത്. അവിവാഹിത വ്യക്തി ലൈംഗിക ബന്ധം ഉപേക്ഷിക്കുന്നു, എന്നാല്‍ സ്‌നേഹം ഉപേക്ഷിക്കുന്നില്ല. ആഗതനാകുന്ന മണവാളനായ ക്രിസ്തുവിനെ കാണാന്‍ നിറഞ്ഞ ആഗ്രഹത്തോടെ അയാള്‍ പുറപ്പെടുന്നു. (മത്താ 25:26) '' ...

Read more
ലക്കം :471
23 September 2016

പരിസ്ഥിതിയെ നാം എങ്ങനെ കൈകാര്യം ചെയ്യണം? (യൂകാറ്റ് 436) ഭാവിതലമുറകള്‍ക്കും ഭൂമിയില്‍ നന്നായി ജീവിക്കുവാന്‍ കഴിയുന്നതിനും വേണ്ടി അതിനെ അതിന്റെ ജീവശാസ്ത്രപരമായ നിയമങ്ങളോടും വര്‍ക്ഷങ്ങളുടെ വൈവിധ്യത്തോടും സ്വാഭാവിക സൗന്ദര്യത്തോടും കുറഞ്ഞുകൊണ്ടിരിക്കുന്ന വിഭവങ്ങളോടും കൂടെ പരിപാലിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ സൃഷ്ടിയെ സംബന്ധിച്ച ദൈവകല്പന നാം നിറവേറ്റുകയാണ്; ജീവയോഗസ്ഥാനമായി നാം അതിനെ സംരക്ഷിക്കണം. (2415) ഉത്പത്തി പുസ്തകത്തില്‍ ദൈവം പറയുന്നു: 'സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളെയും ആകാശത്തിലെ പറവകളുടേയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുെടയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യമുണ്ടായിരിക്കട്ടെ' (ഉത്പ. 1:28). 'ഭൂമിയുടെ മേല്‍ ആധിപത്യമുണ്ടായിരിക്കുകയെന്നതിന് അജീവ സജീവ പ്രകൃതിയെ, മൃഗങ്ങളെയും സസ്യവൃക്ഷാദികളെയുമെല്ലാം തന്നിഷ്ടംപോലെ കൈകാര്യം ചെയ്യാന്‍ വ്യവസ്ഥാതീതമായ അവകാശമുണ്ടെന്ന് അര്‍ത്ഥമില്ല. മനുഷ്യന്‍ ദൈവത്തിന്റെ ഛായയില്‍, സൃഷ്ടിക്കപ്പെട്ടവനാകയാല്‍ അജപാലകനെപ്പോലെയും കാര്യസ്ഥനെപ്പോലെയും ദൈവത്തിന്റെ സൃഷ്ടിപ്രപഞ്ചം പരിപാലിക്കണം. എന്തെന്നാല്‍ ബൈബിളിലെ പ്രഥമ ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: 'ഏദന്‍ തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി' (ഉത്പ.2:15) 42-50' '' ...

Read more
ലക്കം :470
16 September 2016

അവയവദാനം സുപ്രധാന കാര്യമാണോ? (യൂകാറ്റ് 391) അവയവദാനംവഴി ജീവിതം ദീര്‍ഘിപ്പിക്കാനും ജീവിതത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും സാധിക്കും. അതുകൊണ്ട്, അയല്ക്കാരനുവേണ്ടിയുള്ള യഥാര്‍ത്ഥ സേവനമായിരിക്കും അത്. ആരും അതിനായി നിര്‍ബന്ധിക്കപ്പെടരുതെന്നേയുള്ളൂ. (2296) ദാനം ചെയ്യുന്ന വ്യക്തി ജീവിതകാലത്ത് സ്വതന്ത്രവും സുചിന്തിതവുമായ സമ്മതം നല്കിയിട്ടുണ്ടെന്നും അയാള്‍ അയാളുടെ അവയവം (അവയവങ്ങള്‍) എടുക്കുന്നതിനുവേണ്ടി കൊല്ലപ്പെട്ടില്ലെന്നും ഉറപ്പുണ്ടായിരിക്കണം. ജീവിച്ചിരിക്കുമ്പോഴും ദാനം ചെയ്യാന്‍ സാധിക്കും. ഉദാഹരണത്തിന്, ബോണ്‍മാരോ ട്രാന്‍സ്പ്‌ളാന്റു ചെയ്യല്‍, അല്ലെങ്കില്‍ ഒരു കിഡ്‌നി ദാനം ചെയ്യല്‍. ഒരു മനുഷ്യന്റെ മൃതദേഹത്തില്‍ നിന്ന് അവയവം ദാനം ചെയ്യുന്നതിനുമുമ്പ് അയാള്‍ മരിച്ചു കഴിഞ്ഞുവെന്ന് ഉറപ്പുവരുത്തണം. അയാളുടെ ജീവിതകാലത്ത് സമ്മതം നല്‍കിയിരിക്കണം. അല്ലെങ്കില്‍ അയാളുടെ പ്രതിനിധി അനുവാദം നല്‍കണം....

Read more
ലക്കം :469
09 September 2016

ക്രൈസ്തവന് സ്റ്റോക്ക് മാര്‍ക്കറ്റിലോ ഇന്റെര്‍നെറ്റ് സ്റ്റോക്കുകളിലോ ഊഹക്കച്ചവടം നടത്താമോ? (യൂക്കാറ്റ് 432) ക്രൈസ്തവന് സ്റ്റോക്ക് മാര്‍ക്കറ്റിലോ ഇന്റെര്‍നെറ്റ് സ്റ്റോക്കുകളിലോ ഊഹക്കച്ചവടം നടത്താം. അപ്രകാരം ചെയ്യുന്നത് സാധാരണ ബിസിനസ്സ് പരിധിക്കുള്ളിലായിരിക്കണം. സ്വന്തം പണമോ മറ്റൊരാളുടെ പണമോ വിവേകപൂര്‍വ്വം നിക്ഷേപിക്കുന്നതിനുവേണ്ടിയായിരിക്കണം. അതുവഴി ഒരു കല്പനയും ലംഘിക്കാതിരിക്കുകയും വേണം. വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്റ്റോക്കു സംബന്ധിച്ച ഊഹക്കച്ചവടം അധാര്‍മ്മികമായിത്തീരും (ഉദാഹരണത്തിന് ഉള്ളിലുള്ളവരുടെ വിവരം). ഒരു വരുമാനം ഉറപ്പുവരുത്തതിനുപകരം സ്വന്തമോ അന്യരുടെയോ ലൈഫ് സേവിങ്‌സ് കൈമാറ്റം മൂലം അപകടത്തിലാക്കുമ്പോഴും ആകസ്മികതയുടെ കളികളെന്ന ഊഹക്കച്ചവടം ഒരു ആസക്തിയായിത്തീരുമ്പോഴും അത് അധാര്‍മ്മികമാവും....

Read more
ലക്കം :468
26 August 2016

യേശു തന്റെ പരസ്യജീവിതം തുടങ്ങാന്‍ മുപ്പതുവര്‍ഷം കാത്തിരുന്നതെന്തിന്? (യൂകാറ്റ് 86) നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മ്മ പദ്ധതി വിശുദ്ധീകരിക്കാനും യേശു ആഗ്രഹിച്ചു. (531-534, 564) മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും ലഭിക്കുകയും അവരാല്‍ വളര്‍ത്തപ്പെടുകയും ചെയ്ത ശിശുവാണ് യേശു. അങ്ങനെ അവിടുന്ന് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു' (ലൂക്കാ. 2:52). അവിടുന്ന് ഒരു യഹൂദ ഗ്രാമീണ സമൂഹത്തിലെ അംഗമായിരുന്നു. അവരുടെ മതപരമായ അനുഷ്ഠാനങ്ങൡ പങ്കെടുത്തു. ഒരു തൊഴില്‍ പഠിച്ചു. ഒരു തച്ചനെന്ന നിലയില്‍ അവിടുത്തേക്ക് തന്റെ വൈദഗ്ധ്യം തെളിയിക്കേണ്ടിയിരുന്നു. ദൈവം യേശുവില്‍ ഒരു മാനുഷിക കുടുംബത്തില്‍ പിറക്കാനും അതില്‍ വളരാനും നിശ്ചയിച്ചു. ഈ വസ്തുത കുടുംബത്തെ ദൈവം സന്നിഹിതനായിരിക്കുന്ന സ്ഥാനമാക്കാന്‍ സഹായിക്കുന്ന സമൂഹത്തിന്റെ ആദി മാതൃകയും ആക്കിയിരിക്കുന്നു....

Read more
ലക്കം :467
19 August 2016

വൈദീകരും മെത്രാന്മാരും അവിവാഹിത ജീവിതം നയിക്കണമെന്നു സഭ പറയുന്നത് എന്തുകൊണ്ട്? (യൂകാറ്റ് 258) യേശു അവിവാഹിത ജീവിതം നയിച്ചു. അങ്ങനെ വിഭജിക്കപ്പെടാത്ത സ്‌നേഹം പിതാവായ ദൈവത്തോടു കാണിക്കാന്‍, ഉദ്ദേശിച്ചു. യേശുവിന്റെ ജീവിതരീതി പിന്തുടരുകയും 'സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി' (മത്താ.19:22) അവിവാഹിത ചാരിത്രത്തില്‍ ജീവിക്കുകയും ചെയ്യുകയെന്നത് ക്രിസ്തുവിന്റെ കാലം മുതല്‍ സ്‌നേഹത്തിന്റെയും, കര്‍ത്താവിനോടുള്ള അവിഭജിത ഭക്തിയുടെയും, സേവനം ചെയ്യാനുള്ള സമ്പൂര്‍ണ്ണ സന്നദ്ധതയുടെയും അടയാളമായിരുന്നു. റോമന്‍ കത്തോലിക്കാസഭ തന്റെ മെത്രാന്മാര്‍ക്കും വൈദീകര്‍ക്കും ഈ ജീവിതരീതി ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. അതേ സമയം പൗരസ്ത്യ കത്തോലിക്കാസഭകള്‍ ആവശ്യപ്പെടുന്നത് മെത്രാന്മാര്‍ മാത്രം ഈ ജീവിതരീതി അനുസരിക്കണമെന്നാണ്. (1579–1580, 1599) ബെനഡിക്റ്റ് മാര്‍പാപ്പാ ഇങ്ങനെ പറയുന്നു, 'സ്‌നേഹത്തില്‍ ശൂന്യരായിക്കഴിയുകയെന്ന് അവിവാഹിതജീവിതത്തിന് അര്‍ത്ഥമില്ല. പിന്നെയോ, ദൈവത്തോടുള്ള ആവേശത്താല്‍ കീഴടക്കപ്പെടാന്‍ മ്മതിക്കുകയെന്നായിരിക്കണം അതിന്റെ അര്‍ത്ഥം'. അവിവാഹിതനായി ജീവിക്കുന്ന വൈദീകന്‍ ദൈവത്തിന്റെയും യേശുവിന്റെയും പിതൃസഹജമായ സ്വഭാവത്തിനു പ്രാതിനിധ്യം വഹിക്കുന്നിടത്തോളം ഫലപൂര്‍ണ്ണനായിരിക്കണം. ...

Read more
ലക്കം :466
12 August 2016

തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്താണ്? (യൂകാറ്റ് 276) തീര്‍ത്ഥാടനത്തിനു പോകുന്ന വ്യക്തി ' തന്റെ കാല്‍പാദങ്ങള്‍കൊണ്ട് ' പ്രാര്‍ത്ഥിക്കുന്നു. തന്റെ ജീവിതം മുഴുവനും ദൈവത്തിങ്കലേയ്ക്കുള്ള സുദീര്‍ഘയാത്രയാണെന്ന് എല്ലാ ഇന്ദ്രിയങ്ങള്‍ക്കൊണ്ടും അനുഭവിച്ചറിയുകയും ചെയ്യുന്നു. (1674) പൗരാണികകാലത്ത് ഇസ്രായേല്‍ക്കാര്‍ ജറുസലേം ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നു. ക്രിസ്ത്യാനികള്‍ ഈ പതിവു സ്വീകരിച്ചു. അങ്ങനെ അത്, പ്രത്യേകിച്ച് മധ്യയുഗത്തില്‍ വികസിച്ച് വിശുദ്ധനാടുകളിലേക്കുള്ള സ്ഥിര തീര്‍ത്ഥാടന പ്രസ്ഥാനമായി (സര്‍വ്വോപരി ജറുസലേമിലേക്കും റോമില്‍ അപ്പസ്‌തോലന്മാരുടെ കല്ലറകളിലേക്കും സാന്തിയാഗോ ദേ കൊംപോസ്‌തേലയിലേക്കും). മിക്കപ്പോഴും ആളുകള്‍ പ്രായശ്ചിത്ത പ്രവൃത്തിയായി തീര്‍ ത്ഥാടനം നടത്തി. ചിലപ്പോള്‍, സ്വയം പീഡിപ്പിച്ചും ശിക്ഷിച്ചും ദൈവതിരു മുമ്പാകെ നീതീകരിക്കപ്പെടാമെന്ന മിഥ്യാധാരണയാല്‍ അവരുടെ പ്രവൃത്തികള്‍ സ്വാധീനിക്കപ്പെട്ടിരുന്നു. ഇന്ന് തീര്‍ത്ഥാടനങ്ങള്‍ അനന്യമായ നവീകരണം അനുഭവിക്കുന്നു. ദൈവകൃപ നിറഞ്ഞ സ്ഥലങ്ങളില്‍നിന്ന് വരുന്ന സമാധാനവും ശക്തിയും ആളുകള്‍ തേടുകയാണ്. ഒറ്റയ്ക്കു തീര്‍ത്ഥാടനം നടത്തുന്നതില്‍ അവര്‍ മടുക്കുന്നു. അനുദിനജോലികളുടെ സ്ഥിരമാര്‍ഗ്ഗത്തില്‍ നിന്നുപുറത്തു പോകാനും കുറേ 'അടിഭാരം' നീക്കിക്കളഞ്ഞ് ദൈവത്തിങ്കലേക്കു സഞ്ചരിച്ചു തുടങ്ങാനും അവര്‍ ആഗ്രഹിക്കുന്നു....

Read more
ലക്കം :465
29 July 2016

ബൈബിള്‍ ശരിയായി വായിക്കുവാനുള്ള മാര്‍ഗ്ഗം ഏതാണ് ? (യൂകാറ്റ് 16) വിശുദ്ധ ലിഖിതങ്ങള്‍ ശരിയായി വായിക്കുവാനുള്ള മാര്‍ഗ്ഗം പ്രാര്‍ത്ഥനാപൂര്‍വ്വം വായിക്കുകയെന്നതാണ്. മറ്റു വാക്കുകളില്‍, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വായിക്കുകയെന്നതാണ്. അവിടുത്തെ പ്രചോദനത്തിന്‍ കീഴിലാ ണല്ലോ ബൈബിള്‍ ഉത്ഭവിച്ചത്. അത് ദൈവത്തിന്റെ ദിവ്യവചനമാണ്. നമുക്കു കൈമാറാന്‍ ദൈവത്തിനുള്ള സാരാംശപരമായ കാര്യങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. (109119, 137) നമുക്ക് ഓരോരുത്തര്‍ക്കുമായി ദൈവം എഴുതിയ ദീര്‍ഘമായ എഴുത്തുപോലെയാണ് ബൈബിള്‍. ഇക്കാരണത്താല്‍ ഞാന്‍ വിശുദ്ധ ലിഖിതങ്ങള്‍ വലിയ സ്‌നേഹത്തോടും ആദരവോടുംകൂടെ സ്വീകരിക്കണം. ഒന്നാമതായി, ദൈവത്തിന്റെ എഴുത്തു വായിച്ചറിയുക യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മുഴുവന്‍ സന്ദേശവും ശ്രദ്ധിക്കാതെ വിശദീകരണങ്ങള്‍ പെറുക്കിയെടുക്കുവാന്‍ ശ്രമിക്കരുത്. അതുകൊണ്ട് അതിന്റെ ഹൃദയവും രഹസ്യവുമായ യേശുക്രിസ്തുവിനെ ലക്ഷ്യംവച്ചുകൊണ്ട് ഞാന്‍ മുഴുവന്‍ സന്ദേശവും വ്യാഖ്യാനിക്കണം. അവിടുത്തെക്കുറിച്ചാണ് ബൈബിള്‍ മുഴുവനും പഴയനിയമംപോലും പറയുന്നത്. തന്മൂലം വിശുദ്ധലിഖിതങ്ങള്‍ അവയ്ക്ക് ജന്മം നല്കിയ വിശ്വാസത്തില്‍, സഭയുടെ സജീവ വിശ്വാസത്തില്‍ത്തന്നെ ഞാന്‍ വായിക്കണം. (491)...

Read more
ലക്കം :464
22 July 2016

അശ്ലീല സാഹിത്യത്തിന്റെ ഉത്പാദനവും ഉപഭോഗവും എന്തു കൊണ്ടാണ് സ്‌നേഹത്തിനെതിരേയുള്ള പാപമായിരിക്കുന്നത്?(യൂകാറ്റ് 412) രണ്ടു ജീവിതപങ്കാളികള്‍ തമ്മിലുള്ള സമര്‍പ്പിതവും സ്‌നേഹമയവുമായ ബന്ധത്തിന്റെ അവഗാഢമായ ഐക്യത്തില്‍നിന്ന് സ്‌നേഹം വേര്‍പ്പെടുത്തി അതിനെ ദുരുപയോഗിക്കുകയും അതിനെ വില്പനച്ചരക്കാക്കി മാറ്റുകയും ചെയ്യുന്ന വ്യക്തി, ഗൗരവപൂര്‍ണ്ണമായ പാപം ചെയ്യുന്നു. അശ്ലീല സാഹിത്യപരമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയോ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യക്തി മനുഷ്യമഹത്വം ലംഘിക്കുകയും മറ്റുള്ളവരെ പാപത്തിലേക്കു വശീകരിച്ചെടുക്കുകയും ചെയ്യുന്നു. (2523) അശ്ലീല സാഹിത്യം വ്യഭിചാരത്തിന്റെ തരംതാഴ്ത്തപ്പെട്ട ഒരു രൂപമാണ്. എന്തെന്നാല്‍ പണം കൊടുത്ത് 'സ്‌നേഹം' നേടുകയെന്ന നിര്‍ദ്ദേശം അതിലുമുണ്ട്. സ്‌നേഹത്തിനും മാനുഷിക മഹത്വത്തിനും എതിരായ ഈ കുറ്റത്തില്‍ മോഡലുകളും അഭിനേതാക്കളും ഉത്പാദകരും വിതരണക്കാരും ഒന്നുപോലെ ഉള്‍പ്പെടുന്നു. അശ്ലീല വിഭവങ്ങള്‍ ഉപയോഗിക്കുകയോ, അത്തരം വെബ് സൈറ്റുകള്‍ നോക്കുകയോ, അത്തരം സംഭവങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്ന ആരും വേശ്യാവൃത്തിയുടെ കൂടുതല്‍ വിപുലമായ വൃത്തത്തില്‍ തന്നെത്തന്നെ കണ്ടെത്തുന്നു. വൃത്തികെട്ട ലൈംഗികതാവിപണിയുടെ ബില്യന്‍ഡോളര്‍ ബിസിനസ്സിനെ പിന്താങ്ങുകയും ചെയ്യുകയാണ്. ...

Read more
ലക്കം :463
15 July 2016

നാം മരിക്കുമ്പോള്‍ നമുക്ക് എന്തു സംഭവിക്കുന്നു? (യൂകാറ്റ് 154) മരണത്തില്‍ ശരീരവും ആത്മാവും വേര്‍തിരിയുന്നു. ശരീരം ജീര്‍ണിച്ചുപോകുന്നു. ആത്മാവു ദൈവത്തെ കാണാന്‍ പോകുന്നു. അവസാനദിവസം, ഉത്ഥാനം ചെയ്ത ശരീരത്തോടു വീണ്ടും ചേരാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. ഉത്ഥാനം എങ്ങനെ നടക്കുന്നുവെന്നത് ഒരു രഹസ്യമാണ്. എന്നാലും അത് അംഗീകരിക്കാന്‍ ഒരു ഉപമ നമ്മെ സഹായിക്കും. നാം ഒരു 'ട്യൂലിപ്പ് ബള്‍ബ്' നോക്കുമ്പോള്‍ അത് ഇരുണ്ട ഭൂമിയില്‍ എത്ര വിസ്മയനീയവും സുന്ദരവുമായ പുഷ്പമായി വികസിക്കുമെന്ന് നമുക്കുപറയാനാവുകയില്ല. അതുപോലെ നമ്മുടെ പുതിയ ശരീരത്തിന്റെ ഭാവിരൂപത്തെപ്പറ്റി നമുക്ക് ഒന്നും അറിഞ്ഞുകൂടാ. എന്നാല്‍, വിശുദ്ധ പൗലോസിനു തീര്‍ച്ചയുണ്ട്: 'അത് അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു, മഹിമയില്‍ ഉയിര്‍പ്പിക്ക പ്പെടുന്നു' (1 കോറി.15:43). ...

Read more
ലക്കം :462
24 June 2016

സത്യം പറയുന്നതിന് വിവേചനശക്തി ഉപയോഗിക്കേണ്ടിയിരിക്കുന്നത് എന്തുകൊണ്ട്? (യൂകാറ്റ് 457) സത്യം അറിയിക്കുന്നത് വിവേകപൂര്‍വ്വം പരസ്‌നേഹത്തിന്റെ സാഹചര്യത്തിലായിരിക്കണം. പലപ്പോഴും സത്യത്തെ ഒരായുധമായി ഉപയോഗിക്കുന്നു. അങ്ങനെ അത് സര്‍ഗാത്മക ഫലത്തിനുപകരം നാശകരമായ ഫലം ഉളവാക്കുന്നു. (2488 - 2489, 2491) ഒരു വിവരം അറിയിക്കുമ്പോള്‍ സോക്രട്ടീസിന്റെ 'മൂന്നു അരിപ്പകള്‍' ഉപയോഗിക്കണം: ഇതു സത്യമാണോ? ഇത് കരുണയുള്ളതാണോ? ഇതു സഹായകരമാണോ? പ്രൊഫഷണലായി രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വിവേചനശക്തി ഉപയോഗിക്കണം. കര്‍ശനമായ മാനദണ്ഡങ്ങളാല്‍ നിര്‍വചിക്കപ്പെട്ട സവിശേഷ സന്ദര്‍ഭങ്ങളിലൊഴികേ, അവര്‍ ആ രഹസ്യങ്ങള്‍ എപ്പോഴും സൂക്ഷിക്കണം. അതുപോലെ രഹസ്യത്തിന്റെ മുദ്രയുടെ കീഴില്‍ അറിയിക്കപ്പെട്ട വിശ്വസ്ത വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന ആരും പാപം ചെയ്യുന്നു. നാം പറയുന്നതെല്ലാം സത്യമായിരിക്കണം. എന്നാല്‍, സത്യമായതെല്ലാം പറയണമെന്നില്ല. ?...

Read more
ലക്കം :461
17 June 2016

എന്താണ് കൃപാവരം (Grace)? (യൂകാറ്റ് 338) കൃപാവരം എന്നതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത് ദൈവത്തിന്റെ സൗജന്യവും സ്‌നേഹപൂര്‍ണ്ണവുമായ ദാനമാണ്, അവിടുത്തെ സഹായപ്രദമായ നന്മയാണ്, ദൈവത്തില്‍നിന്നുവരുന്ന സജീവത്വമാണ്. കുരിശ്, ഉത്ഥാനം എന്നിവയിലൂടെ ദൈവം പൂര്‍ണ്ണമായി തന്നെത്തന്നെ നമുക്കു സമര്‍പ്പിക്കുന്നു. കൃപാവരത്തില്‍ തന്നെത്തന്നെ നമ്മോടു ബന്ധപ്പെടുത്തുന്നു. നമുക്കു ഒട്ടും യോഗ്യതയില്ലാതിരിക്കേ നമുക്കു ദൈവം നല്കുന്നതെല്ലാമാണ് കൃപ. (1996-1998, 2005, 2021) ബെനഡിക്ട് 16-മന്‍ മാര്‍പാപ്പ ഇങ്ങനെ പറയുന്നു: ''കൃപാവരം ദൈവം നമ്മുടെ മേല്‍ നോക്കുന്നതാണ്, നമ്മെ അവിടുത്തെ സ്‌നേഹത്താല്‍ സ്പര്‍ശിക്കുന്നതാണ്.'' കൃപാവരം ഒരു വസ്തുവല്ല. പിന്നെയോ, ദൈവം തന്നത്തന്നെ നമ്മോടു ബന്ധപ്പെടുത്തുന്നതാണ്. അവിടുന്ന് തന്നെക്കാള്‍ ചെറുതായ ഒന്നും ഒരിക്കലും നല്കുന്നില്ല. കൃപാവരത്തില്‍ നാം ദൈവത്തിലാണ്....

Read more
ലക്കം :460
27 May 2016

എന്നാല്‍ സ്വാതന്ത്ര്യം തിന്മ തിരഞ്ഞെടുക്കാനുള്ള കഴിവും ഉള്‍ക്കൊള്ളുന്നില്ലേ? (യൂകാറ്റ് 287) തിന്മ തേടാന്‍ യോഗ്യമെന്നു തോന്നിക്കുന്നതേയുള്ളൂ. തിന്മചെയ്യാനുള്ള തീരുമാനം നമ്മെ സ്വതന്ത്രരാണെന്നു തോന്നിപ്പിക്കുന്നതേയുള്ളൂ. തിന്മ നമ്മെ സന്തുഷ്ടരാക്കുന്നില്ല. പിന്നെയോ യഥാര്‍ത്ഥത്തില്‍ നമ്മെ നന്മയില്ലാത്ത വരാക്കുകയാണ്. വ്യര്‍ത്ഥമായ ഒന്നിനോട് നമ്മെ അതു ബന്ധിപ്പിക്കുന്നു. അവസാനം നമ്മുടെ മുഴുവന്‍ സ്വാതന്ത്ര്യവും അതു നശിപ്പിക്കുന്നു. (1730-1733, 1743-1744) ഇത് നാം ആസക്തിയില്‍ കാണുന്നു. തനിക്കു നല്ലതാണെന്നു തോന്നുന്ന ഒരു വസ്തുവിന് ഒരു വ്യക്തി ആസക്തിയാല്‍ തന്റെ സ്വാതന്ത്ര്യം വില്ക്കുന്നു. നന്മയോട് എപ്പോഴും അതേയെന്നു പറയാന്‍ കഴിയുമ്പോള്‍ മനുഷ്യന്‍ ഏറ്റവും സ്വാതന്ത്ര്യമുള്ളവനാണ്. ആസക്തിയോ, നിര്‍ബന്ധമോ, ശീലമോ നീതിപൂര്‍വ്വകമായതും നന്മയായതും തിരഞ്ഞെടുക്കുന്നതില്‍നിന്നും പ്രവര്‍ത്തിക്കുന്നതില്‍നിന്നും തടയാതിരിക്കുമ്പോള്‍ നന്മയ്ക്ക് അനുകൂലമായ ഒരു തീരുമാനം എപ്പോഴും ദൈവത്തിലേക്കു നയിക്കുന്ന തീരുമാനമാണ്....

Read more
ലക്കം :459
20 May 2016

യേശുക്രിസ്തു ലോകം മുഴുവന്റേയും കര്‍ത്താവായിരിക്കുന്നത് എന്തുകൊണ്ടാണ്? (യൂകാറ്റ് 110) യേശുക്രിസ്തു ലോകത്തിന്റെ കര്‍ത്താവും ചരിത്രത്തിന്റെ കര്‍ത്താവുമാണ്. എന്തെന്നാല്‍ എല്ലാം അവിടുത്തേയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, എല്ലാ മനുഷ്യരേയും അവിടന്നു വീണ്ടെടുത്തു. എല്ലാവരേയും അവിടുന്നു വിധിക്കുകയുംചെയ്യും.(668-674-680) അവിടന്നു നമ്മുടെ മുകളിലാണ്, നാം ആരാധനയില്‍ മുട്ടുകുത്തുന്നത് അവിടത്തെ മുമ്പില്‍ മാത്രമാണ്. അവിടന്ന് നമ്മോടു കൂടെയാണ്, സഭയുടെ ശിരസ്സെന്ന നിലയില്‍. സഭയില്‍ ദൈവരാജ്യം ഇപ്പോള്‍ത്തന്നെ തുടങ്ങുന്നു. അവിടന്ന് നമ്മുടെ മുമ്പിലാണ്, ചരിത്രത്തിന്റെ കര്‍ത്താവെന്ന നിലയില്‍. അവിടന്നില്‍ അന്ധകാരശക്തികള്‍ ആത്യന്തികമായി കീഴടക്കപ്പെടുകയും ലോകത്തിന്റെ ഭാഗധേയങ്ങള്‍ ദൈവത്തിന്റെ പദ്ധതിയനുസരിച്ച് പൂര്‍ണ്ണതയിലെത്തിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് മഹത്ത്വത്തില്‍ നമ്മെ കണ്ടുമുട്ടാന്‍ വരുന്നു. നമ്മള്‍ അറിയാത്ത ഒരു ദിവസമാണ് വരുന്നത്. ലോകം നവീകരിക്കാനും പൂര്‍ത്തിയാക്കാനുമാണത്. ദൈവവചനത്തിലും കൂദാശകളുടെ സ്വീകരണത്തിലും ദരിദ്രരെ സംരക്ഷിക്കുന്നതിലും 'എന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ സമ്മേളിക്കുന്നു'. (മത്താ. 18:20) എവിടെയും നമുക്ക് അവിടുത്തെ സാന്നിധ്യം സവിശേഷമായി അനുഭവിക്കാം. (157, 163)...

Read more
ലക്കം :458
29 April 2016

കത്തോലിക്കരല്ലാത്ത ക്രൈസ്തവര്‍ക്കും ദിവ്യകാരണ്യം സ്വീകരിക്കാമോ? (യൂകാറ്റ് 222) ക്രിസ്തു ശരീരത്തിന്റെ ഐക്യത്തിന്റെ പ്രകാശനമാണ് വിശുദ്ധ സംസര്‍ഗം. ഒരാള്‍ കത്തോലിക്ക സഭയുടെ അംഗമായിരിക്കണമെങ്കില്‍, കത്തോലിക്കാസഭയില്‍ മാമ്മോദീസ സ്വീകരിച്ചിരിക്കണം, സഭയുടെ വിശ്വാസത്തില്‍ പങ്കു ചേരുകയും സഭയുമായുള്ള ഐക്യത്തില്‍ ജീവിക്കുകയും വേണം. കത്തോലിക്കാസഭയുടെ വിശ്വാസത്തിലും ജീവിതത്തിലും (ഇനിയും) പങ്കുചേരാത്തവരെ വിശുദ്ധ സംസര്‍ഗത്തിനായി ക്ഷണിക്കുന്നത് ഒരു വൈരുധ്യമാണ്. വിശുദ്ധ കുര്‍ബാനയെന്ന അടയാളത്തിന്റെ വിശ്വാസ്യത അതു തകര്‍ക്കും. (1398-1401) ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളില്‍പ്പെട്ട വ്യക്തികള്‍ക്ക്, കത്തോലിക്കാലിറ്റര്‍ജിയില്‍, ദിവ്യകാരുണ്യ സ്വീകരണത്തിന് അപേക്ഷിക്കാം. എന്തെന്നാല്‍, അവര്‍ കത്തോലിക്കാ സഭയ്ക്കുള്ള വിശുദ്ധകുര്‍ബാനപരമായി വിശ്വാസത്തില്‍ പങ്കുചേരുന്നുണ്ട്. മറ്റുള്ള ക്രൈസ്തവ 'സഭാത്മകസമൂഹങ്ങളുടെ' അഥവാ 'സഭാവിഭാഗങ്ങളുടെ' കാര്യത്തില്‍ ഗൗരവപൂര്‍ണ്ണമായ അത്യാവശ്യമുള്ളപ്പോഴും കുര്‍ബാനയപ്പത്തില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതായി തെളിവുണ്ടായിരിക്കുമ്പോഴും അങ്ങനെയുള്ള ഒരു വ്യക്തിക്ക് പരിശുദ്ധ കുര്‍ബാന നല്‍കാം. വിശുദ്ധ കുര്‍ബാന അഥവാ കര്‍ത്താവിന്റെ അത്താഴം കത്തോലിക്കരും പ്രോട്ടസ്റ്റന്റുകാരും ഒന്നിച്ച് ആഘോഷിക്കുകയെന്നത് എല്ലാ എക്യുമെനിക്കല്‍ പരിശ്രമങ്ങളുടെയും ലക്ഷ്യവും ആഗ്രവുമാണ്. എന്നാലും, ഒറ്റ വിശ്വാസത്തിലും ഒറ്റസഭയിലും ക്രിസ്തു ശരീരമെന്ന് യാഥാര്‍ത്ഥ്യം മുന്‍കൂട്ടി സുസ്ഥാപിതമാക്കാതെ പങ്കെടുപ്പിക്കുന്നത് അവിശ്വസ്തയാണ്. അതുകൊണ്ട് അത് അനുവദിക്കപ്പെട്ടിട്ടില്ല. വിവിധ വിഭാഗങ്ങളിലുള്ള ക്രൈസ്തവര്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന മറ്റുള്ള എക്യുമെനിക്കല്‍ ലിറ്റര്‍ജികള്‍ നല്ലതാണ്. കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതുമാണ്....

Read more
ലക്കം :457
15 April 2016

യുക്തികൊണ്ട് ദൈവത്തെ അറിയാന്‍ കഴിയുമെങ്കില്‍ ആളുകള്‍ എന്തുകൊണ്ട് ദൈവാസ്തിത്വം നിഷേധിക്കുന്നു? (യൂകാറ്റ് 5) അദൃശ്യനായ ദൈവത്തെ അറിയുകയെന്നത് മനുഷ്യ മനസ്സിനെസംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അനേകരെ അത് വിരട്ടി ഓടിക്കുന്നു. ചിലര്‍ ദൈവത്തെ അറിയാന്‍ ആഗ്രഹിക്കാത്തതിന്റെ കാരണമിതാണ്: അവര്‍ക്ക് തങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്തേണ്ടി വരും. ദൈവത്തെക്കുറിച്ചുള്ള ചോദ്യം ഉത്തരം പറയാനാവാത്തതായതുകൊണ്ട് അര്‍ത്ഥശൂന്യമാണെന്നു പറയുന്ന ആരും തനിക്കുവേണ്ടി കാര്യങ്ങള്‍ നിസ്സാരമാക്കുകയാണ്. (357)...

Read more
ലക്കം :456
8 April 2016

സഭ ഇന്നും ഭൂതോച്ചാടനം നടത്തുന്നുണ്ടോ? (യൂകാറ്റ് 273) ഓരോ മാമ്മോദീസയിലും ലളിതമായ ഭൂതോച്ചാടനമെന്ന കര്‍മ്മം നടത്തുന്നുണ്ട്. മാമ്മോദീസ മുക്കപ്പെടുന്ന വ്യക്തിയെ പിശാചിന്റെ സ്വാധീനത്തില്‍ നിന്ന് മാറ്റുന്നതിനുള്ള ഒരു പ്രാര്‍ത്ഥനയാണിത്. യേശു കീഴടക്കിയ 'അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും' എതിരെ അതുവഴി ആ വ്യക്തി ശക്തനാക്കപ്പെടുന്നു. വലിയ ഭൂതോച്ചാടനം യേശുവിന്റെ അധികാരത്താലും ശക്തിയാലും നടത്തുന്ന ഒരു പ്രാര്‍ത്ഥനയാണ്. മാമ്മോദീസാ സ്വീകരിച്ച വ്യക്തി അതുവഴി സാത്താന്റെ സ്വാധീനത്തില്‍ നിന്നും ശക്തിയില്‍ നിന്നും മോചിപ്പിക്കപ്പെടുന്നു. ഈ പ്രാര്‍ത്ഥന സഭ വിരളമായേ ഉപയോഗിക്കുന്നുള്ളൂ ഏറ്റവും കര്‍ക്കശമായ പരിശോധനയ്ക്കു ശേഷമേ ഉപയോഗിക്കുന്നുള്ളൂ. (1673) ഹോളിവുഡ് സിനിമകളില്‍ കാണുന്ന ഭൂതോച്ചാടന ചിത്രീകരണം മിക്കപ്പോഴും യേശുവിനേയും സഭയെയുംകുറിച്ചുള്ള സത്യം പ്രതിഫലിപ്പിക്കുന്നില്ല. യേശു പിശാചുക്കളെ പുറത്താക്കിയെന്ന് പലപ്പോഴും റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യേശുവിനു ആധിപത്യങ്ങളുടെയും ശക്തികളുടെയും മേല്‍ അധികാരമുണ്ടായിരുന്നു. മനുഷ്യരെ അവരില്‍ നിന്ന് സ്വതന്ത്രരാക്കാന്‍ കഴിഞ്ഞിരുന്നു. യേശു അപ്പസ്‌തോലന്മാര്‍ക്ക് അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും.... അധികാരം നല്‍കി' (മത്താ. 10:1). അപേക്ഷിക്കുന്ന വ്യക്തിയുടെ മേല്‍ ഭൂതോച്ചാടനത്തിന്റെ പ്രാര്‍ത്ഥന അധികാരപ്പെടുത്തിയിട്ടുള്ള വൈദികന്‍ ഉച്ചരിക്കുമ്പോള്‍ സഭ അതു തന്നെയാണ് ഇന്ന് ചെയ്യുന്നത്. (ഉത്പ 2:15). എന്നാലും തന്റെ പ്രയത്‌നംകൊണ്ട് ലോകം വീണ്ടെടുക്കാന്‍ ഒരു വിധത്തിലും അവനു സാധ്യമല്ല. സൃഷ്ടിയുടെ ലക്ഷ്യം പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. (ഏശ. 65:17). ഒരു ദാനമായി നമുക്കു നല്കപ്പെട്ടിരിക്കുന്ന രക്ഷയിലൂടെയാണ് അതു സംഭവിക്കുന്നത്. അങ്ങനെ സ്വര്‍ഗ്ഗീയ വിശ്രമത്തിന്റെ മുന്നാസ്വാദനമായിരിക്കുന്ന ഞായറാഴ്ച്ചവിശ്രമം അതിനായി നമ്മെ സജ്ജീകൃതരാക്കുന്ന ജോലിയെക്കാള്‍ ഉന്നതമാണ്....

Read more
ലക്കം :455
18 March 2016

ദൈവം എന്തിന് ഏഴാം ദിവസം വിശ്രമിച്ചു (യൂകാറ്റ് 47) ദൈവത്തിന്റെ ഏഴാം ദിവസത്തെ വിശ്രമം, മാനുഷിക പ്രയത്‌നത്തിനെല്ലാം അതീതമായിരിക്കുന്ന സൃഷ്ടികര്‍മ്മത്തിന്റെ പൂര്‍ത്തീകരണത്തിലേക്കു വിരല്‍ ചൂണ്ടുന്നു.(349) മനുഷ്യന്‍ തന്റെ ജോലിയില്‍ തന്റെ സ്രഷ്ടാവിന്റെ ജൂനിയര്‍ പാര്‍ട്ട്ണര്‍ ആണ് (ഉത്പ 2:15). എന്നാലും തന്റെ പ്രയത്‌നംകൊണ്ട് ലോകം വീണ്ടെടുക്കാന്‍ ഒരു വിധത്തിലും അവനു സാധ്യമല്ല. സൃഷ്ടിയുടെ ലക്ഷ്യം പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. (ഏശ. 65:17). ഒരു ദാനമായി നമുക്കു നല്കപ്പെട്ടിരിക്കുന്ന രക്ഷയിലൂടെയാണ് അതു സംഭവിക്കുന്നത്. അങ്ങനെ സ്വര്‍ഗ്ഗീയ വിശ്രമത്തിന്റെ മുന്നാസ്വാദനമായിരിക്കുന്ന ഞായറാഴ്ച്ചവിശ്രമം അതിനായി നമ്മെ സജ്ജീകൃതരാക്കുന്ന ജോലിയെക്കാള്‍ ഉന്നതമാണ്....

Read more
ലക്കം :454
11 March 2016

എന്താണു പാപം? (യൂകാറ്റ് 67) പാപത്തിന്റെ കേന്ദ്രത്തില്‍ ദൈവത്തെ പരിത്യജിക്കലും അവിടുത്തെ സ്‌നേഹം സ്വീകരിക്കാന്‍ വിസമ്മതിക്കലുമുണ്ട്. അവിടുത്തെ കല്പനകളോടുള്ള അവഗണനയില്‍ അത് വെളിപ്പെടുന്നു. (385-390) ശരിയല്ലാത്ത പെരുമാറ്റത്തേക്കാള്‍ കൂടുതലായ ഒന്നാണ് പാപം. അതു കേവലം മനഃശ്ശാസ്ത്രപരമായ ദുര്‍ബലതയല്ല. നന്മയായ ഒന്നിനെ തള്ളിക്കളയുകയോ നശിപ്പിക്കുകയോ ചെയ്യലാണ്. അത്യഗാധവും അര്‍ത്ഥത്തില്‍, നന്മയെത്തന്നെ പരിത്യജിക്കലാണ്. ദൈവത്തെ പരിത്യജിക്കലാണ്. പാപം അതിന്റെ അത്യഗാധവും ഭയാനകവുമായ മാനത്തില്‍ ദൈവത്തില്‍നിന്നു വേര്‍തിരിക്കലാണ്. അങ്ങനെ ജീവന്റെ ഉറവിടത്തില്‍ നിന്നുള്ള വിച്ഛേദിക്കലാണ്. അതുകൊണ്ടാണ് മരണം പാപത്തിന്റെ മറ്റൊരു അനന്തരഫലമായിരിക്കുന്നത്. യേശുക്രിസ്തുവിലൂടെ മാത്രമേ പാപത്തിന്റെ അത്യഗാധമായ മാനം മനസ്സിലാക്കാന്‍ നമുക്കു കഴിയുകയുള്ളൂ. യേശു ദൈവത്തിന്റെ പരിത്യജിക്കല്‍ സ്വന്തം ശരീരത്തില്‍ സഹിച്ചു. അത് പാപത്തിന്റെ മരണകരമായ ശക്തി തന്റെമേല്‍ തന്നെ ഏറ്റെടുക്കുന്നതിനായിരുന്നു. നമ്മെ അത് ബാധിക്കാതിരിക്കാനാണങ്ങനെ ചെയ്തത്. ഇതിനു നാം ഉപയോഗിക്കുന്ന വാക്ക് 'വീണ്ടെടുപ്പ് ' എന്നാണ്. (224-237, 315-318, 348-468)...

Read more
ലക്കം :453
26 February 2016

'സര്‍ട്ടിഫിക്കറ്റില്ലാത്ത വിവാഹ 'ത്തിനെതിരെ സഭയ്ക്ക് എന്താണുള്ളത്? (യൂകാറ്റ് 425) സഭയില്‍ വച്ചു നടത്തുന്ന വിവാഹമല്ലാതെ മറ്റൊരു വിവാഹം കത്തോലിക്കര്‍ക്ക് ഇല്ല. ആ വിവാഹാശീര്‍വാദകര്‍മ്മത്തില്‍ ക്രിസ്തു ഭര്‍ത്താവും ഭാര്യയുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. ദമ്പതികള്‍ക്ക് ഔദാര്യപൂര്‍വ്വം കൃപകളും ദാനങ്ങളും നല്കുന്നു. (2390-2391) വ്രതവാഗ്ദാനങ്ങളോടുകൂടിയ കര്‍മ്മങ്ങള്‍ ആവശ്യമില്ലെന്ന് യുവജനത്തെ ഉപദേശിക്കണമെന്ന് ചിലപ്പോള്‍ മുതിര്‍ന്ന വ്യക്തികള്‍ കരുതുന്നു. അവരുടെ അഭിപ്രായത്തില്‍ വിവാഹമെന്നത് വരുമാനങ്ങളെയും ഉദ്ദേശ്യങ്ങളെയും നല്ലനിയോഗങ്ങളെയും ഒന്നിപ്പി ക്കാനുള്ള താത്കാലിക ശ്രമമാണ്. അതേസമയം കാത്തുപാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ പരസ്യമായിനല്കലുമാണ്. എന്നാല്‍, ക്രൈസ്തവ വിവാഹം ഒരു കളിയല്ല. പിന്നെയോ പരസ്പരം സ്‌നേഹിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്കുവേണ്ടി ദൈവം ആസൂത്രണം ചെയ്ത ഏറ്റവും വലിയ സമ്മാനമാണ്. അവര്‍ക്ക് അപ്രാപ്യമായ ഒരഗാധതയില്‍ ദൈവം തന്നെ അവരെ ഐക്യപ്പെടുത്തി. 'എന്നെ ക്കൂടാതെ ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.' (യോഹ 15:5) എന്നു പറഞ്ഞ യേശുക്രിസ്തു വിവാഹമെന്ന കൂദാശയില്‍ ശാശ്വതമായി സന്നിഹിതനാണ്. ദമ്പതികളുടെ സ്‌നേ ഹത്തില്‍ അവിടുന്ന് സ്‌നേഹമാണ്. സ്‌നേഹിക്കുന്നവരുടെ ശക്തി ഇല്ലാതാകുന്നുവെന്നു തോന്നുമ്പോള്‍പ്പോലും അവിടുത്തെ ശക്തി നിലനില്ക്കുന്നു. അതുകൊണ്ടാണ് വിവാഹമെന്ന കൂദാശ വെറും കടലാസുകഷണമല്ലാത്തത്. അത് ദൈവീകവും സമുദ്രയാത്രയ്ക്ക് യോഗ്യമായ കപ്പലാണ്. അതില്‍ സ്‌നേഹപൂര്‍ണ്ണരായ ദമ്പതികള്‍ക്ക് യാത്ര പുറപ്പെടാം. ദൈവാനുഗ്രഹ ത്താല്‍ തങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ആവശ്യമായ ഇന്ധനമുണ്ടെന്ന് മണവാളനും മണവാട്ടിക്കും അറിയാവുന്ന കപ്പലാണ്. സമര്‍പ്പണബുദ്ധിയില്ലാത്ത വിവാഹപൂര്‍വ്വ ലൈംഗീകബന്ധത്തിലോ, വിവാഹത്തിനു വെളിയിലുള്ള ലൈംഗീകബന്ധങ്ങളിലോ തെറ്റൊന്നു മില്ലെന്ന് ഇന്ന് അനേകര്‍ പറയുമ്പോള്‍, ഈ സാമൂഹിക സമ്മര്‍ദ്ദം വ്യക്തമായും ശക്തിയുക്ത മായും ചെറുത്തു നില്ക്കാന്‍ സഭ നമ്മെ ക്ഷണിക്കുന്നു....

Read more
ലക്കം :452
19 February 2016

ലജ്ജ നല്ലതാണോ? (യൂകാറ്റ് 464) ലജ്ജ ഒരു വ്യക്തിയുടെ ആന്തരീകത സംരക്ഷിക്കുന്നു. അയാളുടെ രഹസ്യം, എറ്റവും വ്യക്തിപരവും അത്യഗാധവുമായ സത്തയും മഹത്ത്വവും പ്രത്യേകിച്ച് സ്‌നേഹിക്കാനുള്ള കഴിവും ലൈംഗികമായ ആത്മദാനവും. സ്‌നേഹത്തിനുമാത്രം കാണാന്‍ കഴിയുന്നതിനോട് അതു ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. (2521-2525-2533) എല്ലാം പ്രദര്‍ശിപ്പിക്കപ്പെടുക സ്വാഭാവികമായി കരുതുന്ന ഒരു സാഹചര്യത്തിലാണ് അനേകം യുവക്രൈസ്തവര്‍ ജീവിക്കുന്നത്. ലജ്ജയുടെ വികാരങ്ങള്‍ അവഗണിക്കാന്‍ ആളുകള്‍ സുസംഘടിതമായി പരിശീലിപ്പിക്കപ്പെടുന്നു. എന്നാല്‍ ലജ്ജയില്ലായ്മ മനുഷ്യത്വരാഹിത്യമാണ്. മൃഗങ്ങള്‍ ലജ്ജ അനുഭവിക്കുന്നില്ല. നേരേമറിച്ച്, മനുഷ്യജീവിയില്‍ അത് സാരാംശപരമായ ഒരു സവിശേഷതയാണ്. തരംതാണ ഒന്നിനെ മറച്ചുവയ്ക്കുന്നില്ല. മറിച്ച് വിലപ്പെട്ട ഒന്നിനെ, സ്‌നേഹിക്കാനുള്ള കഴിവില്‍ വ്യക്തിക്കുള്ള മഹത്ത്വം സംരക്ഷിക്കുകയാണു ചെയ്യുന്നത്. ലജ്ജയെന്ന വികാരം, വ്യത്യസ്തരൂപങ്ങളിലാണെങ്കിലും, എല്ലാ സംസ്‌ക്കാരങ്ങളിലുമുണ്ട്. വിനയാഭിനയത്തോടോ അടിച്ച മര്‍ത്തിക്കൊണ്ടുള്ള വളര്‍ത്തലിനോടോ അതിന് ബന്ധമില്ല. ഒരു വ്യക്തിക്ക് തന്റെ പാപങ്ങളെക്കുറിച്ചോ, തന്നെ തരംതാഴ്ത്തുന്ന കാര്യങ്ങളെക്കുറിച്ചോ - അവ പൊതുവേ പരസ്യമാകുമ്പോള്‍ - ലജ്ജ തോന്നുന്നു. വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ, ആംഗ്യങ്ങള്‍ കൊണ്ടോ, പ്രവൃത്തികള്‍ കൊണ്ടോ മറ്റൊരാളുടെ ലജ്ജയെന്ന വികാരത്തെ ദ്രോഹിക്കുന്ന വ്യക്തി അയാളുടെ മഹത്ത്വം പിടിച്ചുപറിക്കുന്നു. (412-413)...

Read more
ലക്കം :451
12 February 2016

ക്രൈസ്തവ ദമ്പതികള്‍ക്ക് തങ്ങളുടെ കു'ികളുടെ എണ്ണം നിയന്ത്രിക്കാനാകുമോ? (യൂകാറ്റ് 420) നിയന്ത്രിക്കാം. ജീവന്‍ പകരാനുള്ള ദാനവും ആനുകൂല്യവും ഉപയോഗിക്കുതില്‍ ക്രൈസ്തവ ദമ്പതിമാര്‍ക്ക് ഉത്തരവാദിത്വ പൂര്‍ണ്ണരായിരിക്കാന്‍ കഴിയും. അങ്ങനെ ആയിരിക്കുകയും വേണം. (2368-2369,2399) ചിലപ്പോള്‍ സാമൂഹികമോ, മനഃശാസ്ത്രപരമോ, വൈദ്യശാസ്ത്രപരമോ ആയ അവസ്ഥയുടെ പ്രത്യേകതകൊണ്ട്, ഒരു ശിശുകൂടി ഉണ്ടാവുക യെത്, ദമ്പതികള്‍ക്ക് ആ സാഹചര്യത്തില്‍ വലിയ, മിക്കവാറും മാനുഷിക ശക്തികള്‍ക്ക് അതീതമായ, ഒരു വെല്ലുവിളിയായിരിക്കും. അതുകൊണ്ട് ദമ്പതികള്‍ പാലിക്കേണ്ട വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഓമതായി, ഗര്‍ഭധാരണം ഒഴിവാക്കുകയെത് ഒരു തത്വമെ നിലയില്‍ കരുതി ജനനനിയന്ത്രണം നടപ്പാക്കരുത്. രണ്ടാമതായി, സ്വാര്‍ത്ഥപരമായ കാരണങ്ങളാല്‍ ശിശുക്കളെ ഒഴിവാക്കുക യെതായിരിക്കരുത് അതിന്റെ അര്‍ത്ഥം. മൂാമതായി, ബാഹ്യസമ്മര്‍ദ്ദം (ഉദാഹരണത്തിന്, ദമ്പതികള്‍ക്ക് ഇത്ര കു'ികളേ ഉണ്ടാകാവൂ എു രാഷ്ട്രം നിശ്ചയിച്ചാല്‍) അതിലുണ്ടായിരിക്കരുത്. നാലാമതായി, അതിനുവേണ്ടി ഏതു മാര്‍ഗ്ഗവും, എല്ലാ മാര്‍ഗ്ഗവും ഉപയോഗിക്കാമെ് അര്‍ത്ഥമാക്കരുത്....

Read more
ലക്കം :450
22 January 2016

എപ്പോഴും വഴക്കടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും വിവാഹമോചനം നേടാന്‍ പാടില്ലേ? (യൂകാറ്റ് 269) വാഗ്ദാനം സൂക്ഷിക്കാനും ആജീവനാന്തവിശ്വസ്തതയില്‍ സ്വയം ബന്ധിക്കാനും വ്യക്തിക്കുള്ള കഴിവിനോട് സഭയ്ക്ക് വലിയ ആദരവുണ്ട്. അവള്‍ ആളുകളുടെ വാക്കുകള്‍ വിശ്വസിക്കുന്നു. ഓരോ വിവാഹവും വിഷമസന്ധികള്‍കൊണ്ട് അപകട നിലയിലാകാം. എല്ലാ കാര്യങ്ങളെയും സംബന്ധിച്ച് ഒന്നിച്ചിരുന്നു സംസാരിക്കുകയും (ഒന്നിച്ചു) പ്രാര്‍ത്ഥിക്കുകയും ചെയ്യണം. പലപ്പോഴും ചികിത്സാപരമായ കൗണ്‍സിലിങ് നടത്തണം. വിഷമസന്ധികളില്‍നിന്നു പുറത്തു കടക്കാനുള്ള വഴി കണ്ടെത്താന്‍ അതൊ ക്കെ സഹായകമാകും. സര്‍വ്വോപരി, കൗദാശിക വിവാഹത്തില്‍ ബന്ധം സംബന്ധിച്ച് മൂന്നാമതൊരു കക്ഷി -യേശുക്രിസ്തു- ഉണ്ടെന്ന് ഓര്‍മ്മിക്കണം. വീണ്ടും പ്രത്യാശ ഉദ്ദീ പിപ്പിക്കാന്‍ അതു സഹായകമാകും. വിവാഹം അസഹ്യമായിത്തീരുകയോ, ആത്മീയമോ ശാരീരികമോ ആയ അക്രമത്തിനു വിധേയമാകുകയോ ചെയ്യുന്ന വ്യക്തിക്ക് വിവാഹ ബന്ധം വിടര്‍ത്താം. ഇതിന് 'കിടക്കയില്‍ നിന്നും, വീട്ടില്‍ നിന്നും വേര്‍പിരിയുക' യെന്നു പറയുന്നു. ഇക്കാര്യം സഭയെ അറിയിച്ചിരിക്കണം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പൊതുജീവിതം തകര്‍ക്കുന്നെങ്കിലും വിവാഹം സാധുവായിത്തന്നെ നിലനില്ക്കുന്നു.(1629, 1649) യഥാര്‍ത്ഥത്തില്‍ വേറെ ചില കേസുകളുമുണ്ട്: അവയില്‍ വിവാഹത്തിലെ വിഷമസന്ധി മുമ്പേ തുടങ്ങിയിരിക്കും. ദമ്പതികളില്‍, ഒരാള്‍ അല്ലെങ്കില്‍ രണ്ടുപേരും വിവാഹത്തിനു യോഗ്യരല്ലായിരുന്നെന്നുവരാം. അല്ലെങ്കില്‍ പൂര്‍ണ്ണസമ്മതമില്ലാതെ വിവാഹം ചെയ്‌തെന്നു വരാം. അപ്പോള്‍ വിവാഹം കാനോന്‍ നിയമപ്രകാരം അസാധുവാണ്. അങ്ങനെയെങ്കില്‍ വിവാഹം വാസ്തവമായിരുന്നില്ലെന്നു തെളിയിക്കാന്‍ രൂപതാ ട്രൈബ്യൂണലില്‍ കേസു കൊടുക്കാവുന്നതാണ്. (424)...

Read more
ലക്കം :449
8 January 2016

മറിയത്തെ 'ദൈവത്തിന്റെ അമ്മ' എന്നു വിളിക്കുന്നത് തെറ്റല്ലേ? (യൂകാറ്റ് 82) അല്ല. മറിയത്തെ ദൈവത്തിന്റെ അമ്മയെന്നു വിളിക്കുന്ന ഏതു വ്യക്തിയും അതുവഴി അവളുടെ പുത്രന്‍ ദൈവമാണെന്ന് ഏറ്റുപറയുകയാണ്. (495-509) ആദിമ ക്രിസ്തുമതം യേശു ആരായിരുന്നുവെന്ന് തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോള്‍ ഥേയോ - തോക്കോസ് ('ദൈവ-വാഹക') എന്ന പദവിപ്പേര് വിശുദ്ധ ലിഖിതത്തിന്റെ സത്യസന്ധമായ (ഓര്‍ത്തഡോക്‌സ്) വ്യാഖ്യാനത്തിന്റെ മുദ്രയായിത്തീര്‍ന്നു: ജനനത്തിനുശേഷം 'ദൈവം ആയിത്തീര്‍ന്ന' ഒരാള്‍ക്കു ജന്മംകൊടുക്കുകയല്ല മറിയം ചെയ്തത്. പിന്നെയോ അവളുടെ ഗര്‍ഭപാത്രത്തില്‍വച്ചുപോലും അവളുടെ ശിശു ദൈവത്തിന്റെ യഥാര്‍ത്ഥ പുത്രനാണ്.ഈ വിവാദം ഒന്നാമതായി മറിയത്തെ സംബന്ധിച്ചുള്ളതല്ല. പിന്നെയോ യേശു ഒരേ സമയത്ത് യഥാര്‍ത്ഥ മനുഷ്യനും യഥാര്‍ത്ഥ ദൈവവുമാണോയെന്ന പ്രശ്‌നം സംബന്ധിച്ചുള്ളതാണ്. (117)...

Read more
ലക്കം :448
18 December 2015

143 മാര്‍പ്പാപ്പ യഥാര്‍ത്ഥത്തില്‍ തെറ്റു പറ്റാനാവാത്തവനാണോ? അതേ. പക്ഷെ, ആഘോഷപൂര്‍വ്വമായ സഭാത്മക പ്രവൃത്തിവഴി(എക്‌സ് കത്തേദ്ര) ഒരു വിശ്വാസംസത്യം (ഡോഗ്മ) നിര്‍വചിക്കുമ്പോള്‍, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വിശ്വാസത്തെയും ധാര്‍മ്മികതെയും കുറിച്ചുള്ള സിദ്ധാന്തപരമായ പ്രശ്‌നങ്ങളില്‍ ആധികാരികമായ തീരുമാനം ചെയ്യുമ്പോള്‍ മാത്രമാണ് മാര്‍പ്പാപ്പ തെറ്റാവരത്തോടെ സംസാരിക്കുന്നത്. മാര്‍പ്പാപ്പയുമായുള്ള സംസര്‍ഗത്തില്‍ മെത്രാന്മാരുടെ സംഘം പ്രബോധനാധികാരപരമായ തീരുമാനമെടുക്കുന്നതിനും തെറ്റാവരത്തിന്റെ സ്വഭാവമുണ്ട്. സാര്‍വത്രിക സൂനഹദോസിന്റെ തീരുമാനങ്ങള്‍ അതിന് ഉദാഹരണമാണ്. (888-892) മാര്‍പ്പാപ്പയുടെ തെറ്റാവരത്തിന് അദ്ദേഹത്തിന്റെ ധാര്‍മ്മിക സമഗ്രതയെടോ ബുദ്ധിപ്രകര്‍ഷത്തോടോ ഒരു തരത്തിലും ബന്ധമില്ല. തെറ്റാവരമുള്ളതു വാസ്തവത്തില്‍ സഭയ്ക്കാണ്. എന്തെന്നാല്‍ സഭയെ സത്യത്തില്‍ പരിരക്ഷിക്കുകയും അതിലേക്ക് കൂടുതല്‍ ആഴത്തില്‍ സഭയെ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. പെട്ടെന്ന് നിഷേധിക്കപ്പടുകയോ ദുര്‍വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഏതാണ് സത്യമെന്നും ഏതാണ് തെറ്റെന്നും ആധികാരികമായി പറയുന്ന അവസാനവാക്ക് സഭയ്ക്കുണ്ടായിരിക്കണം. ഇത് മാര്‍പ്പാപ്പയുടെ ശബ്ദമാണ്. പത്രോസിന്റെ പിന്‍ഗാമിയും മെത്രാന്മാരില്‍ ഒന്നാമനുമാണ് മാര്‍പ്പാപ്പ. ആ നിലയ്ക്ക് തര്‍ക്കവിഷയമായ സത്യം സഭയുടെ വിശ്വാസപാരമ്പര്യമനുസരിച്ച് ക്രോഡീകരിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. 'തീര്‍ച്ചയോടെ വിശ്വസിക്കേണ്ട' ഒരു കാര്യമായി എല്ലാ കാലത്തെയും വിശ്വാസികള്‍ക്ക് അവതരിപ്പിക്കത്തക്കവിധത്തിലാണ് ക്രോഡീകരിക്കുന്നത്. മാര്‍പ്പാപ്പ ഒരു വിശ്വാസസത്യം നിര്‍വചിക്കുന്നുവെന്ന് അപ്പോള്‍ നാം പറയുന്നു. അതുകൊണ്ട് അത്തരമൊരു വിശ്വാസത്യത്തില്‍ ഒരിക്കലും സാരാംശപരമായി 'പുതിയതായി' ഒന്നുമുണ്ടയിരിക്കുകയില്ല. വളരെ അപൂര്‍വ്വമായേ വിശ്വാസസത്യം നിര്‍വചിക്കാറുള്ളൂ. ഏറ്റവും അവസാനം നിര്‍വചിച്ചത് 1950-ലാണ്....

Read more
ലക്കം :447
11 December 2015

മറിയത്തിന്റെ അമലോത്ഭവം എന്നതിന്റെ അര്‍ത്ഥമെന്താണ്--- സഭ ഇങ്ങനെ വിശ്വസിക്കുന്നു.- അനന്യമായ ദൈവകൃപയാലും, സര്‍വ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും, മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്റെ സകലമാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു. (1854 ലെ വിശ്വാസസത്യ പ്രഖ്യാപനം-വിശ്വാസസത്യം) (487-492,508) അമലോത്ഭവത്തിലുള്ള വിശ്വാസം സഭയുടെ ആരംഭം മുതല്‍ നിലനിന്നിരുന്നു. ആ പ്രയോഗം ഇന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ദൈവം മറിയത്തെ ആദിമുതല്‍ ഉത്ഭവപാപത്തില്‍ നിന്നു പരിരക്ഷിച്ചുവെന്നു പറയുന്നതു തന്നെയാണത്. മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ യേശുവിനെ ഗര്‍ഭം ധരിച്ചതിനെപ്പറ്റി അത് ഒന്നും പറയുന്നില്ല. ക്രിസ്തുമതത്തില്‍ ലൈംഗീകതയുടെ ഒരു വിധത്തിലുമുള്ള തരംതാഴ്ത്തലല്ല അത്. ഒരു ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിക്കു ജന്മം നല്കുമ്പോള്‍ അവര്‍ കളങ്കിതരായിത്തീരും എന്ന ധാരണ അതിലില്ല. 68-69...

Read more
ലക്കം :446
27 November 2015

തന്റെ പുത്രന്‍ മരിക്കണമെന്ന് ദൈവം തിരുമനസ്സായിരുന്നോ? യേശുവിന്റെ ക്രൂരമായ മരണം ദുരന്തപരമായ ബാഹ്യസാഹചര്യങ്ങളാല്‍ സംഭവിച്ചതല്ല. യേശു 'ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂര്‍വ്വജ്ഞാനവു മനുസരിച്ച്... ഏല്പിക്കപ്പെട്ടു.' (അപ്പ. 2:23). സ്വര്‍ഗ്ഗീയപിതാവ് പാപം അറിയാത്ത അവനെ പാപമാക്കി'. (2കോറി. 5:21). പാപത്തിന്റെയും മരണത്തിന്റെയും വക്താക്കളായ നമുക്ക് ജീവനുണ്ടാകുവാന്‍ വേണ്ടിയാണത്. പിതാവായ ദൈവം തന്റെ പുത്രനോട് ആവശ്യപ്പെട്ട ത്യാഗത്തിന്റെ വലുപ്പം ക്രിസ്തുവിന്റെ അനുസരണത്തിന്റെ വലുപ്പത്തിനു ചേര്‍ന്നതാണ്. 'ഞാന്‍ എന്തു പറയേണ്ടൂ? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടി യാണല്ലോ ഈ മണിക്കൂറിലേക്ക് ഞാന്‍ വന്നിരിക്കുന്നത്'. (യോഹ.12:27). രണ്ടു വശത്തും ദൈവത്തിനു മനുഷ്യരോടുള്ള സ്‌നേഹം കുരിശിലെ അവസാനംവരെ സ്വയം തെളിയിച്ചു. (599-609,620) നമ്മെ മരണത്തില്‍നിന്നു രക്ഷിക്കുന്നതിനുവേണ്ടി ദൈവം അപകടകരമായ ഒരു ദൗത്യം തുടങ്ങി. മരണത്തിന്റേതായ നമ്മുടെ ലോകത്തിലേക്ക് അവിടുന്ന് 'അമര്‍ത്ത്യതയുടെ ഔഷധം' (അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്), അതായത് തന്റെ പുത്രനായ യേശുക്രിസ്തുവിനെ പ്രവേശിപ്പിച്ചു. ഈ ദൗത്യത്തില്‍ പിതാവും പുത്രനും അവിഭജിതരായിരുന്നു. മനുഷ്യരോടുള്ള സ്‌നേഹത്തെപ്രതി അങ്ങേയറ്റംവരെ എന്തും ഏറ്റെടുക്കുവാന്‍ നിശ്ചയിച്ചുകൊണ്ടും അത്യധികം ആഗ്രഹിച്ചുകൊണ്ടും അങ്ങനെ നിലകൊണ്ടു. നമ്മെ എന്നേയ്ക്കുമായി രക്ഷിക്കുന്നതിനു വേണ്ടി ഒരു കൈമാറ്റം നടത്തുവാന്‍ ദൈവം നിശ്ചയിച്ചു. നാം അവിടുത്തെ സന്തോഷം ആസ്വദിക്കുന്നതിനുവേണ്ടി തന്റെ നിത്യജീവന്‍ നമുക്കു നല്കുവാന്‍ ആഗ്രഹിച്ചു. നമ്മുടെ മരണം - നമ്മുടെ നിരാശയും പരിത്യക്ത്യാവസ്ഥയും മരണവും - സഹിക്കുവാന്‍ അവിടുന്ന് ആഗ്രഹിച്ചു. എല്ലാ കാര്യത്തിലും നമ്മോടൊപ്പം പങ്കു ചേരുവാന്‍വേണ്ടിത്തന്നെ. അവസാനംവരെയും അതിനുമപ്പുറത്തും സ്‌നേഹിക്കാന്‍ വേണ്ടിയാണത്. ക്രിസ്തുവിന്റെ മരണം പിതാവിന്റെ നിശ്ചയമാണ്. പക്ഷെ, അവിടുത്തെ അവസാനവാക്കല്ല. ക്രിസ്തു നമുക്കുവേണ്ടി മരിച്ചതുകൊണ്ട് അവിടുത്തെ ജീവനുവേണ്ടി നമ്മുടെ മരണം കൈമാറ്റം ചെയ്യാം....

Read more
ലക്കം :445
13 November 2015

എന്താണ് വിശുദ്ധ കുര്‍ബ്ബാന (ദിവ്യകാരുണ്യം)? യേശുക്രിസ്തു തന്റെ ശരീരരക്തങ്ങള്‍, തന്നെത്തന്നെ, നമുക്കു നല്കുന്ന കൂദാശ യാണ് വിശുദ്ധ കുര്‍ബ്ബാന അഥവാ ദിവ്യകാരുണ്യം. നാം നമ്മെത്തന്നെ സ്‌നേഹത്തില്‍ അവിടുത്തേയ്ക്കു നല്കാനും വിശുദ്ധ സംസര്‍ഗ്ഗത്തില്‍ (കുര്‍ബാനസ്വീകരണത്തില്‍) അവിടത്തോട് ഐക്യപ്പെടാനും വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. അങ്ങനെ നാം ക്രിസ്തുവിന്റെ ഏക ശരീരത്തോട്, സഭയോട്, ഐക്യപ്പെടുന്നു. (1322,1324,1409,1413) മാമ്മോദീസായും സ്‌ഥൈര്യലേപനവും കഴിഞ്ഞാല്‍ കത്തോലിക്കാ സഭയിലെ മൂന്നാമത്തെ പ്രാരംഭകൂദാശ ദിവ്യകാരുണ്യം (കുര്‍ബ്ബാന) ആണ്. ദിവ്യകാരുണ്യം ഈകൂദാശകളുടെയെല്ലാം നിഗൂഢ കേന്ദ്രമാണ്. എന്തെന്നാല്‍, യേശുവിന്റെ കുരിശിലെ ചരിത്രപരമായ ബലി കൂദാശവചനങ്ങള്‍ ഉച്ചരിക്കു മ്പോള്‍, നിഗൂഢമായി, രക്തരഹിതമായി, സന്നിഹിതമാകുന്നു. അങ്ങനെ കുര്‍ബാനയാഘോഷം 'ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും പരമകോടി യുമാണ്'. (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, ലൂമെന്‍ ജെന്‍സിയും (ഘഏ,11)). എല്ലാ കാര്യവും ഇതിനെ ലക്ഷ്യം വയ്ക്കുന്നു. ഇതിനെക്കാള്‍ മഹത്തായ മറ്റൊന്നും ഒരുവനു നേടാനാവുകയില്ല. മുറിക്കപ്പെട്ട അപ്പം നാം ഭക്ഷിക്കുമ്പോള്‍ നാം യേശുവിന്റെ സ്‌നേഹവുമായി നമ്മെത്തന്നെ ഐക്യപ്പെടുത്തുന്നു; തന്റെ ശരീരം കുരിശുമരത്തില്‍ നമുക്കായിത്തന്ന യേശുവുമായി ഒന്നിപ്പിക്കുന്നു. നാം കാസയില്‍നിന്നു കുടിക്കുമ്പോള്‍ നമ്മോടുള്ള സ്‌നേഹത്തെപ്രതി രക്തം ചിന്തുകപോലും ചെയ്ത അവിടുത്തോട് നമ്മെത്തന്നെ ഐക്യപ്പെടുത്തുന്നു. നാം ഈ കര്‍മ്മാനുഷ്ഠാനം കണ്ടുപിടിച്ചതല്ല. യേശു തന്നെ ശിഷ്യരോടൊപ്പം അന്തിമാത്താഴം ആഘോഷിക്കുകയും അതില്‍ തന്റെ മരണം മുന്‍കൂട്ടി അനുഭവിക്കുകയും ചെയ്തു. അവിടുന്ന് അപ്പത്തിന്റേയും വീഞ്ഞിന്റേയും അടയാളങ്ങളില്‍ തന്നെത്തന്നെ ശിഷ്യന്മാര്‍ക്കു നല്കി. അന്നു മുതല്‍ തന്റെ മരണശേഷംപോലും കുര്‍ബ്ബാന (ദിവ്യബലി) ആചരിക്കാന്‍ കല്പിക്കുകയും ചെയ്തു. 'ഇത് എന്റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍' (1 കോറി. 11:24) (126,193,217)...

Read more
ലക്കം :444
30 October 2015

പ്രായശ്ചിത്തകൂദാശയില്‍ ക്രൈസ്തവന്റെ പാപങ്ങള്‍ക്ക് പൊറുതി കിട്ടാന്‍ ആവശ്യമായ രണ്ടു മൗലികഘടകങ്ങള്‍ ഏവ? (യൂകാറ്റ് 231) പാപപ്പൊറുതിക്ക് ആവശ്യമായിരിക്കുന്നത് മാനസാന്തരത്തിനു വിധേയനായ വ്യക്തിയും ദൈവനാമത്തില്‍ അയാളുടെ പാപങ്ങള്‍ മോചിക്കുന്ന വൈദീകനുമാണ്....

Read more
ലക്കം :443
23 October 2015

ഒരു വ്യക്തി എങ്ങനെയാണ് വിവേകമുള്ളവനാകുന്നത്? (യൂകാറ്റ് 301) സാരാംശപരമായതില്‍നിന്ന് സാരാംശപരമല്ലാത്തത് തിരിച്ചറിയാനും ശരിയായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും ആ ലക്ഷ്യങ്ങള്‍ പ്രാപിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഉപയോഗിക്കാനും പഠിച്ചുകൊണ്ട് ഒരു വ്യക്തി വിവേകമുള്ളവനായിത്തീരുന്നു. (1806,1835) വിവേകമെന്ന സദ്ഗുണം മറ്റെല്ലാ സദ്ഗുണങ്ങളെയും നയിക്കുന്നു. എന്തെന്നാല്‍ വിവേകം ശരിയായത് എന്താണെന്നു തിരിച്ചറിയാനുള്ള കഴിവാണ്. എങ്ങെനെയായാലും നല്ലൊരു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി എന്താണു 'നന്മ'യെന്നറിയണം, അതിന്റെ മൂല്യം തിരിച്ചറിയുകയും വേണം. സുവിശേഷത്തില്‍ പറയുന്ന വ്യാപാരിയെപ്പോലെ തന്നെ, അയാള്‍ 'വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു'(മത്താ.13:46). നന്മചെയ്യുന്നതിനുവേണ്ടി നീതി, ധീരത, മിതത്വം എന്നീ സദ്ഗുണങ്ങളെ പ്രയോഗിക്കാന്‍ വിവേകമുള്ള വ്യക്തിക്കേ കഴിയൂ....

Read more
ലക്കം :442
16 October 2015

ദൈവം ത്രിയേകനാണെന്ന് യുക്തികൊണ്ട് അനുമാനിക്കാന്‍ കഴിയുമോ? (യൂകാറ്റ് 36) ഇല്ല. ഒരു ദൈവത്തില്‍ മൂന്ന് ആളുകളുണ്ടെന്ന യാഥാര്‍ത്ഥ്യം (ത്രിത്വം) ഒരു രഹസ്യമാണ്. ദൈവം ത്രിത്വാത്മകനാണെന്ന് യേശുക്രിസ്തുവിലൂടെ മാത്രമേ നാം അറിയുന്നുള്ളൂ.(237) ദൈവം ത്രിത്വമാണെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നിഗമനത്തിലെത്താന്‍ മനുഷ്യര്‍ക്ക് സ്വന്തം ബുദ്ധിശക്തിയുടെ സഹായത്തോടെ സാധിക്കുകയില്ല. എന്നാലും, യേശുക്രിസ്തുവിലുള്ള ദൈവത്തിന്റെ വെളിപാടു സ്വീകരിക്കുമ്പോള്‍ ഈ രഹസ്യം യുക്തിപൂര്‍വ്വകമാണെന്ന് മനുഷ്യര്‍ അംഗീകരിക്കുന്നു. ദൈവം തനിച്ചായിരുന്നെങ്കില്‍, ഏകാന്തനായിരുന്നെങ്കില്‍, അനന്തകാലം മുതലേ സ്‌നേഹിക്കാന്‍ അവിടുത്തേയ്ക്കു കഴിയുമായിരുന്നില്ല. ദൈവത്തിന്റെ ത്രിത്വാത്മകസത്തയുടെ അടയാളങ്ങള്‍ യേശുക്രിസ്തു വിന്റെ വെളിച്ചത്തില്‍ - പഴയനിയമത്തില്‍ത്തന്നെ (ഉദാ. ഉത്പ്പ. 1:2, 18:2, 2 സാമു. 23:2) - യഥാര്‍ത്ഥത്തില്‍ സൃഷ്ടി മുഴുവനിലും - നമുക്കു കണ്ടെത്താം. ത്രിയേകസത്തയായ ദൈവത്തിന്റെ അടയാളങ്ങള്‍ നമുക്കു കണ്ടെത്താം....

Read more
ലക്കം :441
09 October 2015

നാം എന്തുകൊണ്ട് ദൈവത്തെ അന്വേഷിക്കുന്നു? (യൂകാറ്റ് അദ്ധ്യായം ഒന്ന്) ദൈവത്തെ അന്വേഷിക്കാനും അവിടത്തെ കണ്ടെത്താനുമുള്ള ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ ആഗസ്തീനോസ് പറയു ന്നു: 'അങ്ങ് അങ്ങേയ്ക്കുവേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങില്‍ വിശ്രമിക്കുന്നതു വരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും. ' ദൈവത്തിനായുള്ള ഈ ആഗ്രഹ ത്തെ നാം വിളിക്കുന്നത് മതം എന്നാണ് (27-30). മനുഷ്യന്‍ ദൈവത്തെ അന്വേഷിക്കുക സ്വാഭാവികമാണ്. സത്യത്തിലും സന്തോഷ ത്തിനും വേണ്ടിയുള്ള നമ്മുടെ സര്‍വ്വ അന്വേഷണവും ആത്യന്തികമായി നമ്മെ പൂര്‍ണ്ണ മായി താങ്ങിനിറുത്തുന്ന, നമ്മെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്ന, തന്റെ സേവനത്തില്‍ നമ്മെ പൂര്‍ണ്ണമായി ഏര്‍പ്പെടുത്തുന്ന ഒരുവനെ അന്വേഷിക്കലാവണം. ഒരു മനുഷ്യന്‍ ദൈവത്തെ കണ്ടെത്തുന്നതുവരെ പൂര്‍ണ്ണ തനിമയുള്ളവനാകുന്നില്ല. ''സത്യം തേടുന്ന വരെല്ലാം ദൈവത്തെ തേടുന്നു; അത് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും'' (വിശുദ്ധ ഏഡിത്ത് സ്റ്റൈന്‍ (5, 281-285) ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. (ഹെബ്രാ.4:12)...

Read more
ലക്കം :440
25 September 2015

സ്വയംഭോഗം സ്‌നേഹത്തിനെതിരെയുള്ള കുറ്റമാണോ? (യൂകാറ്റ് 409) സ്വയംഭോഗം സ്‌നേഹത്തിനെതിരെയുള്ള കുറ്റമാണ്. കാരണം, അത് ലൈംഗി കാനന്ദത്തിന്റെ ഉദ്ദീപിപ്പിക്കലിനെ അതില്‍ത്തന്നെ ഒരു ലക്ഷ്യമാക്കുന്നു. സ്ത്രീയും പുരു ഷനും തമ്മിലുള്ള സ്‌നേഹത്തിന്റെ സമഗ്രവും സ്വസ്ഥവുമായ പ്രകാശിപ്പിക്കലില്‍നിന്നു വേര്‍പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് 'തനിയെ ലൈംഗികസുഖമനുഭവി ക്കുന്നത്' വാക്കില്‍ത്തന്നെ വൈരുദ്ധ്യാത്മകമായിരിക്കുന്നത്.(2352) സ്വയംഭോഗത്തെ സഭ ഒരു പിശാചിനെപ്പോലെയാക്കുന്നില്ല. എന്നാലും അതിനെ നിസ്സാരമാക്കിക്കാണുന്നതിനെതിരേ സഭ മുന്നറിയിപ്പു നല്കുന്നു. യഥാര്‍ത്ഥത്തില്‍ അനേ കം ചെറുപ്പക്കാരും മുതിര്‍ന്നവരും വ്യക്തിപരമായ ബന്ധത്തില്‍ സ്‌നേഹം കണ്ടെത്താതെ അശ്ലീലചിത്രങ്ങളും ഫിലിമുകളും ഇന്റര്‍നെറ്റ് സര്‍വ്വീസുകളും ഉപയോഗിച്ചുകൊണ്ട് ഒറ്റ പ്പെട്ടവരായി കഴിയുകയെന്ന അപകടത്തിലാണ്. അന്ധമായ ഒരു സഖ്യത്തിലേയ്ക്കു നയിക്കാന്‍ ഏകാന്തതയ്ക്കു കഴിയുന്നു. അതില്‍ സ്വയംഭോഗം ഒരു തഴക്കമായിത്തീരു ന്നു. 'ലൈംഗികാനന്ദത്തിനായി എനിക്ക് ആരെയും ആവശ്യമില്ല, എനിക്കത് സ്വന്തമായിട്ടുണ്ട്. എങ്ങനെയെല്ലാം എപ്പോഴെല്ലാം എനിക്ക് ആവശ്യമുണ്ടായാലും' എന്ന മുദ്രാവാക്യ വുമായി ജീവിക്കുന്നത് ഒരുവനെയും സന്തുഷ്ടനാക്കുന്നില്ല....

Read more
ലക്കം :439
18 September 2015

എന്താണു വ്യഭിചാരം? വിവാഹമോചനം അതിനു തക്കപരിഹാരമാണോ? (യൂകാറ്റ് 424) വിവാഹജീവിതം നയിക്കുന്ന ഒരു വ്യക്തി അന്യവ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെയാണ് വ്യഭിചാരം (അവിഹിതവേഴ്ച്ച) എന്നു പറയുന്നത്. അവരില്‍ ഒരാളെയെങ്കിലും വിവാഹം ചെയ്തിട്ടുണ്ടായിരിക്കണം. വ്യഭിചാരം സ്‌നേഹ ത്തെ അടിസ്ഥാനപരമായി ഒറ്റിക്കൊടുക്കലാണ്. ദൈവതിരുമുമ്പാകെ നിര്‍വ്വഹിച്ച ഉട മ്പടിയുടെ ലംഘനവും, അയല്ക്കാരനെതിരായ അനീതിയുമാണ്. യേശുതന്നെ വിവാഹ ത്തിന്റെ അവിഭാജ്യതയെപ്പറ്റി വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്: 'ആകയാല്‍ ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ' (മാര്‍ക്കോ. 10:09). സ്രഷ്ടാവിന്റെ നിശ്ചയം ഉദ്ധരിച്ചുകൊണ്ട് യേശു പഴയ നിയമത്തില്‍ അനുവദിച്ചിരുന്ന വിവാഹമോചന സമ്പ്രദായം അസാധുവാക്കി. (2353,2364-2365,2382-2384) യേശു നല്കുന്ന ഈ സന്ദേശത്തിലെ പ്രോത്സാഹനജനകമായ വാഗ്ദാനം ഇതാണ്: 'സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ മക്കളെന്ന നിലയില്‍ ആജീവനാന്ത സ്‌നേഹം നിങ്ങള്‍ക്കു സാധ്യമാണ്'. എന്നാലും ജീവിതകാലം മുഴുവനും ജീവിതപങ്കാളി യോടു വിശ്വസ്തത പുലര്‍ത്തുക എളുപ്പമുള്ള കാര്യമല്ല. വിവാഹജീവിതത്തില്‍ പരാജയ പ്പെട്ടവരെ നാം ശപിച്ചുതള്ളരുത്. എന്നാലും ഉത്തരവാദിത്വബോധമില്ലാതെ വിവാഹ മോചനത്തിനു കാരണക്കാരാകുന്ന ക്രൈസ്തവര്‍ കുറ്റക്കാരാകുന്നു. വിവാഹത്തില്‍ ദൃശ്യ മാകുന്ന ദൈവസ്‌നേഹത്തിനെതിരേ അവര്‍ പാപം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട ജീവിത പങ്കാളിക്കും ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കും എതിരേ അവര്‍ പാപം ചെയ്യുന്നു. തീര്‍ച്ച യായും അസഹ്യമായ ഒരു വിവാഹജീവിതത്തില്‍, വിശ്വസ്തത പുലര്‍ത്തുന്ന പങ്കാളിക്ക് പങ്കുവെയ്ക്കപ്പെട്ട ജീവിത സൗകര്യങ്ങളില്‍നിന്നു പുറത്തുപോകാ വുന്നതാണ്. ഗൗരവ പൂര്‍ണ്ണമായ ചില സാഹചര്യങ്ങളില്‍ സിവില്‍ കോടതിയെ സമീപിക്കുക അത്യാവശ്യ മായിരിക്കും. സുസ്ഥാപിതമായ കേസുകളില്‍ അസാധുവാക്കല്‍ പ്രക്രിയയിലൂടെ വിവാഹത്തിന്റെ സാധുത പരിശോധിക്കുവാന്‍ സഭയ്ക്കു കഴിയും. (269)...

Read more
ലക്കം :438
11 September 2015

ഉത്തമമനഃസാക്ഷിയോടെ തെറ്റുചെയ്യുന്ന ഒരുവന്‍ ദൈവദൃഷ്ടി യില്‍ കുറ്റക്കാരനാണോ? (യൂകാറ്റ് 298) അല്ല. ഒരു വ്യക്തി തന്നെത്തന്നെ സൂക്ഷ്മമായി പരിശോധിക്കുകയും ഒരു നിശ്ചയത്തില്‍ എത്തിച്ചേരുകയും ചെയ്‌തെങ്കില്‍, എങ്ങനെയായാലും സ്വന്തം ആന്തരി കശബ്ദത്തെ അനുസരിക്കണം. തെറ്റായ എന്തെങ്കിലും ചെയ്‌തേക്കാമെന്ന അപകട സാധ്യതയുള്ളപ്പോഴും അപ്രകാരം ചെയ്യണം. (1790-1794, 1801-1802) നമ്മുടെ മനഃസാക്ഷിയെ മോശമായി രൂപീകരിച്ചതിന് നമ്മള്‍ ഉത്തരവാദികള ല്ലെങ്കില്‍, മനസാക്ഷിയുടെ തെറ്റായ വിധിതീര്‍പ്പില്‍നിന്നുമുണ്ടാകുന്ന വസ്തുനിഷ്ഠമായ ദ്രോഹത്തിന് ദൈവം നമ്മെ കുറ്റപ്പെടുത്തുകയില്ല. ആത്യന്തികമായി ഒരുവന്‍ തന്റെ മനഃ സാക്ഷിയെ അനുസരിക്കണമെന്നത് തികച്ചും സത്യമാണ്, അതേസമയം നാം ഒരു കാര്യം കൂടി ഓര്‍ക്കണം. അതായത്, ആളുകള്‍ തങ്ങളുടെ മനഃസാക്ഷിക്ക് അനുസൃതമാണെന്നു തെറ്റായി സങ്കല്പിച്ചുകൊണ്ട് ആളുകളെ കബളിപ്പിക്കുകയും കൊല്ലുകയും കഠോരമാ യി പീഢിപ്പിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്....

Read more
ലക്കം :437
28 August 2015

യേശു തന്റെ പരസ്യജീവിതം തുടങ്ങാന്‍ കാത്തിരുന്നതെന്തിന്? (യൂകാറ്റ് 86) നമ്മോടൊപ്പം ഒരു സാധാരണജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മ്മപദ്ധതി വിശുദ്ധീകരിക്കാനും യേശു ആഗ്രഹിച്ചു. (531-534,-564) മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും ലഭിക്കുകയും അവരാല്‍ വളര്‍ത്ത പ്പെടുകയും ചെയ്ത ശിശുവാണ് യേശു. അങ്ങനെ അവിടുന്ന് 'ജ്ഞാനത്തിലും പ്രായ ത്തിലും ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിയിലും വളര്‍ന്നു'. (ലൂക്കാ 2:52). അവിടുന്ന് ഒരു യഹൂദ ഗ്രാമീണസമൂഹത്തിലെ അംഗമായിരുന്നു. അവരുടെ മതപരമായ അനുഷ്ഠാനങ്ങളില്‍ പങ്കെടുത്തു. ഒരു തൊഴില്‍ പഠിച്ചു. ഒരു തച്ചനെന്ന നിലയില്‍ അവിടുത്തേയ്ക്ക് തന്റെ വൈദഗ്ദ്യം തെളിയിക്കേണ്ടിയിരുന്നു. ദൈവം യേശുവില്‍ ഒരു മാനു ഷിക കുടുംബത്തില്‍ പിറക്കാനും അതില്‍ വളരാനും നിശ്ചയിച്ചു. ഈ വസ്തുത കുടും ബത്തെ ദൈവം സന്നിഹിതനായിരിക്കുന്ന സ്ഥാനമാക്കാന്‍ സഹായിക്കുന്ന സമൂഹ ത്തിന്റെ ആദിമാതൃകയുമാക്കിയിരിക്കുന്നു....

Read more
ലക്കം :436
21 August 2015

എന്തുകൊണ്ടാണ് ദൈവത്തിന് കുടുംബത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യമുള്ളത്? (യൂകാറ്റ് 374) ഒരു വ്യക്തിക്ക് ബന്ധം കൂടാതെ ജീവിക്കാന്‍ സാധിക്കുകയില്ല. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം ദൈവവുമായുള്ളതാണ്. അതിന് എല്ലാ ബന്ധങ്ങളെ ക്കാളും, കുടുംബബന്ധങ്ങളെക്കാള്‍പോലും, പ്രാമുഖ്യമുണ്ട്. (2232-2233) കുട്ടികള്‍ മാതാപിതാക്കളുടെ സ്വന്തമല്ല, മാതാപിതാക്കള്‍ കുട്ടികളുടെയും സ്വന്ത മല്ല. ഓരോ വ്യക്തിയും ദൈവത്തോടാണ് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നത്. ദൈവത്തോട് മാത്രമാണ് മനുഷ്യന്‍ കേവലമായി എല്ലായ്‌പ്പോഴും ബന്ധപ്പെട്ടിരിക്കുന്നത്. 'എന്നെക്കാള്‍ അധികമായി പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യ നല്ല, എന്നെക്കാള്‍ അധികമായി പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല'. (മത്താ. 10:37) എന്നിങ്ങനെ യേശു വിളിക്കപ്പെട്ടവരോടു പറഞ്ഞത് ഈ അര്‍ത്ഥത്തിലാണു നാം മനസ്സിലാക്കുന്നത്. അതുകൊണ്ട് സന്ന്യാസ സഭയിലേ യ്‌ക്കോ, വൈദികത്വത്തിലേയ്‌ക്കോ കര്‍ത്താവ് കുട്ടികളെ വിളിച്ചാല്‍ മാതാപിതാക്കള്‍ അവരെ ദൈവകരങ്ങളില്‍ വിശ്വാസപൂര്‍വ്വം ഏല്പ്പിക്കണം. (145)...

Read more
ലക്കം :435
14 August 2015

ക്രൈസ്തവന് സ്റ്റോക്ക് മാര്‍ക്കറ്റിലോ ഇന്റര്‍നെറ്റ് സ്റ്റോക്കുകളിലോ ഊഹക്കച്ചവടം നടത്താമോ? (യൂകാറ്റ് 432) ക്രൈസ്തവന് സ്റ്റോക്ക് മാര്‍ക്കറ്റിലോ ഇന്റര്‍നെറ്റ് സ്റ്റോക്കുകളിലോ ഊഹക്കച്ച വടം നടത്താം. അപ്രകാരം ചെയ്യുന്നത് സാധാരണ ബിസിനസ്സ് പരിധിക്കുള്ളിലായി രിക്കണം. സ്വന്തം പണമോ മറ്റൊരാളുടെ പണമോ വിവേകപൂര്‍വ്വം നിക്ഷേപിക്കുന്നതിനു വേണ്ടിയായിരിക്കണം. അതുവഴി ഒരു കല്പനയും ലംഘിക്കാതിരിക്കുകയും വേണം. വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്റ്റോക്ക് സംബന്ധിച്ച ഊഹ ക്കച്ചവടം അധാര്‍മ്മികമായിത്തീരും (ഉദാഹരണത്തിന് ഉള്ളിലുള്ളവരുടെ വിവരം). ഒരു വരുമാനം ഉറപ്പുവരുത്തുന്നതിനുപകരം സ്വന്തമോ, അന്യരുടെയോ ലൈഫ് സേവിങ്‌സ്, കൈമാറ്റം മൂലം അപകടത്തിലാക്കുമ്പോഴും ആകസ്മികതയുടെ കളികളെന്ന ഊഹക്കച്ച വടം ഒരു ആസക്തിയായിത്തീരുമ്പോഴും അത് അധാര്‍മ്മികമാകും. ...

Read more
ലക്കം :434
31 July 2015

എന്താണ് പാപം? (യൂകാറ്റ് 67) പാപത്തിന്റെ കേന്ദ്രത്തില്‍ ദൈവത്തെ പരിത്യജിക്കലും അവിടുത്തെ സ്‌നേഹം സ്വീകരിക്കാന്‍ വിസമ്മതിക്കലുമുണ്ട്. അവിടുത്തെ കല്പനകളോടുള്ള അവഗണനയില്‍ അത് വെളിപ്പെടുന്നു. (385-390) ശരിയല്ലാത്ത പെരുമാറ്റത്തേക്കാള്‍ കൂടുതലായ ഒന്നാണ് പാപം. അതുകേവലം മനഃശ്ശാസ്ത്രപരമായ ദുര്‍ബലതയല്ല. നന്മയായ ഒന്നിനെ തള്ളിക്കളയുകയോ നശിപ്പിക്കുക യോ ചെയ്യലാണ്. അത്യഗാധമായ അര്‍ത്ഥത്തില്‍, നന്മയെത്തന്നെ പരിത്യജിക്കലാണ്. ദൈവത്തെ പരിത്യജിക്കലാണ്. പാപം അതിന്റെ അത്യഗാധവും ഭയാനകവുമായ മാന ത്തില്‍ ദൈവത്തില്‍നിന്നു വേര്‍തിരിക്കലാണ്. അങ്ങനെ ജീവന്റെ ഉറവിടത്തില്‍നിന്നുള്ള വിച്ഛേദിക്കലാണ്. അതുകൊണ്ടാണ് മരണം പാപത്തിന്റെ മറ്റൊരു അനന്തരഫലമായി രിക്കുന്നത്. യേശുക്രിസ്തുവിലൂടെ മാത്രമേ പാപത്തിന്റെ അത്യഗാധമായ മാനം മനസ്സി ലാക്കാന്‍ നമുക്കു കഴിയുകയുള്ളൂ. യേശു ദൈവത്തിന്റെ പരിത്യജിക്കല്‍ സ്വന്തം ശരീര ത്തില്‍ സഹിച്ചു. അത് പാപത്തിന്റെ മരണകരമായ ശക്തി തന്റെമേല്‍തന്നെ ഏറ്റെടുക്കുന്ന തിനായിരുന്നു. നമ്മെ അത് ബാധിക്കാതിരിക്കാനാണങ്ങനെ ചെയ്തത്. ഇതിനു നാം ഉപയോഗിക്കുന്ന വാക്ക് 'വീണ്ടെടുപ്പ് 'എന്നാണ്. (224-237,315-318,348-468)...

Read more
ലക്കം :433
24 July 2015

എന്താണു നരകം? (യൂകാറ്റ് 161) നരകമെന്നത് ദൈവത്തില്‍നിന്നുള്ള ശാശ്വതമായ വേര്‍പെടലാണ്. സ്‌നേഹത്തിന്റെ തികഞ്ഞ അസാന്നിദ്ധ്യമാണ്. (1033-1037) ഒരുവന്‍ ബോധപൂര്‍വ്വം പൂര്‍ണ്ണസമ്മതത്തോടെ, അനുതപിക്കാതെ, ഗൗരവമുള്ള പാപത്തില്‍ മരിക്കുകയും ദൈവത്തിന്റെ കരുണാപൂര്‍ണവും ക്ഷമാവഹവുമായ സ്‌നേഹം എന്നേയ്ക്കും നിരസിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ ദൈവത്തോടും വിശുദ്ധരോടു മുള്ള ഐക്യത്തില്‍നിന്ന് തന്നെത്തന്നെ ഒഴിവാക്കുന്നു. ആരെങ്കിലും മരണനിമിഷത്തില്‍ സമ്പൂര്‍ണ്ണ സ്‌നേഹത്തിന്റെ മുഖത്തു നോക്കുകയും എന്നാലും 'വേണ്ട' എന്നുപറയു കയും ചെയ്യുമോയെന്നു നമുക്കറിഞ്ഞുകൂടാ. പക്ഷേ, നമ്മുടെ സ്വാതന്ത്ര്യം അതു സാധ്യ മാക്കുന്നുണ്ട്. തന്റെ സഹോദരീസഹോദരന്മാര്‍ക്കെതിരേ ഹൃദയം അടയ്ക്കുന്നതുവഴി നമ്മെത്തന്നെ തന്നില്‍നിന്ന് എന്നേയ്ക്കുമായി വേര്‍പ്പെടുത്തരുതെന്ന് യേശു നമുക്കു വീണ്ടും വീണ്ടും മുന്നറിയിപ്പു നല്കുന്നുണ്ട്. 'ശപിക്കപ്പെട്ടവരേ, എന്നില്‍നിന്ന് അകന്നു പോകുവിന്‍... ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്.'(മത്തായി 25:41-45)...

Read more
ലക്കം :432
17 July 2015

ഏതേതു പാപങ്ങളാണ് കുമ്പസാരിക്കേണ്ടത്? (യൂകാറ്റ് 233) സാധാരണ സാഹചര്യത്തില്‍, സൂക്ഷ്മമായ മന:സാക്ഷി പരിശോധനയില്‍ ഓര്‍മ്മിക്കുന്നതും കുമ്പസാരിച്ചിട്ടില്ലാത്തതുമായ പാപങ്ങള്‍ വ്യക്തിപരമായ കൗദാശിക കുമ്പസാരത്തിലേ മോചിക്കപ്പെടുകയുള്ളൂ. (1457) തീര്‍ച്ചയായും കുമ്പസാരിക്കുന്നതിനു മടി തോന്നാം. അതിനെ കീഴടക്കല്‍ ആന്ത രീക സൗഖ്യം നേടുന്നതിനുള്ള പ്രഥമ പടിയാണ്. മാര്‍പാപ്പപോലും കുമ്പസാരിക്കുന്നു വെന്ന് ഓര്‍ക്കുന്നത് പലപ്പോഴും സഹായകമാണ്. തന്റെ പരാജയങ്ങളും ദൗര്‍ബല്യങ്ങളും മറ്റൊരു പുരോഹിതനോട്, അതുവഴി ദൈവത്തോട്, ഏറ്റുപറയാന്‍ വേണ്ട ധൈര്യം, മാര്‍പാപ്പയ്ക്കും ഉണ്ടാകണം. മരണാപകടത്തില്‍ മാത്രമേ, വ്യക്തിപരമായു കുമ്പസാരം നടക്കാതെ തന്നെ, ഒരു സംഘം ആളുകള്‍ക്ക് 'പൊതു പാപമോചനം' നല്കാന്‍ വൈദീകനു സാധിക്കുകയുള്ളൂ. (ഉദാഹരണത്തിന്, യുദ്ധകാലത്തെ വ്യോമാക്രമണം, അല്ലെങ്കില്‍ ഒരു സംഘം ആളുകള്‍ മരണാവസ്ഥയിലായിരിക്കുന്ന സാഹചര്യം എന്നീ സന്ദര്‍ഭങ്ങളിലേ അതു സാധിക്കൂ.) എന്നാല്‍, അപ്രകാരം പാപമോചനം ലഭിച്ചവന്‍ പിന്നീട് ആദ്യം കിട്ടുന്ന അവസരം ഉപയോഗിച്ച് ഗൗരവമുള്ള പാപങ്ങള്‍ ഏറ്റുപറഞ്ഞ് വ്യക്തി പരമായി കുമ്പസാരിക്കണം....

Read more
ലക്കം :431
10 July 2015

പരിണാമസിദ്ധാന്തം സ്വീകരിക്കുകയും എന്നാലും സ്രഷ്ടാവില്‍ വിശ്വസിക്കുകയും ചെയ്യാന്‍ ഒരാള്‍ക്കു കഴിയുമോ? (യൂകാറ്റ് 42) കഴിയും. വ്യത്യസ്ഥതരത്തില്‍പ്പെട്ട അറിവാണെങ്കിലും ശാസ്ത്രങ്ങളുടെ കണ്ടെത്തലുകളോടും ഊഹങ്ങളോടും അഥവാ സാങ്കല്‍പ്പിക സിദ്ധാന്തങ്ങ ളോടും തുറവുള്ളതാണ് വിശ്വാസം. (282-289) ദൈവശാസ്ത്രത്തിന് ഭൗതീകശാസ്ത്രപരമായ യോഗ്യതയില്ല. പ്രകൃതിശാസ്ത്രങ്ങള്‍ക്ക് ദൈവശാസ്ത്രപരമായ യോഗ്യതയുമില്ല. സൃഷ്ടിയില്‍ ലക്ഷ്യോന്മുഖമായ പ്രക്രിയകള്‍ക്കു സാധ്യതയുണ്ടെന്ന കാര്യം തീര്‍ത്തും തള്ളിക്കളയുവാന്‍ പ്രകൃതിശാസ്ത്രത്തിനു സാധ്യമല്ല. മറിച്ച്, പ്രകൃതിയുടെ വികസനഗതിയില്‍ ഈ പ്രക്രിയകള്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് കൃത്യമായി നിര്‍വ്വചിക്കുവാന്‍ വിശ്വാസത്തിനു കഴിയുകയില്ല. ഒരു ക്രൈസ്തവന്, സഹായകരമായ ഒരു വിശദീകരണമാതൃകയെന്ന നിലയില്‍ പരിണാമ തത്വം സ്വീകരിക്കാം. പരിണാമവാദമെന്ന അബദ്ധസിദ്ധാന്തത്തില്‍ വീഴാതിരുന്നാല്‍ മതി. കാരണം, ജീവശാസ്ത്രപരമായ പ്രക്രിയയില്‍ ആകസ്മികമായുണ്ടായ ഉത്പ്പന്നമായി പരിണാമവാദം മനുഷ്യനെ കരുതുന്നു. പരിണാമം വികസിക്കാന്‍ കഴിയുന്ന എന്തിന്റെ യെങ്കിലും അസ്ഥിത്വം മുന്‍വ്യവസ്ഥയായി ആവശ്യപ്പെടുന്നുണ്ട്. ആ 'വസ്തു'എവിടെ നിന്നുവരുന്നുവെന്നതിനെക്കുറിച്ച് പരിണാമവാദം ഒന്നും പറയുന്നില്ല. കൂടാതെ, ലോക ത്തിന്റെയും മനുഷ്യന്റെയും അസ്ഥിത്വം, സാരാംശം, മഹത്വം, അര്‍ത്ഥലക്ഷ്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജീവശാസ്ത്രത്തിന്റെ ഭാഷയില്‍ മറുപടി പറയാനാവുകയില്ല. ഒരുവശത്ത് 'പരിണാമവാദം'അതിരുകടക്കുന്നു. അതുപോലെ മറുവശത്ത് സൃഷ്ടിവാദവും അതിരുകടക്കുന്നു. സൃഷ്ടിവാദക്കാര്‍ ബൈബിളിലെ വിവരങ്ങള്‍ യുക്തിരഹിതമായി വാച്യാര്‍ത്ഥത്തില്‍ സ്വീകരിക്കുന്നു. (ഉദാഹരണമായി, ലോകത്തിന്റെ പ്രായം കണക്കുകൂട്ടാന്‍ ഉത്പത്തി 1-ാം അദ്ധ്യായത്തില്‍ പറയുന്ന ആറുദിവസത്തെ ജോലിയെപ്പറ്റിയുള്ള വിവരണം ഉദ്ധരിക്കുന്നു)....

Read more
ലക്കം :430
26 June 2015

തങ്ങള്‍ സ്വവര്‍ഗ്ഗഭോഗവാസനയുള്ളവരാണെന്നു തോന്നുന്ന ആളുകളെപ്പറ്റി എന്തുപറയുന്നു? (യൂകാറ്റ് 65) സഭയുടെ വിശ്വാസം ഇതാണ്: സൃഷ്ടിയുടെ ക്രമത്തില്‍ സ്ത്രീയും പുരുഷ നും ഒരാള്‍ക്ക് മറ്റേയാളുടെ പരസ്പരപൂരകഗുണങ്ങള്‍ ആവശ്യകമായിരിക്കുകയും കുട്ടികള്‍ക്കു ജീവന്‍ നല്കാന്‍വേണ്ടി അവര്‍ പരസ്പരബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. അതുകൊണ്ടാണ് സ്വവര്‍ഗ്ഗരതിപരമായ പ്രവൃത്തികള്‍ സഭയ്ക്ക് അംഗീകരിക്കാ നാവത്തത്. ക്രിസ്ത്യാനികള്‍, അവരുടെ ലൈംഗീകാഭിമുഖ്യം പരിഗണിക്കപ്പെടാതെ തന്നെ എല്ലാവരുടെയും സ്‌നേഹവും ആദരവും അര്‍ഹിക്കുന്നുണ്ട്. എന്തെന്നാല്‍ എല്ലാ മനുഷ്യരും ദൈവത്താല്‍ ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നു. (2358-2359) ഒരമ്മയും അപ്പനും തമ്മിലുള്ള ഐക്യത്തില്‍ നിന്ന് ഉത്ഭവിക്കാത്തവനായി ഒരു മനുഷ്യനും ഈ ഭൂമിയിലില്ല. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണമില്ലാതി രിക്കുകയും മനുഷ്യപ്രകൃതിയും സൃഷ്ടിയുടെ ദൈവീകക്രമവുമനുസരിച്ചുള്ള സ്ത്രീപുരു ഷ ഐക്യത്തിന്റെ ശാരീരികഫലപൂര്‍ണ്ണത നിര്‍ബന്ധപൂര്‍വ്വം നഷ്ടപ്പെടുകയും ചെയ്യുക യെന്നത് സ്വവര്‍ഗ്ഗരതിഭാവമുള്ള അനേകരുടെ വേദനാജനകമായ അനുഭവമാണ്. എന്നാലും, ദൈവം മിക്കപ്പോഴും ആത്മാക്കളെ അസാധാരണ മാര്‍ഗ്ഗത്തിലൂടെ തന്നിലേ യ്ക്കു നയിക്കുന്നു. ഒരു അഭാവം, ഒരു നഷ്ടം, ഒരു മുറിവ്, അതു സ്വീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്താല്‍ ദൈവകരങ്ങളിലേയ്ക്കു തന്നെത്തന്നെ എറിയാനുള്ള ശക്തികേന്ദ്രമായിത്തീരാന്‍ അതിനു കഴിയും. എല്ലാറ്റില്‍നിന്നും നന്മകൊണ്ടുവരുന്നവ നാണല്ലോ ദൈവം. അവിടുത്തെ മഹത്വം സൃഷ്ടികര്‍മ്മത്തിലെന്നതിനേക്കാള്‍ കൂടുതല്‍ വീണ്ടെടുപ്പില്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും....

Read more
ലക്കം :429
19 June 2015

നമ്മള്‍ നമ്മുടെ ജീവിതത്തിലെ സഹനങ്ങള്‍ സ്വീകരിക്കണമെന്നും അങ്ങനെ 'കുരിശുകള്‍ വഹിക്കണ'മെന്നും അതുവഴി യേശു വിനെ അനുഗമിക്കണമെന്നും പറയുന്നത് എന്തുകൊണ്ട്? (യൂകാറ്റ് 102) ക്രിസ്ത്യാനികള്‍ സഹനം അന്വേഷിക്കേണ്ട. എന്നാല്‍, ഉപേക്ഷിക്കാനാവാത്ത സഹനം നേരിടുമ്പോള്‍ തങ്ങളുടെ സഹനം ക്രിസ്തുവിന്റെ സഹനത്തോടു കൂട്ടിച്ചേര്‍ ത്താല്‍ അത് അര്‍ത്ഥപൂര്‍ണ്ണമാകും. '...ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി മരിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്കുകയും ചെയ്തിരി ക്കുന്നു'. (1 പത്രോ 2:21). (618) യേശു പറഞ്ഞു: 'ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കു ന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമി ക്കട്ടെ'(മര്‍ക്കോ 8:34). ലോകത്തില്‍ സഹനം കുറയ്ക്കാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ട്. എന്നാലും സഹനമുണ്ടായിരിക്കും. വിശ്വാസത്തില്‍ നമ്മുടെ സഹനം സ്വീകരിക്കാനും മറ്റുള്ളവരുടെ സഹനത്തില്‍ പങ്കുചേരാനും നമുക്കു കഴിയും. അങ്ങനെ മാനുഷിക സഹനം ക്രിസ്തുവിന്റെ രക്ഷാകരസ്‌നേഹത്തോട് കൂടിച്ചേരുന്നു. ലോകം നന്നാക്കാന്‍ വേണ്ടി പരിവര്‍ത്തനം ചെയ്യിക്കുന്ന ദൈവീകശക്തിയുടെ ഭാഗമാകാനും സാധിക്കുന്നു....

Read more
ലക്കം :428
12 June 2015

എന്തുകൊണ്ടാണ് സഭ ഒരു ജനാധിപത്യസംഘടനയല്ലാത്തത്? (യൂകാറ്റ് 140) എല്ലാ അധികാരവും ജനങ്ങളില്‍ നിന്നും വരുന്നു എന്ന തത്വത്തിന്മേലാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. സഭയിലാകട്ടെ, എല്ലാ അധികാരവും ക്രിസ്തുവില്‍ നിന്നു വരുന്നു. അതുകൊണ്ടാണ് സഭയില്‍ ഹൈരാര്‍ക്കിപരമായ ഘടനയുണ്ടായിരിക്കുന്നത്. അതേ സമയം ക്രിസ്തു സംഘാതാത്മകമായ ഘടനയും സഭയ്ക്കു നല്കിയിട്ടുണ്ട്. (874-879) സഭയില്‍ ഹൈരാര്‍ക്കിപരമായ ഘടകം താഴെപ്പറയുന്ന വസ്തുതയില്‍ അടങ്ങി യിരിക്കുന്നു: അഭിഷിക്തരായ ശുശ്രൂഷകര്‍ സഭയില്‍, തങ്ങള്‍ക്കു പ്രവര്‍ത്തിക്കുകയോ നല്കുകയോ ചെയ്യാനാവാത്തവ ദൈവകൃപയാല്‍ പ്രവര്‍ത്തിക്കുകയോ നല്കുകയോ ചെയ്യുമ്പോള്‍ ക്രിസ്തു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അവര്‍ ക്രിസ്തുവിന്റെ സ്ഥാനത്തു നിന്ന് കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയോ, അവിടുത്തെ അധികാരത്തോടെ പഠിപ്പിക്കുകയോ ചെയ്യുമ്പോള്‍ ക്രിസ്തു തന്നെ പ്രവര്‍ ത്തിക്കുന്നു. സഭയില്‍ സംഘതാത്മക ഘടകം താഴെപ്പറയുന്ന വസ്തുതയില്‍ ഉള്‍ക്കൊ ള്ളുന്നു: വിശ്വാസം മുഴുവനും പന്ത്രണ്ടു അപ്പസ്‌തോലന്മാരുടെ ഗണത്തെ ക്രിസ്തു ഭരമേല്പിച്ചു. അവരുടെ പിന്‍ഗാമികള്‍, മാര്‍പാപ്പയോടുകൂടെ പത്രോസിനടുത്ത ശുശ്രൂഷ യുടെ അദ്ധ്യക്ഷതയില്‍, സഭയെ ഭരിക്കുന്നു. സംഘാത്മകമായ ഈ സമീപനമുണ്ടായി രിക്കെ, സൂന്നഹദോസുകള്‍ സഭയുടെ അനുപേക്ഷണീയമായ ഭാഗമാണ്. എന്നാലും, സഭയുടെ ഭരണപരമായ മറ്റു സംഘങ്ങളിലും-സിനഡുകളിലും കൗണ്‍ സിലുകളിലും- പരിശുദ്ധാത്മാവിന്റെ വിവിധദാനങ്ങളും ലോകമെങ്ങുമുള്ള സഭയുടെ സാര്‍വ്വത്രീകതയും ഫലപൂര്‍ണ്ണമാകാം....

Read more
ലക്കം :427
29 May 2015

വാടകമാതൃത്വത്തെയും കൃത്രിമ ബീജസങ്കലനത്തെയും കുറിച്ച് സഭയുടെ വിധിതീര്‍പ്പ് എന്താണ്? (യൂക്കാറ്റ് 423) മൂന്നാമത് ഒരാള്‍ ഇടയ്ക്ക് കയറിവരുകയാല്‍ മാതൃത്വ പിതൃത്വത്തിന്റെ പൊതു ബന്ധം ശിഥിലമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ഗര്‍ഭധാരണം വിവാഹജീവിതത്തിലെ ലൈംഗീകസംയോഗത്തിനു വെളിയിലുള്ള സാങ്കേതികവിദ്യാ പരമായ ഒരു പ്രവൃത്തിയായിത്തീരുമ്പോള്‍, ഗവേഷണവും ഔഷധവും വഴി ഒരു ശിശു വിനെ ഗര്‍ഭം ധരിക്കുന്നതിലുള്ള എല്ലാ സഹായവും നിറുത്തണം. (2374-2377) ഒരു ശിശുവിനെ പരകീയമായോ സ്വകീയമായോ ആയ ബീജമോ അണ്ഡമോ സ്വീകരിച്ച് സാങ്കേതികവിദ്യാപരമായി കൃത്രിമ ബീജസങ്കലനംവഴി ഗര്‍ഭധാരണം നടത്തുന്ന സമ്പ്രദായം മനുഷ്യമഹത്വത്തോടുള്ള ആദരം മൂലം സഭ അംഗീകരിക്കുന്നില്ല. ഓരോ ശിശു വിനും ദൈവത്തിന്റെ പദ്ധതി പ്രകാരം ഒരമ്മയും അപ്പനും ഉണ്ടായിരിക്കാനും അവന്റെ മാതാപിതാക്കളെ അറിയാനും ഏതെങ്കിലും വിധത്തില്‍ സാധിക്കുമെങ്കില്‍ അവരുടെ സ്‌നേഹത്താല്‍ ചുറ്റപ്പെട്ട് വളരാനും അവകാശമുണ്ട്. ജീവിതപങ്കാളിയിലൂടെ മാത്രം അമ്മയോ അപ്പനോ ആകാനുള്ള അവകാശം. എന്നാല്‍ ഭര്‍ത്താവില്‍ നിന്നുതന്നെയുള്ള ബീജമെടുത്ത് ബീജസങ്കലനം (വീാീഹീഴീൗ െശിലൊശിമശേീി) നടത്തിയാലും ശിശുവിനെ സാങ്കേതിക വിദ്യയുടെ ഉത്പന്നമാക്കും.വ്യക്തിപരമായ ലൈംഗീക സംയോഗത്തിന്റെ സ്‌നേഹപൂര്‍ണമായ ഐക്യത്തില്‍ നിന്നു ജനിക്കാന്‍ ശിശുവിനെ അനുവദിക്കാതിരിക്കും. ശിശു കേവലം ഒരു ഉത്പന്നമായാല്‍ ഉത്പന്നത്തിന്റെ ഗുണമേന്മയെയും ബാധ്യതയെയും കുറിച്ചുള്ള വിമര്‍ശനപരമായ ചോദ്യങ്ങളിലേയ്ക്ക് പെട്ടെന്ന് അതു നയിക്കുന്നു. വൈകല്യ മുള്ള ഭ്രൂണങ്ങള്‍ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന വൈദ്യശാസ്ത്ര പരിശോധനകളെയും സഭ എതിര്‍ക്കുന്നു. കൃത്രിമബീജസങ്കലനം നടത്തിയുണ്ടായ ഭ്രൂണം അന്യ സ്ത്രീയില്‍ നിക്ഷേപിച്ചു വളര്‍ത്തുന്ന വാടക മാതൃത്വസമ്പ്രദായവും മനുഷ്യത്ത്വത്തിനു വിരുദ്ധമാണ് ....

Read more
ലക്കം :426
2015-May-22

വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധത്തില്‍ ജീവിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ വിവാഹത്തിനുമുമ്പ് ലൈംഗികബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ ഒരു യുവക്രൈസ്തവനായി ജീവിക്കുവാന്‍ നിനക്കു കഴിയും? (യൂക്കാറ്റ് 408) ദൈവം നമ്മെ എല്ലാ നിമിഷങ്ങളിലും 'സങ്കീര്‍ണ്ണമായ' എല്ലാ സാഹചര്യങ്ങളിലും പാപാ വസ്ഥയിലും സ്‌നേഹിക്കുന്നു. സ്‌നേഹത്തെക്കുറിച്ചുള്ള മുഴുവന്‍ സത്യവും അന്വേഷിക്കാനും കൂടു തല്‍ കൂടുതല്‍ സംശയരഹിതമായും നിര്‍ണായകമായും അതില്‍ ജീവിക്കാനുമുള്ള വഴികള്‍ കണ്ടെത്താനും ദൈവം നമ്മെ സഹായിക്കുന്നു. വര്‍ദ്ധമാനമായ സമഗ്രതയോടെ തങ്ങളുടെ സ്‌നേഹം ജീവിക്കാനുള്ള ഒരു വഴി അന്വേഷിക്കാന്‍ ഒരു വൈദീകനോടോ, ആശ്രയിക്കാവുന്ന അനുഭവസിദ്ധരായ ഒരു ക്രൈസ്തവ നോടോ നടത്തുന്ന സംഭാഷണത്തിലൂടെ യുവജനത്തിനു സാധിക്കും. ജീവിതം ഒരു പ്രക്രിയ യാണെന്നും എന്തൊക്കെ സംഭവിച്ചാലും ദൈവസഹായംകൊണ്ട് പുതിയൊരു തുടക്കം ആകാമെന്നും അവര്‍ പഠിപ്പിക്കും....

Read more
ലക്കം :425
2015-May-15

എവിടെവെച്ചും പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? (യൂക്കാറ്റ് 498) കഴിയും നിങ്ങള്‍ക്ക് എവിടെവെച്ചും പ്രാര്‍ത്ഥിക്കാം. എന്നാലും ഒരു കത്തോലിക്കന്‍, ദൈവം സവിശേഷമാം വിധം 'വസിക്കുന്ന ' സ്ഥലങ്ങളെക്കൂടി എപ്പോഴും അന്വേഷിക്കും ആ സ്ഥലങ്ങള്‍, സര്‍വ്വോപരി, കത്തോലിക്കാപള്ളികളാണ്. അവയില്‍ നമ്മുടെ കര്‍ത്താവ് അപ്പത്തിന്റെ സാദൃശ്യത്തില്‍ സക്രാരിയില് സന്നിഹിതനായിരിക്കുന്നു. (2691 - 2696) നമ്മെ സംബന്ധിച്ചിടത്തോളം എല്ലായിടത്തും പ്രാര്‍ത്ഥിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്: വിദ്യാലയത്തിലും സബ്‌വേയിലും സത്കാരത്തിലും നമ്മുടെ കൂട്ടുകാരുടെയിടയിലും. ലോകം മുഴുവനും അനുഗ്രഹങ്ങളാല്‍ നനച്ചു കുതിര്‍ക്കപ്പെടണം. എന്നാല്‍ ദൈവം നമുക്കു വേണ്ടി കാത്തിരിക്കുന്നുവെന്നു പറയാവുന്ന വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. അവിടത്തെ സന്നിധിയില്‍ വിശ്രമിക്കാനും ശക്തരാക്കപ്പെടാനും നിറയ്ക്കപ്പെടാനും അവിടന്ന് നമ്മെ അയയ്ക്കാനും വേണ്ടിയാണത്. ഒരു യഥാര്‍ത്ഥ ക്രൈസ്തവന്‍ ഒരു ദേവാലയം സന്ദര്‍ശിക്കുന്നത് ഒരിക്കലും കാഴ്ച്ചകള്‍ കാണാന്‍ വേണ്ടിയായിരിക്കുകയില്ല. അയാള്‍ അവിടെ ഒരു നിമിഷം നിശ്ശബ്ദതയില്‍ തങ്ങിനില്ക്കും. ദൈവത്തെ ആരാധിക്കും. ദൈവവുമായുള്ള സൗഹൃദവും അവിടത്തോടുള്ള സ്‌നേഹവും പുതുക്കും (218) ...

Read more
ലക്കം :424
2015-May-08

ഏതു പേരുകളിലും അടയാളങ്ങളിലുമാണ് പരിശുദ്ധാത്മാവ് പ്രക്ത്യക്ഷപ്പെടുന്നത്? പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ യേശുവിന്റെ മേല്‍ ഇറങ്ങിവന്നു. ആദിമ ക്രൈസ്തവര്‍ പരിശുദ്ധാത്മാവിനെ സൗഖ്യദായകമായ തൈലം, സജീവജലം, ശക്തമായ കൊടുംകാറ്റ്, ജ്വലിക്കുന്ന അഗ്നി എന്നിങ്ങനെ വിവിധരൂപങ്ങളില്‍ അനുഭവിച്ചു. യേശുതന്നെ, ആലോചനക്കാരന്‍, ആശ്വാസദായകന്‍, അദ്ധ്യാപകന്‍, സത്യത്തിന്റെ ആത്മാവ് എന്നോക്കെ പറയുന്നു. സഭയുടെ കൂദാശകളില്‍ കൈവയ്പു വഴിയും തൈലം പൂശല്‍ വഴിയും പരിശുദ്ധാത്മാവിനെ നല്‍കുന്നു. (691-693) ജലപ്രളയത്തിനുശേഷം ദൈവം മനുഷ്യവംശവുമായുള്ള തന്റെ ഉടമ്പടിയില്‍ സ്ഥാപിച്ച സമാധാനത്തിന്റെ സൂചന നോഹയ്ക്കു നല്‍കിയത് ഒരു പ്രാവിന്റെ പ്രത്യക്ഷപ്പെടല്‍ വഴിയാണ്. പൗരാണികകാലത്തെ അക്രൈസ്തവരും പ്രാവിനെ സ്‌നേഹത്തിന്റെ അടയാളമായി കരുതുന്നു. അതുകൊണ്ട് യേശു ജോര്‍ദ്ദാനില്‍ മാമ്മോദീസയ്ക്കു സ്വയം വിധേയനായപ്പോള്‍ വ്യക്തിത്വം പൂണ്ട ദൈവസ്‌നേഹമായ പരിശുദ്ധാത്മാവ് എന്തുകൊണ്ടാണ് പ്രാവിന്റെ രൂപത്തില്‍ വന്നതെന്ന് ആദിമക്രിസ്ത്യാനികള്‍ മനസ്സിലാക്കി. ഇന്ന് ലോകവ്യാപകമായി പ്രാവിനെ സമാധാനത്തിന്റെ അടയാളമായും ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനത്തിന്റെ പ്രതീകമായും അംഗീകരിച്ചിരിക്കുന്നു. (ഉത്പ 8:10-11) ...

Read more
ലക്കം :423
2015-APRIL-17

പരിശുദ്ധാത്മാവ് എന്റെ ജീവിതത്തില്‍ എന്താണു ചെയ്യുന്നത്? പരിശുദ്ധാത്മാവ് എന്നെ ദൈവത്തെ സ്വീകരിക്കാന്‍ യോഗ്യതയുള്ളവനാക്കുന്നു, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു, മറ്റുള്ളവരെ സഹായിക്കാന്‍ കഴിവുനല്‍കുന്നു (738 ,647,656-657) 'നമ്മുടെ ആത്മാവിന്റെ പ്രശാന്തനായ അതിഥി'യെന്നു പരിശുദ്ധാത്മാവിനെ വിശുദ്ധ അഗസ്തീനോസ് വിളിക്കുന്നു. അവിടത്തെ സാന്നിധ്യം ആഗ്രഹിക്കുന്ന ആരും നിശബ്ദത പാലിക്കണം. പലപ്പോഴും ഈ ദിവ്യാതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണത്തിന് മനസ്സാക്ഷിയില്‍, അല്ലെങ്കില്‍ ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെ സംസാരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആലയമായിരിക്കുകയെന്നതിന്റെ അര്‍ത്ഥം ആത്മാവും, ശരീരവും ഈ ദിവ്യാതിഥിക്ക്, നമ്മിലുള്ള ദൈവത്തിനുവേണ്ടി നിലകൊള്ളുകയെന്നാണ്. അതുകൊണ്ട് നമ്മുടെ ശരീരം ദൈവത്തിന്റെ 'ലിവിങ് റൂം'ആണെന്നു പറയാം. നമ്മിലുള്ള പരിശുദ്ധാത്മാവിനോട് നമ്മള്‍ എത്രമാത്രം തുറവുള്ളവരായിരിക്കുമോ അത്രമാത്രം അവിടന്ന് നമ്മുടെ ജീവിതത്തിന്റെ യജമാനനായിരിക്കും. സഭയുടെ പടുത്തുയര്‍ത്തലിനു വേണ്ടി ഇന്നും നമുക്ക് അത്രവേഗം സിദ്ധികള്‍ നല്‍കുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിന്റെ പ്രവൃത്തികള്‍ക്കു പകരം പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ നമ്മില്‍ വളരും. 290-291, 295-297, 310-311...

Read more
ലക്കം :422
2015-April-10

യേശുവിന്റെ ഉത്ഥാനത്തിനു തെളിവുകളുണ്ടോ? യേശുവിന്റെ ഉത്ഥാനത്തിന് ശാസ്ത്രീയമായ അര്‍ത്ഥത്തില്‍ തെളിവുകളില്ല. എന്നാല്‍, വ്യക്തിപരവും സമൂഹപരവുമായ വളരെ ശക്തമായ സാക്ഷ്യങ്ങളുണ്ട്. ജറുസലേമിലെ ആ സംഭവങ്ങളെക്കുറിച്ച് ധാരാളം സമകാലികര്‍ നല്‍കിയ സാക്ഷ്യങ്ങളാണവ. (639-644,647,656-657) ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ഏറ്റവും പഴയസാക്ഷ്യം. വി. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതിയ എഴുത്താണ്. ക്രിസ്തുവിന്റെ മരണശേഷം ഏതാണ്ട് ഇരുപതുവര്‍ഷം കഴിഞ്ഞ് എഴുതിയതാണിത്: 'എനിക്കു ലഭിച്ചത് സര്‍വപ്രധാനമായിക്കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പ്പിച്ചുതന്നു. വിശുദ്ധലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം നാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടു പേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനും പേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്' (1കോറി 15:3-6). ആദിമക്രൈസ്തവസമൂഹത്തില്‍ നിലനിന്ന സാക്ഷ്യമാണ്. വിശുദ്ധ പൗലോസ് രേഖപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം നിലനിന്നതുമാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയായ വര്‍ഷം തന്നെ നിലനിന്നതുമാണ്. ഉത്ഥിതനായ ക്രിസ്തുവുമായുണ്ടായ ഞെട്ടിക്കുന്ന കണ്ടുമുട്ടലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്രിസ്ത്യാനിയായത്. ഉത്ഥാനമെന്ന യാഥാര്‍ത്ഥ്യത്തിന്റെ ഒന്നാമത്തെ സൂചനയായി 'ശൂന്യമായ കല്ലറ' (ലൂക്കാ 24:2-3) എന്ന വസ്തുതയെ ശിഷ്യന്‍മാര്‍ കരുതി. എല്ലാവരിലും വച്ച് സ്ത്രീകള്‍ അത് ആദ്യം കണ്ടെത്തി. അക്കാലത്തെ നിയമമനുസരിച്ച് അവര്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ പാടില്ലായിരുന്നു. ശൂന്യമായിക്കഴിഞ്ഞ കല്ലറ അപ്പസ്‌തോലനായ യോഹന്നാന്‍ 'കണ്ടുവിശ്വസിച്ചു' (യോഹ 20:8-9) എന്നും നാം വായിക്കുന്നു. എന്നാലും പ്രത്യക്ഷപ്പെടലുകളുടെ ഒരു പരമ്പരയ്ക്കുശേഷമാണ് യേശു ജീവച്ചിരിക്കുന്നുവെന്ന് പൂര്‍ണ്ണമായ ഉറപ്പുണ്ടായത്. ഉത്ഥിതനായ കര്‍ത്താവുമായുള്ള അനേകം കണ്ടുമുട്ടലുകള്‍, സ്വര്‍ഗത്തിലേക്കുള്ള അവിടത്തെ ആരോഹണത്തോടെ അവസാനിച്ചു. എന്നാലും അതിനു ശേഷവും, ഇന്നും ജീവിക്കുന്ന കര്‍ത്താവുമായുള്ള കണ്ടുമുട്ടല്‍ നടക്കുന്നുണ്ട്. യേശുക്രിസ്തു ജീവിക്കുന്നു....

Read more
ലക്കം :421
2015-March-27

'മറ്റെല്ലാ സ്ഥലങ്ങളും വിട്ട് കുരിശില്‍ വച്ച് യേശു നമ്മേ രക്ഷിക്കേണ്ടി വന്നത് എന്തു കൊണ്ട്? ' (യൂകാറ്റ് 101) യേശു നിര്‍മ്മലനാണെങ്കിലും ക്രൂരമായി വധിക്കപ്പെട്ടത് എവിടെ വച്ചാണോ ആ കുരിശ് അങ്ങേയറ്റത്തെ അധ:സ്ഥിതിയുടെയും പരിത്യജിക്കലിന്റെയും സ്ഥാനമാണ്. ലോകത്തിന്റെ കുറ്റം വഹിക്കാനും ലോകത്തിന്റെ വേദന സഹിക്കാനും വേണ്ടി നമ്മുടെ രക്ഷകനായ ക്രിസ്തു കുരിശു തിരഞ്ഞെടുത്തു. അങ്ങനെ അവിടന്ന് തന്റെ പരിപൂര്‍ണ സ്‌നേഹം കോണ്ട് ലോകത്തെ ദൈവത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. (613-617, 622-623) ദൈവം തന്റെ പുത്രനില്‍ സ്വയം കുരിശില്‍ തറയ്ക്കപ്പെടാന്‍ അനുവദിച്ചു. അവിടത്തെ സ്‌നേഹം ഇതിലേറെ ശക്തമായി പ്രകടിപ്പിക്കാന്‍ അവിടത്തേക്കു കഴിയുമായിരുന്നില്ല. കുരിശില്‍ തറയ്ക്കാന്‍ പൗരാണിക കാലത്തെ ഏറ്റവും ലജ്ജാവഹവും ഏറ്റവും ഭീകരവുമായ വധരീതിയായിരുന്നു. റോമന്‍ പൗരന്മാര്‍ എന്തു കുറ്റം ചെയ്തവരായാലും അവരെ ക്രൂശിക്കുന്നത് നിരോധിച്ചിരുന്നു. അതുവഴി ദൈവം മനുഷ്യ വംശത്തിന്റെ ഏറ്റവും അഗാധമായ സഹനങ്ങളിലേക്കു പ്രവേശിച്ചു. അപ്പോള്‍ മുതല്‍ ആര്‍ക്കും ഇങ്ങനെ പറയാന്‍ പറ്റുകയില്ല. 'ഞാന്‍ എന്തു സഹിക്കുന്നുവെന്ന് ദൈവത്തിന് അറിഞ്ഞുകൂടാ'...

Read more
ലക്കം :420
2015-March-20

'ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ 'എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? (യൂകാറ്റ് 525) ഓരോ ദിവസവും ഓരോ മണിക്കൂറിലും നമ്മള്‍ പാപത്തില്‍ വീഴുകയും ദൈവത്തോട് ഇല്ല എന്നു പറയുകയും ചെയ്യുകയെന്ന അപകടസാധ്യതയിലാണ്. അതുകൊണ്ട് പ്രലോഭന ത്തിന്റെ ശക്തിയില്‍ നമ്മെ രക്ഷാമാര്‍ഗ്ഗമില്ലാത്തവരായി വിട്ടുകളയരുതെന്ന് നാം ദൈവത്തോട് യാചിക്കുന്നു. (2846-2849) നമ്മള്‍ ദുഷ്ടനെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത ദുര്‍ബലരായ മനുഷ്യരാണെന്ന്, പരീക്ഷിക്കപ്പെട്ടിട്ടുള്ള യേശുവിന് അറിയാം. പരീക്ഷയുടെ മണിക്കൂറില്‍ ദൈവസഹായത്തില്‍ ആശ്രയിക്കണമെന്നു പഠിപ്പിച്ച അവിടന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപത്തിലൂടെ നാം യാചിക്കുന്നത് കാരുണ്യപൂര്‍വ്വം അനുവദിച്ചു തരുന്നു....

Read more
ലക്കം :419
2015-March-13

കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികളും നമ്മുടെ സഹോദരീസഹോദരന്മാരാണോ? (യൂകാറ്റ്. 130) മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രൈസ്തവരും യേശുക്രിസ്തവിന്റെ സഭയുടേതാണ്. അതുകൊണ്ടാണ്. കത്തോലിക്കാസഭയുമായുള്ള സമ്പൂര്‍ണ്ണ സംസര്‍ഗ്ഗത്തില്‍ നിന്നുവേര്‍തിരിഞ്ഞ വരായി സ്വയം കാണുന്ന ക്രൈസ്തവരും ക്രൈസ്തവരെന്ന് യുക്തിപൂര്‍വ്വം വിളിക്കപ്പെടുന്നതും സഹോദരീസഹോദരന്മാരായിരിക്കും. (817-819) ക്രിസ്തുവിന്റെ ഏകസഭയില്‍ നിന്നുണ്ടായ വേര്‍പെടലിന്റെ സംഭവങ്ങള്‍ ഉണ്ടായത് ക്രിസ്തു വിന്റെ പ്രബോധനത്തിന്റെ അബദ്ധവത്ക്കരണം, മാനുഷികപരാജയങ്ങള്‍, അനുരഞ്ജനത്തിന് രണ്ടു കക്ഷികളുടേയും പ്രതിനിധി കളുടെ ഭാഗത്തുനിന്ന് സാധാരണമായി ഉണ്ടായിട്ടുള്ള സന്മനസ്സില്ലായ്മ എന്നിവ കൊണ്ടാണ്. സഭയുടെ ചരിത്രപരമായ വിഭജനങ്ങള്‍ക്ക് ഇന്നത്തെ ക്രിസ്ത്യാനികള്‍ ഒരു തരത്തിലും കുറ്റക്കാരല്ല. കത്തോലിക്ക സഭയില്‍ നിന്നുവേര്‍പിരിഞ്ഞു പോയിട്ടുള്ള മനുഷ്യവംശത്തിലെ സഭകളിലും സഭാത്മക സമൂഹങ്ങളിലുമുള്ളവരുടെ രക്ഷ യ്ക്കായും പരിശുദ്ധാത്മാവു പ്രവര്‍ത്തി ക്കുന്നു. അവിടെയെല്ലാം കാണുന്ന ദാനങ്ങള്‍ ഉദാഹരണമായി, വിശുദ്ധ ലിഖിതം, കൂദാശകള്‍, വിശ്വാസം, പ്രത്യാശ, സ്‌നേഹം മുതലായ സിദ്ധികള്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവില്‍ നിന്നുദ്ഭവിച്ചു വരുന്നവയാണ്. ക്രിസ്തുവിന്റെ ആത്മാവു ജീവിക്കുന്നിടത്ത് പുനരൈക്യത്തിലേയ്ക്കു നയിക്കുന്ന ആന്തരീക സ്വയം ചാലക ശക്തി യുണ്ട്. എന്തെന്നാല്‍ ഒന്നിച്ചു ബന്ധപ്പെട്ടിരിക്കുന്നവ ഒന്നിച്ചു വളരുവാന്‍ ആഗ്രഹിക്കുന്നു....

Read more
ലക്കം :418
2015-February-27

' നിങ്ങള്‍ക്ക് എന്റെ മുമ്പില്‍ അന്യദേവന്മാരുണ്ടായിരിക്കരുത് ' എന്നതിന്റെ അര്‍ത്ഥം എന്ത് ? (യൂകാറ്റ് 355) ഈ കല്പന താഴെപ്പറയുന്ന കാര്യങ്ങള്‍ മുടക്കുന്നു: മറ്റു ദേവന്മാരേയും അവിശ്വാസികളുടെ ദേവതകളെയും ആരാധിക്കുന്നതും ഭൗമികമായ വിഗ്രഹത്തെ ആരാധിക്കുന്നതും എന്തെങ്കിലും ഭൗമിക വസ്തുവിന് (പണം, സ്വാധീനം, വിജയം, സൗന്ദര്യം, യൗവനം മുതലായവ) തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതും. ദൈവത്തിന്റെ ശക്തിയിലും പരിപാലനയിലും, അനുഗ്രഹങ്ങളിലും വിശ്വസിക്കുന്നതിനുപകരം അന്ധവിശ്വാസം പുലര്‍ത്തുന്നത്. അതായത്, നിഗൂഢവിദ്യ, മാജിക്, രഹസ്യവിദ്യ, ''നവയുഗ'' വിശ്വാസം അഭ്യസിക്കുന്നതും ഭാവിപ്രവചനത്തിലോ അരൂപിസേവയിലോ ഉള്‍പ്പെടുന്നതും. ദൈവത്തെ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ പ്രകോപിപ്പിക്കുന്നത്. ദൈവദൂഷണമെന്ന പാപം ചെയ്യുന്നത്. അഴിമതിയിലൂടെ ആദ്ധ്യാത്മികാധികാരം നേടുന്നതും കച്ചവടം വഴി വിശുദ്ധ വസ്തുക്കളെ അശുദ്ധമാക്കുന്നതും.(വിശുദ്ധ വസ്തുവിന്റെ ക്രയവിക്രയം) (2110-2128, 2138-2140). ...

Read more
ലക്കം :417
2015-February-20

എന്താണ് പ്രായശ്ചിത്തം? ചെയ്തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ് പ്രായശ്ചിത്തം. പ്രായശ്ചിത്തം എന്റെ തലച്ചോറില്‍ മാത്രമായിരിക്കരുത്. അത് ഞാന്‍ പരസ്‌നേഹപ്രവൃത്തികള്‍ വഴിയും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢ്യം വഴിയും പ്രകടിപ്പിക്കണം. പ്രാര്‍ത്ഥന, ഉപവാസം, ദരിദ്രരെ ആത്മീയമായും ഭൗതീകമായും സഹായിക്കല്‍ എന്നിവ വഴിയും പ്രായശ്ചിത്തം ചെയ്യാം (1434-1439) പ്രായശ്ചിത്തം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. തന്നെത്തന്നെ തരംതാണവനായി കരുതുക, ശങ്കാകുലമായ മനസ്സാക്ഷിയുണ്ടായിരിക്കുക എന്നിവയുമായി പ്രായശ്ചിത്തിനു യാതൊരു ബന്ധവുമില്ല. ഞാന്‍ എത്ര മോശക്കാരനാണ് എന്ന് ചിന്തിച്ച് ആകുലപ്പെട്ടുകൊണ്ടി രിക്കലല്ല പ്രായശ്ചിത്തം. പ്രായശ്ചിത്തം നമ്മെ സ്വതന്ത്രരാക്കുന്നു. പുതുതായി തുടങ്ങുവാന്‍ പ്രോത്സാഹിപ്പിക്കുന്നു....

Read more
ലക്കം :416
2015-February-13

ഗര്‍ഭനിരോധനത്തിനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഒന്നുപോലെ നല്ലതല്ലാത്തത് എന്തുകൊണ്ട്? (യൂകാറ്റ് 421) ഗര്‍ഭധാരണം ബോധപൂര്‍വ്വം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളായി സഭ ശുപാര്‍ശ ചെയ്യുന്നത് പരിഷ്‌കൃതരീതികളായ ആത്മനിരീക്ഷണവും സ്വാഭാവിക കുടുംബാസൂത്രണവും (ച.എ.ജ) ആണ്. അവ സ്ത്രീയുടേയും പുരുഷന്റെയും മഹത്വത്തിനു ചേര്‍ന്നവയാണ്, സ്‌ത്രൈണ ശരീരത്തിന്റെ ജന്മസിദ്ധമായ നിയമങ്ങളെ മാനിക്കുന്നു. പരസ്പര വാത്സല്യവും പരിഗണനയും അവ ആവശ്യപ്പെടുന്നുണ്ട്. തന്മൂലം അവ സ്‌നേഹത്തിന്റെ ഒരു വിദ്യാലയമാണ്. (2370-2372,2399) സഭ പ്രകൃതിയുടെ ക്രമത്തെ അത്യധികം ശ്രദ്ധിക്കുന്നു. അതില്‍ അഗാധമായ ഒരര്‍ത്ഥം കണ്ടെത്തുകയും ചെയ്യുന്നു. അതുകൊണ്ട് ദമ്പതികള്‍ സ്ത്രീയുടെ ഫലപുഷ്ടിയുള്ളതും ഫല പുഷ്ടിയില്ലാത്തതുമായ ദിവസങ്ങളുടെ സ്വാഭാവിക മാറ്റം പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നത് നിസ്സംഗതയുടെ കാര്യമല്ലെന്നു സഭ കരുതുന്നു. സ്വാഭാവിക കുടുംബാസൂത്രണത്തെ സ്വാഭാവിക മെന്നു വിളിക്കുന്നത് ആകസ്മികമായിട്ടല്ല; അത് പരിസ്ഥിതിപരവും സമഗ്രവും സ്വസ്ഥാപരവും ആരോഗ്യകരവും പങ്കാളിത്തത്തിലുള്ള ഒരഭ്യസനവുമാണ്. നേരെമറിച്ച് ഗര്‍ഭനിരോധനത്തിനുള്ള എല്ലാ കൃത്രിമ മാര്‍ഗ്ഗങ്ങളെയും സഭ തളളിക്കളയുന്നു. രാസപരമായ രീതികള്‍ (ഗുളികകള്‍), യാന്ത്രികരീതികള്‍ (ഉദാഹരണമായി കോണ്ടം, ഗര്‍ഭപാത്രത്തില്‍ വെയ്ക്കുന്ന കഡഉ), ശസ്ത്രക്രിയാരീതികള്‍ (വന്ധ്യംകരണം) മുതലായവയാണ്. കൃത്രിമമാര്‍ഗങ്ങള്‍, അവ ലൈംഗീക വേഴ്ചയെ സൃഷ്ടിപരമായ അതിന്റെ കഴിവില്‍ നിന്നു വേര്‍തിരിക്കുകയും ഭാര്യാഭര്‍ത്താക്കന്‍മാരുടെ സമ്പൂര്‍ണമായ പരസ്പരദാനത്തെ തടയുകയും ചെയ്യുന്നതുകൊണ്ടാണ് സഭ അവയെ തള്ളിക്കളയുന്നത്. കൃത്രിമ മാര്‍ഗ്ഗങ്ങള്‍ സ്ത്രീയുടെ ആരോഗ്യത്തെ അപകടപ്പെടുത്തുകപോലും ചെയ്യും.(വളരെ നേരത്തെ നടക്കുന്ന പ്രസവം). കാലക്രമേണ അത് ദമ്പതികളുടെ സ്‌നേഹ ജീവിതത്തിന് നാശമുണ്ടാക്കും. ...

Read more
ലക്കം :415
2015-January-23

'മറിയത്തിന്റെ അമലോദ്ഭവം ' എന്നതിന്റെ അര്‍ത്ഥം എന്താണ്? (യൂകാറ്റ് 83) സഭ ഇങ്ങനെ വിശ്വസിക്കുന്നു. 'അനന്യമായ ദൈവകൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉദ്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ഉദ്ഭവപാപത്തിന്റെ സകലമാലിന്യങ്ങളില്‍നിന്നും പരിരക്ഷിക്കപ്പെട്ടു. ' (1854 ലെ വിശ്വാസസത്യപ്രഖ്യാപനം-വിശ്വാസസത്യം) (487-492, 508) അമലോദ്ഭവത്തിലുള്ള വിശ്വാസം സഭയുടെ ആരംഭം മുതല്‍ നിലനിന്നിരുന്നു. ആ പ്രയോഗം ഇന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ദൈവം മറിയത്തെ ആദിമുതല്‍ ഉദ്ഭവപാപത്തില്‍ നിന്നു പരിരക്ഷിച്ചുവെന്നു പറയുന്നതു തന്നെയാണത്. മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ യേശുവിനെ ഗര്‍ഭം ധരിച്ചതിനെപ്പറ്റി അത് ഒന്നും പറയുന്നില്ല, ക്രിസ്തുമതത്തില്‍ ലൈംഗികതയുടെ ഒരു വിധത്തിലുമുള്ളള തരം താഴ്ത്തലല്ല അത്. ഒരു ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിക്കു ജന്മം നല്കുമ്പോള്‍ അവര്‍ 'കളങ്കിതരായിത്തീരു 'മെന്ന ധാരണ അതിലില്ല. (68 -69)...

Read more
ലക്കം :414
2015-January-16

എന്തുകൊണ്ടാണ് പഴയനിയമം ദൈവത്തിന്റെ പ്രതിഛായകളെ നിരോധിക്കുന്നത്? എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ആ കല്പന പാലിക്കുന്നില്ല? (യൂകാറ്റ് 358) ദൈവരഹസ്യം സംരക്ഷിക്കാനും അവിശ്വാസികളുടെ വിഗ്രഹാരാധനപരമായ അഭ്യസനങ്ങളില്‍ നിന്ന് ഇസ്രായേല്‍ ജനത്തെ മാറ്റിനിറുത്താനുമായി ഒന്നാം കല്പനയില്‍ ഇപ്രകാരം പറഞ്ഞു: 'നീ നിനക്കു വേണ്ടി പ്രതിമ നിര്‍മ്മിക്കരുത്'(പുറ.24:4). എന്നാലും ദൈവം തന്നെ യേശുക്രിസ്തുവില്‍ ഒരു മാനുഷിക മുഖം സ്വീകരിച്ചുകൊണ്ട് പ്രതിമകള്‍ നിരോധിക്കുന്ന നിയമം ക്രിസ്തുമതം അസാധുവാക്കി. പൗരസ്ത്യ സഭയില്‍ ഐക്കണുകള്‍ (പ്രതിഛായകള്‍) വിശുദ്ധമായി കരുതുകപോലും ചെയ്യുന്നുണ്ട്. (2129- 2132,2141) ദൈവം എല്ലാറ്റിനും അതീതമാണെന്നും (സര്‍വാതിശായിത്വം) ലോകത്തിലുള്ള എന്തിനേ ക്കാളും വലിയവനാണെന്നും ഇസ്രായേലിന്റെ ഗോത്രപിതാക്കന്മാര്‍ അറിഞ്ഞു. ആ അറിവ് ഇന്നു യഹൂദ മതത്തിലും ഇസ്ലാം മതത്തിലും നിലനില്ക്കുന്നുണ്ട്. ആ മതങ്ങളില്‍ ദൈവത്തിന്റെ പ്രതിമയുണ്ടായിരിക്കാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഇന്നും അനുവദിക്കുന്നില്ല. എന്നാല്‍ ക്രിസ്തുമത ത്തില്‍ ക്രിസ്തുവിന്റെ ഭൗമിക ജീവിതത്തിന്റെ വെളിച്ചത്തില്‍, പ്രതിമാ നിരോധന കല്പന നാലാം നൂറ്റാണ്ടുമുതല്‍ മയപ്പെടുത്തി. രണ്ടാം നിഖ്യാ സൂനഹദോസില്‍ (ഏ.ഡി. 787) ആ നിരോധനം എടുത്തുകളഞ്ഞു. ദൈവം തന്റെ മനുഷ്യാവതാരം മൂലം തികച്ചും സങ്കല്പാതീതനായിരിക്കുന്നില്ല. യേശുവിന്റെ ആഗമനശേഷം അവിടന്ന് എങ്ങനെയായിരിക്കുന്നുവെന്ന് നമുക്ക് ചിത്രീകരിക്കാ നാവും. 'എന്നെ കണ്ടവന്‍ എന്റെ പിതാവിനെ കണ്ടു കഴിഞ്ഞു. ' (യോഹ 14:9) ...

Read more
ലക്കം :413
26 December 2014

96) എന്തുകൊണ്ടാണ് യേശുവിനെപോലെയുള്ള സമാധാനത്തിന്റെ മനുഷ്യനെ കുരിശുമരണത്തിന് വിധിച്ചത് ? യേശു തന്റെ സമകാലീകരോട് നിര്‍ണായകമായ ഒരു ചോദ്യം ഉന്നയിച്ചു. ഒന്നുകില്‍ അവിടന്ന് ദൈവീകമായ അധികാരത്തോടെ പ്രവര്‍ത്തിക്കുന്നു. അല്ലെങ്കില്‍ ഒരു കപടവേഷധാരിയും ദൈവദൂഷകനും നിയമലംഘകനും മറുപടി പറയാന്‍ വിളിക്കപ്പെട്ടവനുമാണ്. യേശു പലവിധത്തിലും തന്റെ കാലഘട്ടത്തിലെ പരമ്പരാഗത യഹൂദമതത്തിന് അഭൂതപൂര്‍വമായ വെല്ലുവിളിയായിരുന്നു. അവിടന്ന് പാപങ്ങള്‍ ക്ഷമിച്ചു. ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണത്. സാബത്തുനിയമം സോപാധികമല്ലാത്തതുപോലെ പെരുമാറി. ദൈവദൂഷകനാണെന്നു സംശയിക്കപ്പെട്ടു. കള്ളപ്രവാചകനാണെന്ന കുറ്റാരോപണത്തിനു സ്വയം വിധേയനായി. ഇവയെല്ലാം നിയമത്തിന്‍ കീഴില്‍ മരണശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളായിരുന്നു. ...

Read more
ലക്കം :412
19 December 2014

95) യേശു യഹൂദരുടെ പെസഹാതിരുന്നാളിന്റെ തിയ്യതി തന്റെ മരണത്തിന്റേയും ഉത്ഥാനത്തിന്റേയും തിയ്യതിയായി നിശ്ചയിച്ചത് എന്തുകൊണ്ട്? തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സംഭവിക്കാനിരിക്കുന്നതിന്റെ പ്രതീകമായി തന്റെ ജനമായി ഇസ്രായേലിന്റെ പെസഹാതിരുന്നാള്‍ യേശു തിരഞ്ഞെടുത്തു. ഇസ്രായേല്‍ ജനം ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ടപോലെ ക്രിസ്തു നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്നും മരണത്തിന്റെ ശക്തിയില്‍ നിന്നും സ്വതന്ത്രരാക്കുന്നു. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനത്തിനുണ്ടായ വിമോചനത്തിന്റെ ആഘോഷ മായിരുന്നു പെസഹാതിരുന്നാള്‍. നമ്മെ കൂടുതല്‍ അഗാധമായ വിധത്തില്‍ സ്വതന്ത്രരാക്കാന്‍ യേശു ജെറുസലേമിലേക്കു പോയി. അവിടന്ന് തന്റെ ശിഷ്യന്മരോടൊപ്പം പെസഹാതിരുന്നാള്‍ ആഘോഷിച്ചു. ഈ തിരുനാളില്‍ യേശു തന്നതന്നെ ബലിക്കുള്ള ആട്ടിന്‍കുട്ടിയാക്കി. 'എന്തെന്നാല്‍ നമ്മുടെ പെസഹാകുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.' (1കോറി.5:7) ദൈവവും മനുഷ്യനും തമ്മിലുള്ള സുനിശ്ചിതമായ അനുരഞ്ജനം എന്നേയ്ക്കുമായി സ്ഥാപിക്കുന്നതിനാണത് ....

Read more
ലക്കം :411
12 December 2014

94). താന്‍ ജറുസലേമില്‍ പ്രവേശിക്കുമ്പോള്‍ മരിക്കേണ്ടിവരുമെന്ന് യേശു അറിഞ്ഞുവോ? ഉവ്വ്, യേശു പീഡാസഹനത്തിന്റെയും മരണത്തിന്റെയും സ്ഥലത്തേക്ക് ബോധപൂര്‍വ്വം സമ്മതത്തോടെ (ലൂക്കാ 9:51) പോകുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം തന്റെ മരണത്തേയും സഹനത്തെയും കുറിച്ച് പ്രവചിച്ചു....

Read more
ലക്കം :410
28 November 2014

93). എന്തുകൊണ്ടാണ് ക്രിസ്തു മലയില്‍ വച്ച് മറുരൂപപ്പെട്ടത്? യേശുവിന്റെ ഭൗമികജീവിതകാലത്തുപോലും ദൈവം തന്റെ പുത്രന്റെ ദൈവിക മഹത്ത്വം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചു. യേശുവിന്റെ മരണവും ഉത്ഥാനവും പിന്നീടു മനസ്സിലാക്കാന്‍ ശിഷ്യന്‍മാരെ സഹായിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു അവിടത്തെ മറുരൂപപ്പെടല്‍. മലമുകളില്‍ വച്ച് ശിഷ്യന്‍മാരുടെ കണ്‍മുമ്പില്‍ എങ്ങനെ യേശു പ്രകാശിക്കാന്‍ തുടങ്ങിയെന്ന് (മറുരൂപപ്പെട്ടുവെന്ന്) മൂന്നു സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. യേശുവിനെ അവിടത്തെ സ്വര്‍ഗീയ പിതാവ് തന്റെ 'പ്രിയപുത്രന്‍'എന്നു വിളിക്കുന്നു. അവര്‍ അവനെ ശ്രവിക്കണമെന്ന് ആവശ്യപ്പെടുന്നു. മൂന്നു കൂടാരങ്ങളുണ്ടാക്കി ആ നിമിഷം സ്വന്തമാക്കാന്‍ പത്രോസ് ആഗ്രഹിക്കുന്നു. എന്നാല്‍, യേശു പീഡാസഹനത്തിലേക്കുള്ള വഴിയിലാണ്. മഹത്ത്വദര്‍ശനം അവിടത്തെ ശിഷ്യന്‍മാരെ ശക്തിപ്പെടുത്താനുള്ളതാണ്....

Read more
ലക്കം :409
2014-November-21

92).എന്തുകൊണ്ടാണ് യേശു അപ്പസ്‌തോലന്‍മാരെ വിളിച്ചത്? യേശുവിനു ചുറ്റും സ്ത്രീകളും പുരുഷന്‍മാരുമായി ശിഷ്യരുടെ വലിയൊരു വൃത്തമുണ്ടായിരുന്നു. ആ വൃത്തത്തില്‍നിന്ന് അവിടന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. അവരെ അപ്പസ്‌തോലന്‍മാര്‍ അഥവാ ശ്ലീഹന്‍മാര്‍ എന്നു വിളിച്ചു.(ലൂക്കാ 6.12:16). അവരെ അവിടന്ന് സവിശേഷമായി പരിശീലിപ്പിച്ചു.പല ദൗത്യങ്ങളും അവരെ ഏല്പിക്കുകയും ചെയ്തു. 'ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്തുവാനുമായി അവിടന്ന് അവരെ അയച്ചു.'(ലൂക്കാ 9:2). യേശു തന്റെ അന്തിമാത്താഴത്തില്‍ ഈ പന്ത്രണ്ടുപേരെ മാത്രമേ കൂടെയായിരിക്കാന്‍ വിളിച്ചുള്ളു. അവിടെെവച്ച് അവര്‍ക്ക് ഈ കല്പന നല്കി: 'ഇത് എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍ '. (ലൂക്കാ 22:19). അപ്പസ്‌തോലന്‍മാര്‍ യേശുവിന്റെ ഉത്ഥാനത്തിന്റെ സാക്ഷികളായി. അവിടത്തെക്കുറിച്ചുള്ള സത്യത്തിന് ഗ്യാരന്റി നല്കുന്നവരുമായി. അവര്‍ യേശുവിന്റെ മരണശേഷം അവിടത്തെ ദൗത്യം തുടര്‍ന്നു. അവര്‍ തങ്ങളുടെ ശുശ്രൂഷയ്ക്കു പിന്‍ഗാമികളെ തിരഞ്ഞെടുത്തു: മെത്രാന്‍മാര്‍. അപ്പസ്‌തോലന്‍ മാരുടെ പിന്‍ഗാമികള്‍ ഇന്നോളം യേശു നല്കിയ അധികാരം വിനിയോഗിക്കുന്നു. അവര്‍ ഭരിക്കുകയും പഠിപ്പിക്കുകയും ലിറ്റര്‍ജി ആഘോഷിക്കുകയും ചെയ്യുന്നു. അപ്പസ്‌തോലന്‍മാരുടെ പരസ്പരൈക്യം സഭയുടെ ഐക്യത്തിന്റെ അടിസ്ഥാനമായിത്തീര്‍ന്നു. (അപ്പസ്‌തോലിക പിന്തുടര്‍ച്ച). പന്ത്രണ്ടുപേരില്‍ പത്രോസ് വീണ്ടും പ്രമുഖനായി. അദ്ദേഹത്തിനു യേശു പ്രതേ്യകമായ അധികാരം നല്കി. 'നീ പത്രോസാണ് ഈ പാറമേല്‍ എന്റെ സഭ ഞാന്‍ പണിയും.' (മത്താ. 16:18). പത്രോസിന് അപ്പസ്‌തോലന്‍മാരുടയിടയിലുണ്ടായിരുന്ന സവിശേഷമായ ധര്‍മ്മത്തില്‍ നിന്ന് മാര്‍പാപ്പയ്ക്കടുത്ത ശുശ്രൂഷ നടത്തി. ...

Read more
ലക്കം :408
31-October-2014

91). എന്നാല്‍ യേശു എന്തിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു? യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ ദൈവരാജ്യം ആരംഭിക്കുകയാണെന്നും കാണിക്കുന്ന അടയാളങ്ങളായിരുന്നു. അവിടത്തേക്ക് മനുഷ്യവംശത്തോ ടുള്ള സ്‌നേഹം അവ പ്രകടിപ്പിച്ചു. അവിടത്തെ ദൗത്യം സ്ഥിരീകരിക്കുകയും ചെയ്തു. യേശു നടത്തിയ അത്ഭുതങ്ങള്‍ തന്റെ തന്നെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്ന മാജിക്കിന്റെ പ്രകടനങ്ങളായിരുന്നില്ല. അവിടന്ന് ദൈവത്തിന്റെ സൗഖ്യദായകശക്തിയില്‍ നിറഞ്ഞവനായിരുന്നു. താന്‍ മിശിഹാ ആണെന്നും ദൈവരാജ്യം തന്നില്‍ തുടങ്ങുന്നുവെന്നും അദ്ഭുതകൃത്യങ്ങളിലൂടെ അവിടന്നു വ്യക്തമാക്കി. അങ്ങനെ പുതിയ ലോകത്തിന്റെ ഉദയം അനുഭവിക്കുക സാധ്യമായിത്തീര്‍ന്നു. അവിടന്ന് ആളുകളെ വിശപ്പില്‍ നിന്നും (യോഹ.6:515)അനീതിയില്‍ നിന്നും (ലൂക്കാ 19:8) രോഗത്തില്‍ നിന്നും മരണത്തില്‍ നിന്നും (മത്താ 11:5)വിമോചിപ്പിച്ചു. പിശാചുക്കളെ പുറത്താക്കിക്കൊണ്ട് 'ഈ ലോകത്തിന്റെ ഭരണാധികാരികള്‍ക്കെതിരെ' (സാത്താന്‍ എന്നര്‍ത്ഥം. യോഹ 12:13 കാണുക) വിജയപൂര്‍വം മുന്നേറി. എന്നാലും യേശു ലോകത്തില്‍ നിന്ന് എല്ലാ ദൗര്‍ഭാഗ്യങ്ങളും തിന്മയും മാറ്റിക്കളഞ്ഞില്ല. പ്രധാനമായി പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്. അവിടത്തെ പ്രധാന താത്പര്യം വിശ്വാസമായിരുന്നു. അത് അവിടന്ന് അത്ഭുതകൃത്യങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്....

Read more
ലക്കം :407
24-October-2014

90). യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവോ? അവ വെറും ഭക്തികഥകളാണോ? യേശു യഥാര്‍ത്ഥത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അപ്പസ്‌തോലന്‍മാരും അങ്ങനെ ചെയ്തു. പുതിയ നിയമകര്‍ത്താക്കള്‍ യഥാര്‍ത്ഥ സംഭവങ്ങളാണ് പരാമര്‍ശിക്കുന്നത്. ഏറ്റവും പഴയ ഉറവിടങ്ങള്‍ പോലും അനേകം അത്ഭുതകൃത്യങ്ങളെപ്പറ്റി പറയുന്നുണ്ട്. മരിച്ചവരെ ഉയിര്‍പ്പിക്കുന്ന സംഭവങ്ങള്‍ പോലും. യേശു തന്റെ പ്രഭാഷണത്തിന്റെ സ്ഥിരീകരണമായാണ് അങ്ങനെ ചെയ്യുന്നത്. ‘ദൈവാത്മാവിനെക്കൊണ്ടാണ് ഞാന്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്ന തെങ്കില്‍ ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു’ (മത്താ 12:28). അദ്ഭുതകൃത്യങ്ങള്‍ പരസ്യമായാണ് സംഭവിച്ചത്. അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികള്‍ അവരുടെ പേരോടുകൂടെ അറിയപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, അന്ധനായ ബര്‍തിമേയൂസ് (മര്‍ക്കോ 10:46-52) അല്ലെങ്കില്‍ പത്രോസിന്റെ അമ്മായിയമ്മ (മത്താ.8:14-15). യഹൂദരുടെയിടയില്‍ ഞെട്ടിക്കുന്നതും അക്രമപരമായി കരുതപ്പെടുന്നതുമായ അദ്ഭുത കൃത്യങ്ങളുമുണ്ടായിരുന്നു (ഉദാഹരണത്തിന്, സാബത്തുദിവസം മുടന്തനെ സുഖപ്പെടുത്തിയത്, കുഷ്ഠരോഗികളെ സുഖപ്പെടുത്തിയത്). എന്തായാലും അവ അക്കാലത്തെ യഹൂദ മതത്തില്‍ വിവാദവിഷയമായില്ല....

Read more
ലക്കം :406
17 October 2014

89) ആര്‍ക്കാണ് യേശു ‘ദൈവരാജ്യം’ വാഗ്ദാനം ചെയ്തിട്ടുള്ളത് ? ‘എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ അറിവിലേക്കു വരണമെന്നും ’ (1 തിമോ.2:4) ദൈവം ആഗ്രഹിക്കുന്നു. ദൈവസ്‌നേഹത്താല്‍ പരിവര്‍ത്തിതരാകാന്‍ സ്വയം അനുവദിക്കുന്നവരില്‍ ‘ദൈവരാജ്യം’ തുടങ്ങുന്നു. യേശുവിന്റെ അനുഭവത്തില്‍ അവര്‍, സര്‍വോപരി ദരിദ്രരും അധ:കൃതരുമാണ്. യേശു മുന്‍ഗണനപരമായ സ്‌നേഹത്തോടെ ആദ്യമായി സാമൂഹികമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്കു തിരിയുന്നുവെന്നത് സഭയുടെ അംഗങ്ങളല്ലാത്ത ആളുകളെപ്പോലും ആകര്‍ഷിക്കുന്ന കാര്യമാണ്. ദരിദ്രരും ദു:ഖിതരും പീഢനത്തിന്റെയും അക്രമത്തിന്റെയും ഇരകളും നിര്‍മ്മലഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്ന സകലരും അവിടത്തെ കാരുണ്യവും നീതിയും സമാധാനവും അന്വേഷിക്കുന്ന സകലരുമാണ് മലയിലെ പ്രഭാഷണമനുസരിച്ച്, ദൈവരാജ്യത്തിലേക്കുള്ള പ്രവേശനത്തില്‍ മുന്‍നിരയില്‍ നില്ക്കുന്നത്.പാപികളും സവിശേഷമായി ക്ഷണിക്കപ്പെട്ടിരിക്കുന്നു. ‘ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്’ (മര്‍ക്കോ 2.17)....

Read more
ലക്കം :405
10 October 2014

87). എന്തുകൊണ്ടാണ് യേശു പ്രലോഭനത്തിലേക്കു നയിക്കപ്പെട്ടത്? അവിടത്തേക്ക് യഥാര്‍ത്ഥത്തില്‍ പ്രലോഭിപ്പിക്കപ്പെടാനാകുമായിരുന്നോ? യേശു യഥാര്‍ത്ഥത്തില്‍ മനുഷ്യനായിരുന്നു. അതിന്റെ ഭാഗമായി അവിടന്ന് പ്രലോഭനവിധേയനാവുന്നതാണ്. 'നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹത പിക്കാന്‍ കഴിയാത്ത ' ഒരു രക്ഷകനല്ല യേശുക്രിസ്തുവില്‍ നമുക്കുള്ളത്.'പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോല തന്നെ പരീക്ഷിക്കപ്പെട്ടവ നാണവന്‍'' (ഹെബ്രാ 4:15). ...

Read more
ലക്കം :404
26-September-2014

87).താന്‍ പാപമില്ലാത്തവനായിരുന്നെങ്കിലും യേശു തന്നെ മാമ്മോദീസ മുക്കാന്‍ യോഹന്നാനെ അനുവദിച്ചതെന്തുകൊണ്ട്? മാമ്മോദീസ എന്നതിന്റെ അര്‍ത്ഥം ജലത്തില്‍ മുക്കല്‍ എന്നാണ്. യേശു തന്റെ മാമ്മോദീസയില്‍ മുഴുവന്‍ മനുഷ്യവംശത്തിന്റെയും പാപപൂര്‍ണമായ ചരിത്രത്തിലേക്കിറങ്ങി. അങ്ങനെ ചെയ്തതുകൊണ്ട് അവിടന്ന് ഒരു അടയാളം സ്ഥാപിച്ചു. നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു വീണ്ടെടുക്കാന്‍ അവിടന്ന് ഒരു ദിവസം മരണത്തില്‍ മുങ്ങി ത്താഴും. തന്റെ പിതാവിന്റെ ശക്തിയിലൂടെ ജീവനിലേക്ക് ഉണര്‍ന്ന് എഴുന്നേല്ക്കുകയും ചെയ്യും. പാപികള്‍, പട്ടാളക്കാര്‍, വേശ്യകള്‍, ചുങ്കക്കാര്‍- പ്രവാചകനായ യോഹന്നാന്‍ മാംദാനയെ അന്വേഷിച്ചു ചെന്നു. എന്നാല്‍ അവര്‍ ‘പാപപ്പൊറുതിക്കുള്ള അനുതാപത്തിന്റെ മാമ്മോീസ’ (ലൂക്ക 3:3) അന്വേഷിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ യേശുവിന് ഈ മാമ്മോദീസ ആവശ്യമായിരുന്നില്ല. എന്തെന്നാല്‍ അവിടുന്ന് പാപരഹിതനായിരുന്നു. അവിടന്ന് ഈ മാമ്മോദീസയ്ക്കു വിധേയനായെന്ന വസ്തുത രണ്ടു കാര്യങ്ങള്‍ നമുക്കു വ്യക്തമാക്കിത്തരുന്നു. യേശു നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കുന്നു. യേശു തന്റെ പീഡാസഹനത്തിന്റെയും ഉത്ഥാനത്തിന്റെയും മുന്നാസ്വാദനമായി തന്റെ മാമ്മോദീസയെ മനസ്സിലാക്കുന്നു. നമുക്കു വേണ്ടി മരിക്കാനുള്ള അവിടുത്ത സന്നദ്ധതയുടെ ഈ അടയാളത്തില്‍ സ്വര്‍ഗം തുറക്കപ്പെടുന്നു; ‘ നീ എന്റെ പ്രിയപുത്രന്‍’ (ലൂക്കാ.3:22) ...

Read more
ലക്കം :403
19-September-2014

86).യേശു തന്റെ പരസ്യജീവിതം തുടങ്ങാന്‍ മുപ്പതുവര്‍ഷം കാത്തിരുന്നതെന്തിന്‌ ? നമ്മോടൊപ്പം ഒരു സാധാരണജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മ്മപദ്ധതി വിശുദ്ധീകരിക്കാനും യേശു ആഗ്രഹിച്ചു. മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും ലഭിക്കുകയും അവരാല്‍ വളര്‍ത്തപ്പെടുകയും ചെയ്‌ത ശിശുവാണ്‌ യേശു. അങ്ങനെ അവിടുന്ന്‌ 'ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടേയും പ്രീതിയിലും വളര്‍ന്നുവന്നു.' (ലൂക്കാ 2:52) അവിടന്ന്‌ ഒരു യഹൂദ ഗ്രാമീണസമൂഹത്തിലെ അംഗമായിരുന്നു. അവരുടെ മതപരമായ അനുഷ്‌ഠാനങ്ങളില്‍ പങ്കെടുത്തു. ഒരു തൊഴില്‍ പഠിച്ചു.ഒരു തച്ചനെന്ന നിലയില്‍ അവിടത്തേക്ക്‌ തന്റെ വൈദഗ്‌ധ്യം തെളിയിക്കേണ്ടിയിരുന്നു. ദൈവം യേശുവില്‍ ഒരു മാനുഷിക കുടുംബത്തില്‍ പിറക്കാനും അതില്‍ വളരാനും നിശ്ചയിച്ചു. ഈ വസ്‌തുത കുടുംബത്തെ ദൈവം സന്നിഹിതനായിരിക്കുന്ന സ്ഥാനമാക്കാന്‍ സഹായിക്കുന്ന സമൂഹത്തിന്റെ ആദിമാതൃകയും ആക്കിയിരിക്കുന്നു....

Read more
ലക്കം :402
12 September 2014

85). മറിയം എന്തുകൊണ്ടാണ് നമ്മുടെ അമ്മയുമായിരിക്കുന്നത്? മറിയം നമ്മുടെ അമ്മയാണ്.കാരണം, കര്‍ത്താവായ യേശു അവളെ നമുക്കു അമ്മയായി തന്നു. ‘ സ്ത്രീയേ ഇതാ നിന്റെ മകന്‍ ….. ഇതാ, നിന്റെ അമ്മ ’ (യോഹ 19:26) യേശുകുരിശില്‍ക്കിടന്നുകൊണ്ട് യോഹന്നാനു നല്കിയ രണ്ടാമത്തെ കല്പന മുഴുവന്‍ സഭയെയും മറിയത്തിനു ഭരമേല്പിക്കുന്ന പ്രവൃത്തിയായിട്ടാണ് സഭ എന്നും മനസ്സിലാക്കിയിരുന്നത്. അങ്ങനെ മറിയം നമ്മുടെയും അമ്മയാണ്. നമുക്ക് അവളെ വിളിച്ചപേക്ഷിക്കുകയും നമുക്കുവേണ്ടി ദൈവത്തോട് മാധ്യസ്ഥ്യം യാചിക്കാന്‍ അപേക്ഷിക്കുകയും ചെയ്യാം. ...

Read more
ലക്കം :401
29-August-2014

83)മറിയം ദൈവത്തിന്റെ ഒരു ഉപകരണം മാത്രമായിരുന്നോ? മറിയം ദൈവത്തിന്റെ ഒരു ഉപകരണം മാത്രമായിരുന്നോ? മറിയം ദൈവത്തിന്റെ കേവലം നിഷ്‌ക്രിയമായ ഒരു ഉപകരണത്തെക്കാള്‍ കൂടുതലായിരുന്നു. ദൈവത്തിന്റെ മനുഷ്യാവതാരം അവളുടെ സജീവമായ സമ്മതം കൊണ്ടുകൂടിയാണ് സംഭവിച്ചത്. ദൈവപുത്രനെ ഗര്‍ഭം ധരിക്കുമെന്ന് മാലാഖ മറിയത്തോടു പറഞ്ഞപ്പോള്‍ അവള്‍ മറുപടി പറഞ്ഞു: ‘നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ (ലൂക്കാ.1:38).അങ്ങനെ മനുഷ്യവംശത്തിനു യേശു വഴി യുണ്ടായ വീണ്ടെടുപ്പ് ദൈവത്തില്‍ നിന്നുള്ള ഒരഭ്യര്‍ത്ഥനയും മനുഷ്യജീവിയില്‍ നിന്നുള്ള ഒരു സ്വതന്ത്രസമ്മതവും കൊണ്ടു തുടങ്ങുന്നു. മറിയം ജോസഫുമായി വിവാഹം നടത്തുന്നതിനു മുമ്പുണ്ടായ ഗര്‍ഭധാരണം വഴിയും, അങ്ങനെ അസാധാരണമായ ഒരു മാര്‍ഗത്തിലൂടെ മറിയം നമുക്ക് ‘രക്ഷയിലേക്കുള്ള കവാടം’ആയിത്തീര്‍ന്നു. ...

Read more
ലക്കം :400
22-August-2014

മറിയത്തിന്റെ അമലോദ്ഭവം എന്നതിന്റെ അര്‍ത്ഥം എന്താണ്? സഭ ഇങ്ങനെ വിശ്വസിക്കുന്നു. ‘അനന്യമായ ദൈവകൃപയാലും സര്‍...

Read more
ലക്കം :388
2014 May 16

72.യേശു എ പേരിന്റെ അര്‍ത്ഥമെന്താണ് ? ' ദൈവം രക്ഷിക്കുു' എാണ് ഹീബ്രുഭാഷയില്‍ യേശു എ പേരിന്റെ അര്‍ത്ഥം. അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തങ്ങളില്‍ പത്രോസ് ഇങ്ങനെ പറയുു. ' ആകാശത്ത ിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവണ്ടി മറ്റൊരു നാമവും നല്ക പ്പെ'ി'ില്ല ' (അപ്പ 4 :12) . എല്ലാ മിഷണറിമാരും ജനങ്ങള്‍ക്കു നല്കിയസന്ദേശം സാരാംശപരമായി ഇതാണ്....

Read more

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 163095