യേശു തന്റെ പരസ്യജീവിതം തുടങ്ങാന്‍ മുപ്പതുവര്‍ഷം കാത്തിരുന്നതെന്തിന്? (യൂകാറ്റ് 86)

നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മ്മ പദ്ധതി വിശുദ്ധീകരിക്കാനും യേശു ആഗ്രഹിച്ചു. (531-534, 564)

മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും ലഭിക്കുകയും അവരാല്‍ വളര്‍ത്തപ്പെടുകയും ചെയ്ത ശിശുവാണ് യേശു. അങ്ങനെ അവിടുന്ന് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു' (ലൂക്കാ. 2:52). അവിടുന്ന് ഒരു യഹൂദ ഗ്രാമീണ സമൂഹത്തിലെ അംഗമായിരുന്നു. അവരുടെ മതപരമായ അനുഷ്ഠാനങ്ങൡ പങ്കെടുത്തു. ഒരു തൊഴില്‍ പഠിച്ചു. ഒരു തച്ചനെന്ന നിലയില്‍ അവിടുത്തേക്ക് തന്റെ വൈദഗ്ധ്യം തെളിയിക്കേണ്ടിയിരുന്നു. ദൈവം യേശുവില്‍ ഒരു മാനുഷിക കുടുംബത്തില്‍ പിറക്കാനും അതില്‍ വളരാനും നിശ്ചയിച്ചു. ഈ വസ്തുത കുടുംബത്തെ ദൈവം സന്നിഹിതനായിരിക്കുന്ന സ്ഥാനമാക്കാന്‍ സഹായിക്കുന്ന സമൂഹത്തിന്റെ ആദി മാതൃകയും ആക്കിയിരിക്കുന്നു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161709