149. കന്യകാ മറിയത്തെ നമുക്ക് ആരാധിക്കാമോ?

ഇല്ല. ദൈവത്തെ മാത്രമേ ആരാധിക്കാവൂ. എന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ അമ്മയെന്ന നിലയില്‍ അവളെ നമുക്ക് ആരാധിക്കാം. (971)

ദൈവത്തിന് സകലസൃഷ്ടികളുടേയും മേലുള്ള കേവലമായ ശ്രേഷ്ഠത വിനയപൂര്‍വ്വം വ്യവസ്ഥാതീതമായി അംഗീകരിക്കലാണ് ആരാധനയെന്നതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്. മറിയം നമ്മെപ്പോലുള്ള ഒരു സൃഷ്ടിയാണ്. വിശ്വാസത്തില്‍ അവള്‍ നമ്മുടെ അമ്മയാണ്. നാം നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കണം.ഇതിന് ബൈബിള്‍പരമായ ഒരടിസ്ഥാനമുണ്ട്. കാരണം, മറിയം തന്നെ ഇങ്ങനെ പറയുന്നു: 'കണ്ടാലും ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്നു വിളിക്കും' (ലൂക്ക.1:48) അതുകൊണ്ട് സഭയ്ക്ക് മരിയന്‍ പ്രാര്‍ത്ഥനാലയങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും തിരുന്നാള്‍ ദിവസങ്ങളും കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും (ഉദാഹരണം-ജപമാല) ഉണ്ട്. ജപമാല സുവിശേഷങ്ങളുടെ സംഗ്രഹമാണ്.   (353, 484)

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161713