364. എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ സാബത്തിനുപകരം ഞായറാഴ്ച്ച ആചരിക്കുന്നത്?

യേശുക്രിസ്തു ഞായറാഴ്ച്ച മൃതരില്‍ നിന്ന് ഉത്ഥാനം ചെയ്തതുകൊണ്ട് ക്രിസ്ത്യാനികള്‍ സാബത്താചരണത്തിനുപകരം ഞായറാഴ്ച്ചാചരണം നടത്തുന്നു. എന്നാലും'കര്‍ത്താവിന്റെ ദിവസം'  സാബത്തിന്റെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. (2174-2176, 2190-2191)

ക്രൈസ്തവ ഞായറാഴ്ച്ചയ്ക്ക് സാരാംശപരമായ മൂന്നു ഘടകങ്ങളുണ്ട്:

(1) അത് ലോകസൃഷ്ടികര്‍മ്മത്തെ അനുസ്മരിക്കുകയും കാലത്തിന്റെ ഗതിക്ക് ദൈവത്തിന്റെ നന്മയുടെ ആഘോഷപൂര്‍വ്വകമായ പ്രഭ നല്കുകയും ചെയ്യുന്നു. 

(2) ക്രിസ്തുവില്‍ ലോകം നവീകരിക്കപ്പെട്ട 'സൃഷ്ടിയുടെ എട്ടാം ദിവസം' അനുസ്മരിക്കുന്നു. (അങ്ങനെ ഈസ്റ്റര്‍ ജാഗരണത്തിലെ ഒരു പ്രാര്‍ത്ഥനയില്‍ ഇപ്രകാരം പറയുന്നു: 'അവിടുന്ന് മനുഷ്യനെ വിസ്മയനീയമാംവിധം അവനെ പുനസ്ഥാപിക്കുകയും ചെയ്തു.') 

(3) അത് വിശ്രമമെന്ന പ്രമേയം ഉള്‍ക്കൊള്ളുന്നുണ്ട്. ജോലിയുടെ വിരാമം വിശുദ്ധീകരിക്കാന്‍ വേണ്ടി മാത്രമല്ല, പിന്നെയോ മനുഷ്യനു ദൈവത്തിലുള്ള നിത്യവിശ്രമം ഇപ്പോള്‍പോലും സൂചിപ്പിക്കാനുമാണത്.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160802