പരിശുദ്ധാത്മാവ് 'പ്രവാചകരിലൂടെ സംസാരിച്ചു' എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

പഴയനിയമകാലത്തു തന്നെ ദൈവം സ്ത്രീപുരുഷന്മാരെ പരിശുദ്ധാത്മാവിനെക്കൊണ്ടു നിറച്ചു. അങ്ങനെ അവര്‍ ദൈവത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. അവിടുത്തെ നാമത്തില്‍ സംസാരിച്ചു. മിശിഹായുടെ ആഗമനത്തിനായി ജനങ്ങളെ ഒരുക്കുകയും ചെയ്തു. [683688, 702720]

തന്റെ ജനങ്ങളെ ആശ്വസിപ്പിക്കാനും നയിക്കാനും അവര്‍ക്കു മുന്നറിയിപ്പു നല്കാനും വേണ്ടി ഉപയോഗിക്കാന്‍ സ്വയം സമ്മതിക്കുന്ന സ്ത്രീപുരുഷന്മാരെ ദൈവം പഴയ ഉടമ്പടിയില്‍ അന്വേഷിച്ചു. ഏശയ, ജറെമിയ, എസെക്കിയേല്‍ മുതലായ പ്രവാചകരിലൂടെ ദൈവത്തിന്റെ ആത്മാവാണു സംസാരിച്ചത്. ആ പ്രവാചകരില്‍ അവസാനത്തെയാളായ യോഹന്നാന്‍ മാംദാന മിശിഹായുടെ ആഗമനം മുന്‍കൂട്ടി കാണുക മാത്രമല്ല ചെയ്തത്. അദ്ദേഹം അവിടുത്തെ കാണുകയും പാപത്തിന്റെ ശക്തിയില്‍ നിന്നു വിമോചിപ്പിക്കുന്നവനായി അവിടുത്തെ പ്രഘോഷിക്കുകയും ചെയ്തു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161713