113. ഞാന്‍ പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു എന്നുപറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു എന്നതിന്റെ അര്‍ത്ഥം പിതാവിനെയും പുത്രനെയുമെന്നതുപോലെ അവിടുത്തെയും ആരാധിക്കുകയെന്നാണ്. ദൈവമക്കളെന്ന നിലയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ അറിയുന്നതിന് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിലേയ്ക്കു വരുന്നെന്നു വിശ്വസിക്കുകയെന്നാണ് അതിന്റെ അര്‍ത്ഥം. ദൈവാത്മാവാല്‍ ചലിപ്പിക്കപ്പെട്ട് നമുക്ക് ഭൂമുഖം പരിവര്‍ത്തനം ചെയ്യിക്കാന്‍ കഴിയും (683-686)

താന്‍ ശിഷ്യന്മാരുടെ കൂടെ ഇല്ലാത്തകാലം വരുമ്പോള്‍ 'മറ്റൊരു സഹായകനെ' (യോഹ. 14:16) അയയ്ക്കുമെന്ന് യേശു തന്റെ മരണത്തിനുമുമ്പ് അവരോട് വാഗ്ദാനം ചെയ്തിരുന്നു. ആദിമസഭയിലെ ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാത്മാവ് വര്‍ഷിക്കപ്പെട്ടപ്പോള്‍ യേശു അര്‍ത്ഥമാക്കിയതെന്താണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ക്ക് തങ്ങളുടെ വിശ്വാസത്തില്‍ അഗാധമായ ഉറപ്പും സന്തോഷവും തോന്നി. അവര്‍ സവിശേഷ സിദ്ധികള്‍ സ്വീകരിച്ചു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ക്ക് പ്രവചിക്കാനും രോഗങ്ങള്‍ സുഖപ്പെടുത്താനും അദ്ഭുതകൃത്യങ്ങള്‍ നടത്താനും സാധിച്ചു. അത്തരം ദാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരും ഈ അനുഭവങ്ങളുള്ളവരും ഇന്നും സഭയിലുണ്ട്.  

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161711