243. രോഗീലേപനകൂദാശ ആരെ ഉദ്ദേശിച്ചുള്ളതാണ്?

ആരോഗ്യം നിര്‍ണായകസന്ധിയിലായിരിക്കുന്ന ഏതു കത്തോലിക്കനും രോഗീലേപനമെന്ന കൂദാശ സ്വീകരിക്കാം.(15141515, 15281529)

ജീവിതത്തില്‍ പല പ്രാവശ്യം  രോഗീലേപനം സ്വീകരിക്കാം. അതു കൊണ്ട് ചെറുപ്പക്കാരും ഈ കൂദാശ ആവശ്യപ്പെടുന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്. ഉദാഹരണത്തിന്, അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തുടങ്ങുമ്പോള്‍ ആവശ്യപ്പെടാം. അത്തരം സാഹചര്യങ്ങളില്‍ അനേകം കത്തോലിക്കര്‍ രോഗീലേപനകൂദാശയെ പൊതുവായ കുമ്പസാരത്തോടു കൂട്ടിച്ചേര്‍ക്കാറുണ്ട്. ശസ്ത്രക്രിയ പരാജയപ്പെട്ടാല്‍ നിര്‍മ്മല മനസ്സാക്ഷിയോടെ ദൈവദര്‍ശനത്തിനായി പോകാന്‍ അവര്‍ ആഗ്രഹിക്കുന്നു

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710